മിലാൻ ∙ 2014 ബ്രസീൽ ലോകകപ്പിലെ മത്സരത്തിനിടെ തന്നെ കടിച്ച യുറഗ്വായ് സ്ട്രൈക്കർ ലൂയി സ്വാരെസിനോടു വിരോധമില്ലെന്ന് ഇറ്റാലിയൻ ഡിഫൻഡർ ജോർജിയോ ചില്ലെനി. ‘കളിയിൽ അതൊക്കെ സ്വാഭാവികമാണ്. എതിരാളിയെ മറികടക്കുന്നവനാണു മിടുക്കൻ. | Chielleni | Suarez | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാൻ ∙ 2014 ബ്രസീൽ ലോകകപ്പിലെ മത്സരത്തിനിടെ തന്നെ കടിച്ച യുറഗ്വായ് സ്ട്രൈക്കർ ലൂയി സ്വാരെസിനോടു വിരോധമില്ലെന്ന് ഇറ്റാലിയൻ ഡിഫൻഡർ ജോർജിയോ ചില്ലെനി.

‘കളിയിൽ അതൊക്കെ സ്വാഭാവികമാണ്. എതിരാളിയെ മറികടക്കുന്നവനാണു മിടുക്കൻ. സ്വാരെസിന് ആ മിടുക്കുണ്ട്, അതിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അതില്ലായിരുന്നെങ്കിൽ അദ്ദേഹം ഒരു സാധാരണ സ്ട്രൈക്കർ മാത്രമേ ആകുമായിരുന്നുള്ളൂ’– തന്റെ ആത്മകഥയിലാണു മുൻ യുവെന്റസ് ക്യാപ്റ്റനായ ചില്ലെനി മനസ്സു തുറന്നത്.

ചില്ലെനിക്കു കടിയേറ്റത് ഇവിടെ.
ADVERTISEMENT

‘ലോകകപ്പിലെ കളിയിൽ ഞാൻ ഭൂരിഭാഗം സമയവും എഡിൻസൺ കവാനിയെയാണു മാർക്ക് ചെയ്തിരുന്നത്. കളിക്കിടെ പെട്ടെന്നാണ് എന്റെ തോളിൽ ആരോ കടിച്ചതായി മനസ്സിലായത് – ചില്ലെനി പറഞ്ഞു.

എന്നാൽ, അന്നത്തെ കടി മനപ്പൂർവമല്ലായിരുന്നുവെന്നു സ്വാരെസ് മുൻപു പറഞ്ഞിരുന്നു. അൽപം മുന്നോട്ടു തള്ളിനിൽക്കുന്ന മുൻനിരപ്പല്ലുകൾ, താൻ വീണപ്പോൾ ചില്ലെനിയുടെ ദേഹത്തു കൊണ്ടതാണെന്നും കടിച്ചതല്ലെന്നുമായിരുന്നു സ്വാരെസിന്റെ വിശദീകരണം. ആ സംഭവത്തിനുശേഷം തന്റെ പല്ലുകൾ വല്ലാതെ വേദനിച്ചിരുന്നതായും ബാർസിലോന സ്ട്രൈക്കറായ സ്വാരെസ് പറഞ്ഞിരുന്നു. അന്നത്തെ കടിക്കു കളിക്കിടെ ശിക്ഷ ലഭിച്ചില്ലെങ്കിലും പിന്നീടു സ്വാരെസിനെ 4 മാസത്തേക്കു ഫിഫ വിലക്കി. 9 രാജ്യാന്തര മത്സരങ്ങളും നഷ്ടമായി.

ADVERTISEMENT

ചില്ലെനിക്കു സ്വാരെസിന്റെ കടി കിട്ടുമ്പോൾ മത്സരം ഗോൾരഹിത സമനിലയിലായിരുന്നു. എന്നാൽ, വൈകാതെ നേടിയ ഗോളിൽ യുറഗ്വായ് 1–0നു മത്സരം ജയിച്ച് പ്രീക്വാർട്ടറിലെത്തി. 2015ലെ ചാംപ്യൻസ് ലീഗ് ഫൈനലിൽ യുവെന്റസും ബാർസിലോനയും ഏറ്റുമുട്ടിയപ്പോഴും സ്വാരെസിന്റെ കടി ചർച്ചാവിഷയമായിരുന്നു. 

English Summary: Chielleni forgives Suarez