പ്യോങ്യാങ്∙ അധികമാരും ഈ കളി കണ്ടിട്ടില്ല. ഉത്തര കൊറിയ– ദക്ഷിണകൊറിയ ലോകകപ്പ് യോഗ്യതാ മത്സരം നടന്നത് ‘പൂർണമായും’ അടച്ചിട്ട സ്റ്റേഡിയത്തിൽ! ഉത്തര കൊറിയയിലെ പ്യോങ്യാങ് കിം ഇൽ സുങ് സ്റ്റേഡിയത്തിൽ ആരാധകർക്കും തത്സമയ സംപ്രേക്ഷകർക്കും പുറമേ, വിദേശ മാധ്യമ പ്രതിനിധികൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്യോങ്യാങ്∙ അധികമാരും ഈ കളി കണ്ടിട്ടില്ല. ഉത്തര കൊറിയ– ദക്ഷിണകൊറിയ ലോകകപ്പ് യോഗ്യതാ മത്സരം നടന്നത് ‘പൂർണമായും’ അടച്ചിട്ട സ്റ്റേഡിയത്തിൽ! ഉത്തര കൊറിയയിലെ പ്യോങ്യാങ് കിം ഇൽ സുങ് സ്റ്റേഡിയത്തിൽ ആരാധകർക്കും തത്സമയ സംപ്രേക്ഷകർക്കും പുറമേ, വിദേശ മാധ്യമ പ്രതിനിധികൾക്കും പ്രവേശനം ഉണ്ടായിരുന്നില്ല. 

ഉത്തര കൊറിയയിൽ 1990നു ശേഷം ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മാധ്യമപ്രവർത്തനത്തിനും ബ്രോഡ്കാസ്റ്റിങ്ങിനും ഉത്തര കൊറിയയിൽ നില നിൽക്കുന്ന വിലക്കാണ്, ചരിത്രപ്രസിദ്ധ മത്സരത്തിന്റെ നിറം കെടുത്തിയത്.

ADVERTISEMENT

ബെയ്ജിങ്ങിലെ ദക്ഷിണ കൊറിയൻ എംബസിയിൽ മൊബൈൽ ഫോണുകൾ ഏൽപിച്ച ശേഷമാണ് ദക്ഷിണ കൊറിയൻ താരങ്ങൾ തിങ്കളാഴ്ച മത്സരത്തിനു യാത്ര തിരിച്ചത്. നാട്ടിലേക്കു തിരിക്കുന്നതിനു മുൻപ്, മത്സരത്തിന്റെ മുഴുവൻ സമയ ദൃശ്യങ്ങളും അടങ്ങുന്ന ഡിവിഡി കൈമാറാമെന്ന് ഉത്തര കൊറിയൻ അധികൃതർ നൽകിയ ഉറപ്പിലാണ് ദക്ഷിണ കൊറിയൻ താരങ്ങളുടെ പ്രതീക്ഷ.

ടോട്ടനം സൂപ്പർ താരം സൺ ഹ്യൂൻ മിന്നാണ് മത്സരത്തിൽ ദക്ഷിണകൊറിയയെ നയിച്ചത്. ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫന്റിനോയാണ് സ്റ്റേഡിയത്തിൽ പ്രവേശനം ലഭിച്ച അപൂർവം ആളുകളിൽ ഒരാൾ!