ബെൽഗ്രേഡ്∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റീനിലായിരുന്ന റയൽ മഡ്രിഡ് താരം ലൂക്കാ ജോവിച്ച് ചട്ടം ലംഘിച്ച് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ രൂക്ഷ വിമർശനം. സെർബിയൻ താരമായ ജോവിച്ച്, മറ്റു റയൽ മഡ്രിഡ് താരങ്ങൾക്കൊപ്പം സ്പെയിനിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ സെർബിയയിലെത്തിയതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെൽഗ്രേഡ്∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റീനിലായിരുന്ന റയൽ മഡ്രിഡ് താരം ലൂക്കാ ജോവിച്ച് ചട്ടം ലംഘിച്ച് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ രൂക്ഷ വിമർശനം. സെർബിയൻ താരമായ ജോവിച്ച്, മറ്റു റയൽ മഡ്രിഡ് താരങ്ങൾക്കൊപ്പം സ്പെയിനിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ സെർബിയയിലെത്തിയതാണ് വിമർശനത്തിന് കാരണം. ക്വാറന്റീൻ കാലാവധി പൂർത്തിയാക്കും മുൻപ് താരം സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെത്തുകയും കാമുകിയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സെർബിയൻ പ്രസിഡന്റും പ്രധാനമന്ത്രിയും താരത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മകൻ തെറ്റുകാരനെങ്കിൽ ജയിലിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് ജോവിച്ചിന്റെ പിതാവും പിന്നാലെയെത്തി.

റയൽ മഡ്രി‍ഡിൽ ഫുട്ബോൾ താരങ്ങൾക്കൊപ്പം പരിശീലിക്കുന്ന ബാസ്കറ്റ്ബോള്‍ താരങ്ങളിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ടീമിനെ ഒന്നാകെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. മറ്റു താരങ്ങൾക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ക്വാറന്റീൻ കാലാവധി പൂർത്തിയാകും മുൻപ് ജോവിച്ച് സ്പെയിനിൽനിന്ന് സെർബിയയിലേക്കു പറക്കുകയായിരുന്നു. വിദേശത്തുനിന്നെത്തുന്നവർ നിശ്ചിത കാലയളവു വരെ സെൽഫ് ഐസലേഷനിൽ കഴിയണമെന്ന ചട്ടം ലംഘിച്ച താരം, ബെൽഗ്രേഡിലെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവും വിവാദമായത്. പിന്നാലെ കാമുകിയുടെ ജന്മദിന പാർട്ടിയിൽ ജോവിച്ച് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

ADVERTISEMENT

ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചതിന് രാജ്യത്ത് അന്വേഷണം നേരിടുന്ന രണ്ട് ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ജോവിച്ചെന്ന് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വൂകിച്ച് സ്ഥിരീകരിച്ചു. അതേസമയം, സ്പെയിനിൽനിന്ന് തിരിച്ചെത്തിയ തനിക്ക് നിയന്ത്രണത്തിന്റെ കാര്യം ആരും വിശദീകരിച്ചു തന്നില്ലെന്നായിരുന്നു ജോവിച്ചിന്റെ ആദ്യ പ്രതികരണം. എന്നാൽ, വിമർശനം വ്യാപകമായതോടെ ലൂക്ക ജോവിച്ച് മാപ്പു ചോദിച്ചു.

‘ചട്ടങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷേ, അതാണ് സത്യം. സ്പെയിനിലും ഇറ്റലിയിലുമെല്ലാം ക്വാറന്റീനിലുള്ള ആളുകൾക്ക് കടയിലോ ഫാർമസിയിലോ പോകുന്നതിന് തടസ്സമില്ല. ഐസലേഷനിൽ കഴിയുന്നവർക്ക് ഇവിടെ വ്യത്യസ്തമായ ചട്ടങ്ങളാണെന്ന് അറിഞ്ഞില്ല. പിഴവു സംഭവിച്ച സ്ഥിതിക്ക് അതിന്റെ ഭവിഷ്യത്ത് നേരിടാനും തയാറാണ്’ – ജോവിച്ച് വ്യക്തമാക്കി.

ADVERTISEMENT

ഇതിനു പിന്നാലെയാണ് മകൻ തെറ്റുകാരനാണെന്നു തെളിഞ്ഞാൽ ജയിലിൽ അടയ്ക്കണമെന്ന നിർദ്ദേശവുമായി പിതാവ് മിലാൻ ജോവിച്ച് രംഗത്തെത്തിയത്. ‘ലൂക്ക രണ്ടു തവണ ടെസ്റ്റിന് വിധേയനായിരുന്നു. രണ്ടു തവണയും ഫലം നെഗറ്റീവായി. എന്നിട്ടും അവനെ ഒരു ക്രിമിനലിനെ പോലെയാണ് ആളുകൾ കാണുന്നത്. അവനെ ജയിലിലടയ്ക്കണമെങ്കിൽ ആകാം, ഇക്കാര്യത്തിൽ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഒപ്പം നിൽക്കാം. പക്ഷേ തെറ്റുകാരനാണെന്ന് തെളിയണം’ – മിലാൻ ജോവിച്ച് പറഞ്ഞു.

സ്പെയിനിൽനിന്ന് മടങ്ങിയെത്തിയ ലൂക്ക ജോവിച്ച് വീട്ടിൽത്തന്നെയാണ് കഴിഞ്ഞതെന്നും പിതാവ് വ്യക്തമാക്കി. സോഫിയയ്ക്കൊപ്പമുള്ള (ലൂക്കാ ജോവിച്ചിന്റെ കാമുകി) ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീട്ടിൽനിന്നുള്ളതാണ്. ഗർഭിണിയായതിനാൽ സോഫിയയ്ക്ക് പുറത്തുപോകാനാകില്ലെന്നും മിലാൻ ജോവിച്ച് ചൂണ്ടിക്കാട്ടി. വ്യാപകമായി പ്രചരിക്കുന്ന മറ്റു ചില ചിത്രങ്ങൾ സ്പെയിനിൽവച്ച് വളരെ മുൻപ് എടുത്തതാണെന്നും പിതാവ്  വ്യക്തമാക്കി.

ADVERTISEMENT

English Summary: Real Madrid Striker Luka Jovic Apologises for Breaking Self-isolation Rules in Serbia