മഡ്രിഡ്/ലിസ്ബൺ∙ കൊറോണ വൈറസ് നിമിത്തം ലോകമാകെ കനത്ത പ്രതിസന്ധിയിലാഴ്ന്നിരിക്കെ, വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് ഫുട്ബോൾ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, സൂപ്പർ പരിശീലകൻ പെപ് ഗ്വാർഡിയോള തുടങ്ങിയവർ രംഗത്ത്. മൂവരും എട്ടു കോടിയിലധികം രൂപ വീതം വൈറസിനെതിരായ പോരാട്ടത്തിന് സംഭാവന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ്/ലിസ്ബൺ∙ കൊറോണ വൈറസ് നിമിത്തം ലോകമാകെ കനത്ത പ്രതിസന്ധിയിലാഴ്ന്നിരിക്കെ, വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് ഫുട്ബോൾ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, സൂപ്പർ പരിശീലകൻ പെപ് ഗ്വാർഡിയോള തുടങ്ങിയവർ രംഗത്ത്. മൂവരും എട്ടു കോടിയിലധികം രൂപ വീതം വൈറസിനെതിരായ പോരാട്ടത്തിന് സംഭാവന ചെയ്തതായാണ് റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിൽ വൈറസ് ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രണ്ടാമത്തെ രാജ്യമായ സ്പെയിനിൽ, ബാർസിലോനയിലെ ഹോസ്പിറ്റൽ ക്ലിനിക്കിൽ കോവിഡ് ചികിത്സയ്ക്കായും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങൾക്കുമായി ഒരു മില്യൻ യൂറോയാണ് മെസ്സി സംഭാവന ചെയ്തത്.

കോവിഡിനെതിരായ പോരാട്ടത്തിൽ സംഭാവനയുമായി മെസ്സി പങ്കുചേർന്ന വിവരം ആശുപത്രി അധികൃതർ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിക്കു ശേഷം വൈറസ് ബാധ ഏറ്റവുമധികം പേരെ ബാധിച്ചിരിക്കുന്ന രാജ്യമാണ് സ്പെയിൻ. ഇവിടെ ഇതുവരെ 42,000ൽ അധികം പേരെയാണ് വൈറസ് ബാധിച്ചത്. 2991 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ADVERTISEMENT

വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധി കനത്തതിനു പിന്നാലെയാണ് ബാർസിലോന മുൻ പരിശീലകനായ പെപ് ഗ്വാർഡിയോളയും സഹായവുമായി രംഗത്തെത്തിയത്. നിലവിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാണ് ഗ്വാർഡിയോള. പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളെല്ലാം നിർത്തിവച്ചതോടെ ബാർസിലോനയിലെ തന്റെ വീട്ടിലാണ് ഗ്വാർഡിയോള ഇപ്പോഴുള്ളത്. ബാർസിലോനയിലെ മെഡിക്കൽ കോളജ്, ഏയ്ഞ്ചൽ സോളർ ഡാനിയൽ ഫൗണ്ടേഷൻ എന്നിവയ്ക്കായാണ് ഗ്വാർഡിയോള ഒരു മില്യൻ യൂറോ (എട്ടു കോടിയിലധികം ഇന്ത്യൻ രൂപ) സംഭാവന നൽകിയത്.

രണ്ടു വർഷം മുൻപ് സ്പെയിനിലെ റയൽ മഡ്രിഡ് ക്ലബ്ബിൽനിന്ന് ഇറ്റലിയിലെ യുവെന്റസിലേക്ക് മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മില്യനിലധികം യുഎസ് ഡോളറാണ് വൈറസിനെതിരായ പോരാട്ടത്തിന് സംഭാവന നൽകിയത്. നിലവിൽ സ്വദേശമായ പോർച്ചുഗലിൽ ക്വാറന്റീനിൽ കഴിയുന്ന റൊണാൾഡോ, തന്റെ ഏജന്റായ ജോർജെ മെൻഡെസിനൊപ്പമാണ് കനത്ത തുക സംഭാവന നൽകിയത്. ഈ തുക പോർച്ചുഗലിലെ വിവിധ ആശുപത്രികളിൽ കൊറോണ വൈറസിനെതിരായ ചികിത്സയ്ക്കു വേണ്ട ഉപകരണങ്ങളും മരുന്നുകളും വാങ്ങാൻ ചെലവഴിക്കും. പോർച്ചുഗലിൽ ഇതുവരെ 2362  പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 33 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.

ADVERTISEMENT

ജർമനിയിലെ ബയൺ മ്യൂണിക്കിനു കളിക്കുന്ന പോളണ്ട് സൂപ്പർതാരം റോബർട്ട് ലെവൻഡോവിസ്കിയും ഏതാനും ദിവസം മുൻപ് ഒരു മില്യൻ യൂറോ കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സംഭാവന ചെയ്തിരുന്നു. വൈറസ് ബാധയ്ക്കെതിരെ ധനസമാഹരണം ലക്ഷ്യമിട്ട് ബയണിലെ സഹതാരങ്ങളായ ലിയോൺ ഗോറെറ്റ്സ്ക, ജോഷ്വ കിമ്മിച്ച് എന്നിവർ തുടക്കമിട്ട ‘വി കിക്ക് കൊറോണ’ എന്ന ക്യാംപെയിനിലേക്കാണ് ലെവൻഡോവിസ്കി സംഭാവന നൽകിയത്. ഗോറെറ്റ്സ്കയും കിമ്മിച്ചും ചേർന്ന് ഒരു മില്യൻ യൂറോ ഇതിലേക്കു സംഭാവന ചേർക്കുകയും ചെയ്തിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ജർമൻ വിങ്ങർ ലിറോയ് സാനെയും ഈ ക്യാംപെയിനിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

English Summary: Christiano Ronaldo, Pep Guardiola, Lionel Messi donate €1m to Barcelona hospital fighting coronavirus