ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിന് കളിക്കുന്ന ഇംഗ്ലണ്ട് താരം ഡെലെ അലിയെയും കുടുംബാംഗങ്ങളെയും കത്തിമുനയിൽ നിർത്തി മോഷണം. ബുധനാഴ്ച പുലർച്ചെ വടക്കൻ ലണ്ടനിലുള്ള ഡെലെ അലിയുടെ വീട്ടിലാണ് രണ്ട് മോഷ്ടാക്കൾ അക്രമം നടത്തിയത്. താരത്തെയും കുടുംബാംഗങ്ങളെയും കത്തിമുനയിൽ നിർത്തിയായിരുന്നു മോഷണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിന് കളിക്കുന്ന ഇംഗ്ലണ്ട് താരം ഡെലെ അലിയെയും കുടുംബാംഗങ്ങളെയും കത്തിമുനയിൽ നിർത്തി മോഷണം. ബുധനാഴ്ച പുലർച്ചെ വടക്കൻ ലണ്ടനിലുള്ള ഡെലെ അലിയുടെ വീട്ടിലാണ് രണ്ട് മോഷ്ടാക്കൾ അക്രമം നടത്തിയത്. താരത്തെയും കുടുംബാംഗങ്ങളെയും കത്തിമുനയിൽ നിർത്തിയായിരുന്നു മോഷണം. ആഭരണങ്ങളും വിലകൂടിയ വാച്ചുകളുമായാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. പിടിവലിക്കിടെ മുഖത്ത് ഇടിയേറ്റെങ്കിലും അലിയുടെ പരുക്ക് സാരമുള്ളതല്ല. അലിക്കു പുറമെ സഹോദരനും ഇരുവരുടെയും കാമുകിമാരുമാണ് വീട്ടിലുണ്ടായിരുന്നത്.

സംഭവത്തിനു പിന്നാലെ വിവരമന്വേഷിച്ച് വിളിക്കുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയറിയിച്ച് ഇരുപത്തിനാലുകാരനായ ഡെലെ അലി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരമായ അനുഭവമായിരുന്നെങ്കിലും ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ADVERTISEMENT

വീട്ടിൽ മോഷണം നടന്നുവെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച പുലർച്ചെ 12.35നാണ് വിളി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ബാർനെട്ടിലെ വീട്ടിൽനിന്നാണ് വിളിവന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം വിലകൂടിയ ആഭരണങ്ങളും വാച്ചുകളും സഹിതമാണ് കടന്നുകളഞ്ഞത്. പിടിവലിക്കിടെ ഒരാൾക്ക് പരുക്കേറ്റിരുന്നു. എങ്കിലും ആശുപത്രിയിൽ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു’ – പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. വീട്ടിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

English Summary: Dele Alli injured during 'horrible' knifepoint robbery at his home