ബെർലിൻ ∙ ലോക്ഡൗൺ കാലത്തെ ആദ്യ ‘ലൈവ് സ്പോർട്സ്’ വാർത്ത ഇതാ! രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോൾ തിരിച്ചു വരുന്നു. ഇന്ത്യൻ സമയം ശനി രാത്രി ഏഴിനുള്ള ബോറൂസിയ ഡോർട്മുണ്ട് | Bundesliga | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെർലിൻ ∙ ലോക്ഡൗൺ കാലത്തെ ആദ്യ ‘ലൈവ് സ്പോർട്സ്’ വാർത്ത ഇതാ! രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോൾ തിരിച്ചു വരുന്നു. ഇന്ത്യൻ സമയം ശനി രാത്രി ഏഴിനുള്ള ബോറൂസിയ ഡോർട്മുണ്ട്– ഷാൽക്കെ മത്സരമാണ് ആദ്യദിനത്തിലെ സൂപ്പർ പോരാട്ടം.

മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലിൽ തൽസമയ സംപ്രേഷണമുണ്ട്. കോവിഡ് മൂലം മത്സരങ്ങളെല്ലാം നിർത്തി വച്ച ശേഷം പുനരാരംഭിക്കുന്ന ആദ്യ മേജർ യൂറോപ്യൻ ലീഗാണ് ബുന്ദ‌സ്‌ലിഗ. കാണികളില്ലാത്ത സ്റ്റേഡിയങ്ങളിലാണ് എല്ലാ മത്സരങ്ങളും. 

ADVERTISEMENT

 ബയൺ മുന്നിൽ ‌

എല്ലാ ടീമിനും 9 മത്സരങ്ങൾ വീതം  ശേഷിക്കെ നിലവിലെ ചാംപ്യൻമാരായ ബയൺ മ്യൂണിക്ക് തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. 25 മത്സരങ്ങളിൽ 55 പോയിന്റ്. ബെർലിനെതിരെ ഞായറാഴ്ച രാത്രി 9.30നാണ് ബയണിന്റെ കളി. ശക്തമായ വെല്ലുവിളിയുമായി ഡോർട്ട്മുണ്ട് (51), ലൈപ്സീഗ് (50) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 

ആദ്യ അഞ്ചു സ്ഥാനക്കാർ തമ്മിലുള്ള അകലം എട്ടു പോയിന്റ് മാത്രമാണെന്നത് ചാംപ്യൻസ് ലീഗ് ബെർത്തിനായുള്ള പോരാട്ടവും കടുപ്പമാക്കുന്നു.  ഒന്നാം സ്ഥാനത്തുള്ള ബയണിന് ടോപ് ഫോറിലുള്ള മൂന്നു ടീമുകളുമായി കളി ബാക്കിയുണ്ട്. 

 ∙ മത്സരത്തലേന്നു കളിക്കാർക്കും ഒഫീഷ്യൽസിനും വൈദ്യ പരിശോധന. 

ADVERTISEMENT

∙  സ്റ്റേഡിയത്തിൽ ആകെയുണ്ടാവുക മുന്നൂറോളം പേർ മാത്രം. ഇവരെ മൂന്നു സോണുകളായി തിരിച്ച് ‘അകലം’ ഉറപ്പാക്കും.  

 ∙ ഒന്നിലേറെ ബസുകളിലായിരിക്കും ഓരോ ടീമും സ്റ്റേഡിയത്തിൽ എത്തുക. ഓരോരുത്തരും തമ്മിൽ കുറഞ്ഞത് ഒന്നര മീറ്റർ അകലം പാലിക്കാനാണിത്. 

 ∙ കളിക്കാർ തമ്മിലുള്ള ഹസ്തദാനം ഉണ്ടാവില്ല. ടീം ഫൊട്ടോ സെഷനും ഇല്ല. 

 ∙ കളിക്കാർ മാസ്ക് ധരിക്കേണ്ടതില്ല. പക്ഷേ പിച്ചിനു പുറത്തു നിൽക്കുന്നവരെല്ലാം ധരിക്കണം. സബ്സ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെ. 

ADVERTISEMENT

 ∙ പന്ത് ഇടയ്ക്കിടെ അണുവിമുക്തമാക്കും. 

∙  കെട്ടിപ്പിടിച്ചോ കൈപ്പത്തികൾ കൂട്ടിയിടിച്ചോ ഉള്ള ആഘോഷങ്ങൾ പാടില്ല. കൈമുട്ടുകൾ കൂട്ടിമുട്ടിച്ച് ആഘോഷിക്കാം. 

 ∙ ആകെ 10 ജേണലിസ്റ്റുകൾക്കു മാത്രമാണ് ഓരോ മത്സരത്തിനും പ്രവേശനം. മിക്സ്ഡ് സോൺ, പ്രസ് കോൺഫറൻസ് എന്നിവയില്ല.