ജിദ്ദ ∙ എങ്ങനെ സാധിച്ചു ബ്രോ! റയൽ മഡ്രിഡ് സഹതാരങ്ങൾ പോലും ടോണി ക്രൂസിനോടു ചോദിച്ചു കാണും! മൈതാനത്തെ 21 കളിക്കാരും സ്റ്റേഡിയത്തിലെ അൻപതിനായിരത്തോളം പേരും കാണാത്ത ഒരു വഴി ഗോളിലേക്ക് ക്രൂസ് കണ്ടു പിടിച്ചു; കോർണറിൽ നിന്ന് നേരിട്ട്! 15–ാം മിനിറ്റിലെ ഉജ്വല

ജിദ്ദ ∙ എങ്ങനെ സാധിച്ചു ബ്രോ! റയൽ മഡ്രിഡ് സഹതാരങ്ങൾ പോലും ടോണി ക്രൂസിനോടു ചോദിച്ചു കാണും! മൈതാനത്തെ 21 കളിക്കാരും സ്റ്റേഡിയത്തിലെ അൻപതിനായിരത്തോളം പേരും കാണാത്ത ഒരു വഴി ഗോളിലേക്ക് ക്രൂസ് കണ്ടു പിടിച്ചു; കോർണറിൽ നിന്ന് നേരിട്ട്! 15–ാം മിനിറ്റിലെ ഉജ്വല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ എങ്ങനെ സാധിച്ചു ബ്രോ! റയൽ മഡ്രിഡ് സഹതാരങ്ങൾ പോലും ടോണി ക്രൂസിനോടു ചോദിച്ചു കാണും! മൈതാനത്തെ 21 കളിക്കാരും സ്റ്റേഡിയത്തിലെ അൻപതിനായിരത്തോളം പേരും കാണാത്ത ഒരു വഴി ഗോളിലേക്ക് ക്രൂസ് കണ്ടു പിടിച്ചു; കോർണറിൽ നിന്ന് നേരിട്ട്! 15–ാം മിനിറ്റിലെ ഉജ്വല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ എങ്ങനെ സാധിച്ചു ബ്രോ! റയൽ മഡ്രിഡ് സഹതാരങ്ങൾ പോലും ടോണി ക്രൂസിനോടു ചോദിച്ചു കാണും! മൈതാനത്തെ 21 കളിക്കാരും സ്റ്റേഡിയത്തിലെ അൻപതിനായിരത്തോളം പേരും കാണാത്ത ഒരു വഴി ഗോളിലേക്ക് ക്രൂസ് കണ്ടു പിടിച്ചു; കോർണറിൽ നിന്ന് നേരിട്ട്! 15–ാം മിനിറ്റിലെ ഉജ്വല ഗോളോടെ ജർമൻ താരം ജിദ്ദയിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ റയൽ മഡ്രിഡിന്റെ ജയത്തിനു ട്യൂണിട്ടു. മൈതാനം നിറഞ്ഞു കളിച്ച റയൽ മഡ്രിഡ് കളിക്കാർ അതു പാടിത്തീർത്തു.

 സുന്ദരമായ ഫുട്ബോളിലൂടെ വലെൻസിയയെ 3–1നു തോൽപിച്ച് റയൽ മഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ. ഇസ്കോ (39’), ലൂക്ക മോഡ്രിച്ച് (65’) എന്നിവരാണ് റയലിന്റെ മറ്റു സ്കോറർമാർ. ഡാനിയേൽ പരേജോ ഇൻജറി ടൈം പെനൽ‌റ്റിയിലൂടെ വലെൻസിയയുടെ ആശ്വാസഗോൾ നേടി. ബാർസിലോന – അത്‌ലറ്റിക്കോ മഡ്രിഡ് സെമി വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റയൽ നേരിടും. 

ADVERTISEMENT

ക്രൂസിന്റെ ദീർഘദൃഷ്ടി

പരുക്കു മൂലം കരിം ബെൻസേമ, ഗാരെത് ബെയ്ൽ, ഏദൻ ഹസാഡ് എന്നിവരെ നഷ്ടമായ റയലിനു വേണ്ടി അവസരത്തിനൊത്തുയർന്നു ക്രൂസ്. 15–ാം മിനിറ്റിൽ റയലിനു കോർണർ കിട്ടിയപ്പോൾ തന്റെ ഡിഫൻസ് ലൈനിനെ ഒരുക്കുന്ന ജോലിയിലായിരുന്നു വലെൻസിയ ഗോൾകീപ്പർ ജോമെ ഡൊമെനിക്.

ഗോൾലൈനിന് ഏറെക്കുറെ സമാന്തരമായി ഉയർന്നുവന്ന പന്തിനെ ഡൊമെനിക് കണ്ടത് വൈകിയാണ്. ഉയർന്നു പഞ്ച് ചെയ‌്തെങ്കിലും പന്ത് വലയിലേക്കു കുത്തിയിടാനേ കഴിഞ്ഞുള്ളൂ. ഗോൾ! 

മോഡ്രിച്ചിന്റെ ഹ്രസ്വദൃഷ്ടി 

ADVERTISEMENT

ക്രൂസിന്റെ ഗോളിനൊപ്പം നിൽക്കുന്നതായി മോഡ്രിച്ചിന്റെ ഗോളും. തൊട്ടുമുന്നിൽനിന്ന 2 വലെൻസിയ ഡിഫൻഡർമാരെ സ്റ്റെപ്പ് ഓവറിലൂടെ കബളിപ്പിച്ച ക്രൊയേഷ്യൻ താരം വലതു പുറംകാൽ കൊണ്ട് തോണ്ടിയിട്ട പന്ത് 2 ഡിഫൻഡർമാർക്കുമിടയിലൂടെ വലയിലെത്തി. നിറഞ്ഞു കളിച്ച ഇസ്കോയ്ക്കു കിട്ടിയ പ്രതിഫലമായിരുന്നു 2–ാം ഗോൾ.

