പാരിസ് ∙ പ്രവചനങ്ങൾ തെറ്റിയില്ല. ലോക ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയ ലയണൽ മെസ്സിക്കു തന്നെ ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന ബലോൻ ദ് ഓർ പുരസ്കാരവും. ആറാം തവണ പുരസ്കാരം സ്വന്തമാക്കിയ മെസ്സി | Ballon d'Or | Lionel Messi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഒരു വർഷം മാത്രം കൈവശം വയ്ക്കാൻ കിട്ടിയ സ്വർണപ്പന്ത് മെസ്സിക്കു തിരിച്ചു നൽകിയപ്പോൾ ലൂക്ക മോഡ്രിച്ചിന്റെ മുഖം അഭിമാനത്താൽ തെളിഞ്ഞു; അപ്രതീക്ഷിതമായി തനിക്കു കിട്ടിയ ഒരു അമൂല്യ വസ്തു അതിന്റെ യഥാർഥ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കുന്നതു പോലെ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മോഡ്രിച്ചിന്റെയും കൈകളിൽ മൂന്നുവർഷം മാറിമറിഞ്ഞ ബലോൻ ദ് ഓർ പുരസ്കാരം വീണ്ടുമൊരിക്കൽ കൂടി ലയണൽ മെസ്സിക്കു സ്വന്തം. ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന ലോക ഫുട്ബോളർക്കുള്ള പുരസ്കാരം ആറാം തവണയും സ്വന്തമാക്കിയതോടെ മെസ്സി ചിരവൈരിയായ ക്രിസ്റ്റ്യാനോയെ പിന്നിലാക്കുകയും ചെയ്തു. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് മെസ്സി ഇതിനു മുൻപ് പുരസ്കാരം സ്വന്തമാക്കിയത്. 

അമേരിക്കയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച മേഗൻ റപീനോയ്ക്കാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം. യുവെന്റസിന്റെ ഡച്ച് ഡിഫൻഡർ മത്തിയാസ് ഡി ലിറ്റ് മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി. ലിവർപൂളിന്റെ ബ്രസീലിയൻ താരം അലിസൻ ബെക്കറിനാണ് മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം. ‌

ADVERTISEMENT

പാരിസിലെ ചാറ്റ്‌ലെ തിയറ്ററിൽ ചടങ്ങിനെത്താൻ കഴിയാതിരുന്ന റപീനോ വിഡിയോ കോൺഫറൻസിലൂടെയാണ് സദസ്സിനോട് സംസാരിച്ചത്. 

ലോകമെങ്ങും നിന്നുമുള്ള സ്പോർട്സ് ജേണലിസ്റ്റുകൾ വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.ലിവർപൂളിന്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻ ദെയ്ക് മെസ്സിക്കു പിന്നിൽ രണ്ടാമതെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാമതായി. 

ADVERTISEMENT

English Summary: Lionel messi wins record sixth ballon d'or