ഐബർ ∙ ബാർസിലോനയിലെ ‘എംഎസ്ജി’ എൻജിൻ സ്റ്റാർട്ടായി. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയി സ്വാരെസും അന്റോയ്ൻ ഗ്രീസ്മാനും ആദ്യമായി ഒന്നിച്ച് ഗോൾ നേടിയ മത്സരത്തിൽ ഐബറി | barcalona| Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐബർ ∙ ബാർസിലോനയിലെ ‘എംഎസ്ജി’ എൻജിൻ സ്റ്റാർട്ടായി. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയി സ്വാരെസും അന്റോയ്ൻ ഗ്രീസ്മാനും ആദ്യമായി ഒന്നിച്ച് ഗോൾ നേടിയ മത്സരത്തിൽ ഐബറിനെതിരെ ബാർസിലോനയ്ക്ക് 3–0 ജയം. 

   ജയത്തോടെ ബാർസ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. എന്നാൽ മയോർക്കയെ തോൽപിച്ചാൽ റയൽ മഡ്രിഡ‍ിന് ബാർസയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറാം.

ADVERTISEMENT

13–ാം മിനിറ്റിൽ ക്ലെമന്റ് ലാങ്‌ലെറ്റിന്റെ പാസിൽ നിന്ന് ഗ്രീസ്മാനാണ് ബാർസയെ മുന്നിലെത്തിച്ചത്. അടുത്ത രണ്ടു ഗോളിനും മെസ്സിയും സ്വാരെസും ഗ്രീസ്മാനും പങ്കുവഹിച്ചത് ബാർസ ആരാധകർക്ക് ആഘോഷമായി. 58–ാം മിനിറ്റിൽ ഐബർ ഗോൾമുഖത്തേക്ക് കൊണ്ടു വന്ന പന്ത് സ്വാരെസ് ഗ്രീസ്മാനു നൽകി. 

  ഗ്രീസ്മാനിൽ നിന്നു പന്ത് സ്വീകരിച്ച് മെസ്സി ലക്ഷ്യം കണ്ടു. ഗ്രീസ്മാനായിരുന്നു 66–ാം മിനിറ്റിൽ മൂന്നാം ഗോളിന്റെ ശിൽപി. ഗ്രീസ്മാൻ നീട്ടി നൽകിയ പന്ത് മെസ്സി സ്വാരെസിനു മറിച്ചു. യുറഗ്വായ് താരം ബാർസയുടെ തുടർച്ചയായ അഞ്ചാം ജയം പൂർത്തിയാക്കി.