ദോഹ ∙ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിപ് ഇന്നു മുതൽ ദോഹയിൽ. ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഖത്തർ ക്ലബ് അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബും ന്യൂകാലിഡോണിയയുടെ ഹെൻഗെയ്ൻ സ്‌പോർട്‌ ക്ലബ്ബും തമ്മിലാണ് ഉദ്ഘാടന മത്സരം. വൻകരകളിലെ ക്ലബ് ചാംപ്യന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റ് 2022ൽ ഖത്തർ ആതിഥ്യം വഹി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙   2022 ഖത്തർ ലോകകപ്പിനു മുൻപ് ഒരു സാംപിൾ ടൂർണമെന്റ്

ദോഹ ∙ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിപ് ഇന്നു മുതൽ ദോഹയിൽ. ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഖത്തർ ക്ലബ് അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബും ന്യൂകാലിഡോണിയയുടെ ഹെൻഗെയ്ൻ സ്‌പോർട്‌ ക്ലബ്ബും തമ്മിലാണ് ഉദ്ഘാടന മത്സരം.

ADVERTISEMENT

വൻകരകളിലെ ക്ലബ് ചാംപ്യന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റ് 2022ൽ ഖത്തർ ആതിഥ്യം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ റിഹേഴ്സൽ കൂടിയാണ്. യൂറോപ്യൻ ചാംപ്യന്മാരായ ഇംഗ്ലിഷ് ക്ലബ് ലിവർപൂളാണ് ടൂർണമെന്റിലെ താരപ്പൊലിമയേറെയുള്ള ടീം. 18നു നടക്കുന്ന സെമിഫൈനലാണ് ലിവർപൂളിന്റെ ആദ്യമത്സരം. 

  മുൻ സ്പാനിഷ് പ്ലേമേക്കർ ചാവി ഹെർണാണ്ടസാണ് അൽ സദ്ദിന്റെ പരിശീലകൻ. കഴിഞ്ഞ വർഷത്തെ ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കൾ കൂടിയായ അൽസദ്ദ് ഏഷ്യൻ ചാംപ്യൻസ് ലീഗ് നേടിയ ഏക ഖത്തർക്ലബ്ബാണ്. പസഫിക് ദ്വീപമേഖലയിലെ മികച്ച കളിക്കാരനായിരുന്ന ഫെലിക്‌സ് തഗാവയാണ് ഹെൻഗെയ്ൻ ക്ലബ്ബിന്റെ പരിശീലകൻ. 

ADVERTISEMENT

 ഓഷ്യാനിയ മേഖലയിൽ നിന്ന് ചാംപ്യൻസ് ലീഗ് ജയിച്ചാണ് ക്ലബ്ബ് ലോകകപ്പിനു യോഗ്യത നേടിയത്. ഡിസംബർ 21 നാണ് ഫൈനൽ മത്സരം.

പങ്കെടുക്കുന്ന ടീമുകൾ

ADVERTISEMENT

അൽ സദ്ദ് (ഖത്തർ), ഹെൻഗെയ്ൻ സ്‌പോർട്‌ ക്ലബ്ബ് (ന്യൂ കാലിഡോണിയ), ലിവർപൂൾ (ഇംഗ്ലണ്ട്), സിഎഫ് മൊണ്ടേറേ (മെക്‌സിക്കോ), ഇഎസ് തുനീസ് (തുനീസിയ), അൽ ഹിലാൽ എസ്എഫ്‌സി (സൗദി അറേബ്യ), ഫ്ലാമെങ്കോ (ബ്രസീൽ)