ഫുട്ബോൾ ലീഗുകളിൽ ഇനി കൈമാറ്റത്തിന്റെ കാലം. ജനുവരി ട്രാൻസ്ഫർ ജാലകം തുറന്നതോടെ അരയും തലയും മുറുക്കി ക്ലബ്ബുകൾ രംഗത്തിറങ്ങിക്കഴിഞ്ഞു. 31 വരെയാണ് ട്രാൻസ്ഫർ കാലം. | Football | Manorama News

ഫുട്ബോൾ ലീഗുകളിൽ ഇനി കൈമാറ്റത്തിന്റെ കാലം. ജനുവരി ട്രാൻസ്ഫർ ജാലകം തുറന്നതോടെ അരയും തലയും മുറുക്കി ക്ലബ്ബുകൾ രംഗത്തിറങ്ങിക്കഴിഞ്ഞു. 31 വരെയാണ് ട്രാൻസ്ഫർ കാലം. | Football | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ ലീഗുകളിൽ ഇനി കൈമാറ്റത്തിന്റെ കാലം. ജനുവരി ട്രാൻസ്ഫർ ജാലകം തുറന്നതോടെ അരയും തലയും മുറുക്കി ക്ലബ്ബുകൾ രംഗത്തിറങ്ങിക്കഴിഞ്ഞു. 31 വരെയാണ് ട്രാൻസ്ഫർ കാലം. 

അഡ്രിയൻ റാബിയോട്ട്

ADVERTISEMENT

കഴിഞ്ഞ ജൂലൈയിൽ പിഎസ്ജി വിട്ട് യുവെന്റസിലേക്കു ചേക്കേറിയ ഫ്രഞ്ച് മിഡ്ഫീൽഡർക്കു വേണ്ടത്ര അവസരം ലഭിക്കുന്നില്ല. പല  ക്ലബ്ബുകളും താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്.

സാധ്യതയുള്ള ക്ലബ്ബുകൾ:  മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസനൽ, എവർട്ടൻ.

പോൾ പോഗ്ബ

ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോഴെല്ലാം പോഗ്ബയുടെ പേരും ഉയർന്നു കേൾക്കും. പരുക്കേറ്റു വിശ്രമത്തിലുള്ള ഫ്രഞ്ച് മിഡ്ഫീൽഡർക്കു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് തന്റെ മുൻ ക്ലബ് യുവെന്റസിലേക്കു പോകാൻ താൽപര്യമുണ്ടെന്നാണു റിപ്പോർട്ടുകൾ

ADVERTISEMENT

സാധ്യതയുള്ള ക്ലബുകൾ: യുവെന്റസ്, റയൽ മഡ്രിഡ്.

ജയിംസ് മാഡിസൻ

പ്രീമിയർ ലീഗിൽ രണ്ടാമതുള്ള ലെസ്റ്റർ സിറ്റിക്കു വേണ്ടി തകർപ്പൻ ഫോമിൽ കളിക്കുന്ന ഇംഗ്ലിഷ് മിഡ്ഫീൽഡറെ സ്വന്തമാക്കാൻ ഇംഗ്ലിഷ് ക്ലബ്ബുകൾ തന്നെ രംഗത്തുണ്ട്. എന്നാൽ ലെസ്റ്റർ സിറ്റി ചോദിക്കുന്ന ഉയർന്ന തുക നൽകാൻ ക്ലബ്ബുകൾ തയാറാകുമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

സാധ്യതയുള്ള ക്ലബ്ബുകൾ: മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി.

ADVERTISEMENT

എഡിൻസൻ കവാനി

പിഎസ്ജിയുടെ വിശ്വസ്തനായ ഗോൾവേട്ടക്കാരൻ ഒടുവിൽ ക്ലബ് വിടാൻ തീരുമാനിച്ചുവെന്നാണു വിവരം. എംബപ്പെ, ഇകാർദി തുടങ്ങിയ മുൻനിര താരങ്ങൾ ഉള്ളതിനാൽ പിഎസ്ജി കവാനിയെ വിട്ടുനൽകിയേക്കും.

സാധ്യതയുള്ള ക്ലബ്ബുകൾ: അത്‌ലറ്റിക്കോ മഡ്രിഡ്, ചെൽസി, മാൻ. യുണൈറ്റഡ്. 

ഒളിവർ ജിറൂദ്

ഫ്രാങ്ക് ലാംപാർഡിനു കീഴിൽ ചെൽസിയിൽ അവസരം കിട്ടാതായതോടെയാണു ഫ്രഞ്ച് സ്ട്രൈക്കർ ക്ലബ് വിടാൻ തീരുമാനിച്ചത്. 

സാധ്യതയുള്ള ക്ലബ്ബുകൾ: ഇന്റർ മിലാൻ, വെസ്റ്റ് ഹാം യുണൈറ്റഡ്, ആസ്റ്റൻവില്ല.

ക്രിസ്റ്റ്യൻ എറിക്സൻ

അടുത്ത ജൂണിൽ ടോട്ടനം ഹോട്സ്പറുമായുള്ള കരാർ അവസാനിക്കാനിരിക്കെ ക്രിസ്റ്റ്യൻ എറിക്സനെ കുറഞ്ഞ വിലയ്ക്കു വിൽക്കാൻ ടോട്ടനം തയാറായേക്കും.  

സാധ്യതയുള്ള ക്ലബ്: ഇന്റർ മിലാൻ.