ഫെഡെ വാൽവെർദെ മറിച്ചു നൽകിയ പന്തിൽ മോഡ്രിച്ചിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടപ്പോൾ പന്തു നെഞ്ചിലെടുത്ത ഇസ്കോ അതിനു നേർവഴി കാണിച്ചു.        

സെർജിയോ റാമോസിന്റെ ഹാൻഡ് ബോളിനാണു വലെൻസിയയ്ക്കു പെനൽറ്റി കിട്ടിയത്. പരെജോ കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ കളിയും തീർന്നു. 

ക്രൂസിന്റെ ഒളിംപിക് ഗോൾ

ADVERTISEMENT

വലെൻസിയയ്ക്കെതിരെ റയൽ താരം ടോണി ക്രൂസ് ഇന്നലെ നേടിയ ഗോൾ ‘ഒളിംപിക് ഗോൾ’ എന്നാണറിയപ്പെടുന്നത്. കോർണർ കിക്കിൽനിന്നു മറ്റു കളിക്കാരുടെയൊന്നും സഹായമില്ലാതെ നേരിട്ടു നേടുന്ന ഗോളിനെയാണ് ഒളിംപിക് ഗോൾ എന്നു പറയുന്നത്. 1924ൽ യുറഗ്വായ്ക്കെതിരെ ഒരു സൗഹൃദ മത്സരത്തിൽ അർജന്റീന താരം സെസാറിയോ ഒൻസാരിയാണ് ഇത്തരത്തിൽ ആദ്യ അംഗീകൃത ഗോൾ നേടിയത്.

യുറഗ്വായ് അന്നത്തെ ഒളിംപിക് ചാംപ്യൻമാർ ആയിരുന്നതിനാലാണു ഗോളിന് ഇങ്ങനെ പേരു വീണത്. ഒളിംപിക് ഫുട്ബോളിൽ ആദ്യമായൊരു ഒളിംപിക് ഗോൾ നേടിയത് ഒരു വനിതാ താരമാണ്.

2012 ലണ്ടൻ ഒളിംപിക്സിൽ കാനഡയ്ക്കെതിരെ അമേരിക്കയുടെ മേഗൻ റപീനോ ആയിരുന്നു അത്. ലോകകപ്പ് ഫുട്ബോളിൽ ഒരേയൊരു ഒളിംപിക് ഗോളേ പിറന്നിട്ടുള്ളൂ: കൊളംബിയൻ താരം മാർക്കോസ് കോൾ 1962 ലോകകപ്പിൽ സോവിയറ്റ് യൂണിയനെതിരെ നേടിയത്. ഏറ്റവും കൂടുതൽ ഒളിംപിക് ഗോളുകൾ നേടിയത് തുർക്കി താരം സുക്രു ഗുലെസിനാണ്: 32 എണ്ണം! 

∙ ബാർസയുടെ ‘കനിവിൽ’ റയൽ!

ഇത്തവണ സ്പാനിഷ് സൂപ്പർ കപ്പിൽ കളിക്കാൻ അവസരം കിട്ടിയതിന് റയൽ മഡ്രിഡ് ബാർസിലോനയോടു നന്ദി പറയണം! കഴിഞ്ഞ സീസൺ സ്പാനിഷ് ലീഗിലെയും കോപ്പ ഡെൽ റെയിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്കായിരുന്നു ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം.

ലാ ലിഗയിലെ ആദ്യ രണ്ടു സ്ഥാനക്കാരെന്ന നിലയിൽ ബാർസയും അത്‌‌ലറ്റിക്കോ മഡ്രിഡും യോഗ്യത നേടി. കോപ്പ ഡെൽ റെ  ഫൈനൽ കളിച്ചത് വലെൻസിയയും ബാർസയും. ബാർസ രണ്ടു വട്ടം വന്നതിനാൽ ലീഗിലെ മൂന്നാം സ്ഥാനക്കാർക്കു വഴിയൊരുങ്ങി. റയൽ മഡ്രിഡ് തന്നെ! 

മുൻപ് പ്രീ–സീസൺ ടൂർണമെന്റായിട്ടാണ് സ്പാനിഷ് സൂപ്പർ കപ്പ് നടന്നിരുന്നത്. എന്നാൽ ടീമുകൾക്കു തിരക്കായതിനാൽ ജനുവരിയിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ലാ ലിഗ, കോപ്പ ഡെൽ റെ ജേതാക്കൾ തമ്മിലുള്ള ഫൈനൽ മത്സരം എന്നതു മാറ്റി നാലു ടീമുകളെ ഉൾപ്പെടുത്തി സെമി ഫൈനലുകൾ നടത്താനും തീരുമാനിച്ചു. ബാർസിലോനയാണ് സ്പാനിഷ് സൂപ്പർ കപ്പ് കൂടുതൽ വട്ടം നേടിയത്; 13 തവണ. റയൽ മഡ്രിഡ് രണ്ടാമത് (10). കൂടുതൽ ഗോളുകൾ നേടിയത് ലയണൽ മെസ്സി (13).

English Summary: Toni Kroos' opportunistic goal direct from a corner helped Real Madrid reach the Spanish Super Cup final with a 3-1 victory over Valencia in Saudi Arabia.