യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലിനും ഫ്രാൻസിനും ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ ലക്സംബർഗിനെ 3–0നു കീഴടക്കിയപ്പോൾ ഐസ്‌ലൻഡിനെ 1–0നു വീഴ്ത്തിയ ഫ്രാൻസ് യൂറോ കപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലിനും ഫ്രാൻസിനും ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ ലക്സംബർഗിനെ 3–0നു കീഴടക്കിയപ്പോൾ ഐസ്‌ലൻഡിനെ 1–0നു വീഴ്ത്തിയ ഫ്രാൻസ് യൂറോ കപ്പ് യോഗ്യതയ്ക്ക് അരികിലെത്തി. ചെക്ക് റിപ്പബ്ലിക്കിനോട് 2–1ന്റെ അപ്രതീക്ഷിത തോൽവി പിണഞ്ഞത് ഇംഗ്ലണ്ടിനു നിരാശയായി.

ലിസ്ബൻ ∙ ഫുട്ബോൾ കരിയറിലെ 699–ാം ഗോളോടെ മൈതാനം നിറ‍ഞ്ഞാടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു മുന്നിൽ ലക്സംബർഗ് തകർന്നു തരിപ്പണമായി. ലക്സംബർഗ് പ്രതിരോധത്തിന്റെ പിഴവു മുതലെടുത്ത ക്രിസ്റ്റ്യാനോ മികച്ച ചിപ്പ് ഷോട്ടിലൂടെയാണു പന്തു വലയിലെത്തിച്ചത്. പോർച്ചുഗലിനായി താരത്തിന്റെ 94–ാം ഗോളായിരുന്നു ഇത്.

ADVERTISEMENT

ബെർണാഡോ സിൽവ, ഗോൻസാലോ ഗ്യുദേസ് എന്നിവരും പോർച്ചുഗലിനായി സ്കോർ ചെയ്തു. മത്സരം ജയിച്ചെങ്കിലും ഗ്രൂപ്പ് ബിയിൽ യുക്രെയ്നു (16 പോയിന്റ്) പിന്നിൽ രണ്ടാം സ്ഥാനത്തുള്ള പോർച്ചുഗലിന് (11) യൂറോ യോഗ്യതയ്ക്കായി ഇനിയും കാത്തിരിക്കണം.

ജിറൂദ്, ഫ്രാൻസ്

ADVERTISEMENT

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയിൽ ഫോമിലല്ലാത്ത ഒളിവർ ജിറൂദിന്റെ ഗോളിൽ ഐസ്‌ലൻഡിനെ 1–0നു വീഴ്ത്തിയ ഫ്രാൻസ് യൂറോ യോഗ്യതയ്ക്ക് അരികിലെത്തി. ഗ്രൂപ്പ് എച്ചിലെ അടുത്ത കളിയിൽ തുർക്കിയെ കീഴടക്കാനായാൽ, നിലവിലെ ലോക ചാംപ്യൻമാർക്ക് യൂറോ കപ്പ് ഫൈനൽ റൗണ്ട് ഉറപ്പിക്കാം.

 ഇംഗ്ലിഷ് ഷോക്ക്

ADVERTISEMENT

കഴിഞ്ഞ മാർച്ചിലെ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 5–0നു പിണഞ്ഞ തോൽവിയുടെ കണക്കാണ് ചെക്ക് റിപ്പബ്ലിക് തീർത്തത്. 5–ാം മിനിറ്റിൽ ഇംഗ്ലണ്ട് സ്ട്രൈക്കർ ഹാരി കെയ്നിന്റെ പെനൽറ്റി ഗോളിൽ പിന്നിലായ ചെക്ക് റിപ്പബ്ലിക്ക് യാക്കൂബ് ബ്രാബെക്ക്, സ്ദെൻക് ഓന്ദ്രാസേക് എന്നിവരുടെ ഗോളുകളിലൂടെയാണ് വിജയത്തിലെത്തിയത്. യൂറോ യോഗ്യതാ റൗണ്ടിൽ 43 മത്സരങ്ങൾക്കു ശേഷമാണ് ഇംഗ്ലണ്ട് തോൽവി വഴങ്ങുന്നത്. മത്സരം തോറ്റെങ്കിലും ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തു തുടരുന്നു.

English Summary: Cristiano Ronaldo scored his 699th career goal