കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സും പരിശീലകൻ എൽകോ ഷാട്ടോരിയും വഴിപിരിഞ്ഞു. ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മിന്റെ സ്പോർട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരൻ കരോളിസ് സ്കിൻകിസിനെ നിയമിക്കാനുള്ള നീക്കത്തോടെ നിലവിലെ ഷാട്ടോരി പുറത്താകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ അഭ്യൂഹങ്ങൾക്കു ഫൈനൽ വിസിൽ; കൊൽക്കത്ത മോഹൻ ബഗാനെ ഐ ലീഗ് ഫുട്ബോൾ ജേതാക്കളാക്കിയ സ്പാനിഷ് പരിശീലകൻ കിബു വിക്കൂന കേരള ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ച്. നിലവിലെ പരിശീലകൻ എൽകോ ഷട്ടോരിയുമായി വഴിപിരിയുന്നുവെന്നു ടീം അറിയിച്ച് മണിക്കൂറുകൾക്കകം വിക്കൂനയെ നിയമിച്ചു പ്രഖ്യാപനമെത്തി. മോഹൻ ബഗാൻ ഐഎസ്എൽ ക്ലബ് എടികെയിൽ ലയിച്ചതോടെ പരിശീലക സ്ഥാനം നഷ്ടപ്പെട്ട വിക്കൂനയെ സംബന്ധിച്ചിടത്തോളം ബ്ലാസ്റ്റേഴ്സ് സാധ്യതകളുടെ പുതിയ താവളം. 

ഹോസെ അന്റോണിയോ വിക്കൂന ഒഷാൻദൊറോന (48) എന്ന കിബു വിക്കൂന 2007 മുതൽ 2018 വരെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിൽ സഹപരിശീലകനായ ശേഷമാണു കഴിഞ്ഞ വർഷം കൊൽക്കത്തയിൽ എത്തിയത്. ആദ്യസീസണിൽത്തന്നെ ‘വണ്ടർ വിക്കൂന’ എന്ന പേരും വീണു.  സ്പാനിഷ് ക്ലബ് ഒസാസുന യൂത്ത് ടീമിനെ പരിശീലിപ്പിച്ചപ്പോൾ ഇപ്പോഴത്തെ ചെൽസി ക്യാപ്റ്റൻ സെസാർ അസ്പിലിക്യുയേറ്റ ശിഷ്യനായിട്ടുണ്ട്. 

ADVERTISEMENT

ഐ ലീഗിൽ മോഹൻ ബഗാൻ വിക്കൂനയുടെ കീഴിൽ 14 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ചു. 12 ജയം, 2 സമനില. അതേസമയം, ഐഎസ്എൽ പ്ലേ ഓഫ് പോലും നേടിക്കൊടുക്കാനായില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചാണു ഷട്ടോരിയെന്ന ഡച്ചുകാരന്റെ മടക്കം. 

‘Thank You Eelco!!! We will be missing you. Wishing you all the best for your future’ –  ഷട്ടോരിയുമായി വഴി പിരിയുന്നുവെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ ‘മഞ്ഞപ്പട’യുടെ ആശംസ. 

∙ ഓഗ്ബെച്ചെ തുടരും

അതേസമയം, എൽകോ ഷാറ്റൊരി പോയാൽ ടീം വിടുമെന്നുള്ള അഭ്യൂഹങ്ങൾ ബ്ലാസ്റ്റേഴ്സ് നായകൻ കൂടിയായ സ്റ്റാർ സ്ട്രൈക്കർ ബർതലോമിയോ ഓഗ്ബെച്ചെ തള്ളിയിരുന്നു. സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ സിഡോഞ്ചയും തുടരും. 15 ഗോളോടെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ സ്ഥാനം പങ്കിട്ട നായകൻ ഓഗ്ബെച്ചെ ഒരു വർഷംകൂടി ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണു സൂചന. സിഡോയുടെ കരാറും ഒരു വർഷത്തേക്കാണ്. പോയ സീസണിൽ 13 മത്സരങ്ങളിൽ സിഡോ ഒരു ഗോൾ നേടി. 3 അസിസ്റ്റുമുണ്ട്.

ADVERTISEMENT

∙ പരിശീലകർ വരുന്നു, പോകുന്നു

പരിശീലകരെ പരീക്ഷിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞിട്ടേ ആരുമുള്ളു. ഐഎസ്എൽ ആറാം സീസൺ അവസാനിച്ചതിനു പിന്നാലെയാണ് ഡച്ച് പരിശീലകൻ എൽകോ ഷട്ടോരിയും പുറത്തായത്. പകരക്കാരനാകുമെന്നു സൂചനയുള്ള സ്പാനിഷ് പരിശീലകൻ കിബു വിക്കൂന ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാമത്തെ പരിശീലകനാണ്. കേരള ബ്ലാസ്റ്റേഴ്സിനെ ഓരോ വർഷവും പരിശീലിപ്പിച്ച പരിശീലകരുടെ കണക്കുകൾ.

2014

∙ഡേവിഡ് ജെയിംസ്

ADVERTISEMENT

മത്സരങ്ങൾ: 17

വിജയശതമാനം : 35.29

ലീഗ് സ്ഥാനം : 4

പ്ലേ ഓഫ് സ്ഥാനം : 2

2015

∙ പീറ്റർ ടെയ്‍ലർ

മത്സരങ്ങൾ : 6

വിജയശതമാനം : 16.7

ലീഗിൽ അവസാനസ്ഥാനത്തു നിൽക്കേ പുറത്താക്കി

∙ടെറി ഫിലാൻ

മത്സരങ്ങൾ : 7

വിജയശതമാനം : 28.57

ലീഗ് സ്ഥാനം : 8

2016

∙സ്റ്റീവ് കോപ്പൽ

മത്സരങ്ങൾ : 17

വിജയശതമാനം : 47.05

ലീഗ് സ്ഥാനം : 2

പ്ലേ ഓഫ് സ്ഥാനം : 2

2017

∙റെനെ മ്യൂലൻസ്റ്റീൻ

മത്സരങ്ങൾ : 7

വിജയശതമാനം : 14.28

ലീഗിൽ എട്ടാം സ്ഥാനത്തു നിൽക്കേ പുറത്താക്കി

∙ഡേവിഡ് ജെയിംസ്

മത്സരങ്ങൾ : 11

വിജയശതമാനം : 45.5

ലീഗ് സ്ഥാനം :

6

2018–19

∙ഡേവിഡ് ജെയിംസ്

മത്സരങ്ങൾ : 12

വിജയശതമാനം : 16.7

ലീഗിൽ എട്ടാം സ്ഥാനത്തു നിൽക്കേ പുറത്താക്കി

∙നെലോ വിൻഗാഡ

മത്സരങ്ങൾ : 7

വിജയശതമാനം : 14.28

ലീഗ് സ്ഥാനം : 9

2019–20

∙എൽകോ ഷട്ടോരി

മത്സരങ്ങൾ : 18

വിജയശതമാനം : 22.22

ലീഗ് സ്ഥാനം : 7

English Summary: Kerala Blasters FC have parted ways with the Head Coach, Eelco Schattorie