കോഴിക്കോട് ∙ ഫുട്ബോൾവിട്ടു തൽക്കാലം ക്രിക്കറ്റ് കളിയിലാണു ഗോകുലം കേരള എഫ്സി താരങ്ങൾ. കോഴിക്കോട് കോട്ടൂളിയിലെ മൂന്നുനില അപ്പാർട്മെന്റിന്റെ മുറ്റത്ത് സ്റ്റംപ് കുത്തി തകർപ്പൻ കളി. ഫിറ്റ്നസ് ട്രെയിനിങ് മുറിയുടെ അകത്താക്കി. ‍ചർച്ചകളിൽ മുഴുവൻ ഫുട്ബോളാണെങ്കിലും കളിക്കാൻ വഴിയൊന്നുമില്ല. ആരും പുറത്തുപോകുന്നില്ല; പുറത്തുനിന്നു | Gokulam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഫുട്ബോൾവിട്ടു തൽക്കാലം ക്രിക്കറ്റ് കളിയിലാണു ഗോകുലം കേരള എഫ്സി താരങ്ങൾ. കോഴിക്കോട് കോട്ടൂളിയിലെ മൂന്നുനില അപ്പാർട്മെന്റിന്റെ മുറ്റത്ത് സ്റ്റംപ് കുത്തി തകർപ്പൻ കളി. ഫിറ്റ്നസ് ട്രെയിനിങ് മുറിയുടെ അകത്താക്കി. ‍ചർച്ചകളിൽ മുഴുവൻ ഫുട്ബോളാണെങ്കിലും കളിക്കാൻ വഴിയൊന്നുമില്ല. ആരും പുറത്തുപോകുന്നില്ല; പുറത്തുനിന്നു കർശന നിയന്ത്രണങ്ങളോടെ അല്ലാതെ  ആരെയും പ്രവേശിപ്പിക്കുന്നുമില്ല.  കോവിഡ് ഭീഷണി ഒഴിയുംവരെ ഇനി ഇങ്ങനെയൊക്കെയാണ്.

ക്യാപ്റ്റൻ മാർക്കസ് ജോസഫ് ഉൾപ്പെടെ ഗോകുലത്തിന്റെ ഐ ലീഗ് ടീമിലെ മിക്ക താരങ്ങളും ഇവിടെയുണ്ട്. കോച്ച് ഫെർണാണ്ടോ വരേലയും ഏതാനും വിദേശതാരങ്ങളും ഫിസിയോയുമെല്ലാം മറ്റൊരു അപ്പാർട്മെന്റിലും. കോവിഡ് ഭീഷണിയെ തുടർന്ന് ഐ ലീഗ് നിർത്തിയതോടെ ഒരാഴ്ചയായി ഇങ്ങനെയാണു പ്രവർത്തന രീതി. ബ്രസീലുകാരൻ ഫിസിയോ മിറാൻഡ ഗാർഷ്യ ഫിറ്റ്നസ് പാഠങ്ങൾ വാട്സാപ് വഴി അയയ്ക്കും. ‘വർക്ക് ഔട്ട് ഫ്രം ഹോം’ ആയി താരങ്ങൾ അവരവരുടെ മുറിയിൽ ഇതു പരിശീലിക്കും.

ADVERTISEMENT

കോവിഡ് – 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നായ സ്പെയിനിൽനിന്നുള്ള കോച്ച്  ഫെർണാണ്ടോ വരേലയുടെ കുടുംബം ബാർസിലോനയിൽ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. ട്രിനിഡാഡ്, കാമറൂൺ താരങ്ങളുടെ ബന്ധുക്കളും സുരക്ഷിതരാണ്. വീടുകളിലേക്കു പോകാൻ മലയാളി താരങ്ങൾക്കു വിലക്കുണ്ട്. കേരള സർക്കാർ പ്രഖ്യാപിച്ച ‘ബ്രേക്ക് ദ് ചെയിൻ’ ക്യാംപെയിനിൽ കഴിഞ്ഞ ദിവസം താരങ്ങൾ പങ്കുചേർന്നു.