ലണ്ടൻ∙ ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സമൂഹമാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നവർ ഒട്ടേറെയാണ്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമെല്ലാം പുതിയ ചിത്രങ്ങളും വിഡിയോകളും അപ്ഡേറ്റ് ചെയ്തും പുതിയ വിശേഷങ്ങൾ പങ്കുവച്ചും ആളുകൾ കൂട്ടത്തോടെ സജീവമായി. കോവിഡ് വ്യാപനത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സമൂഹമാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നവർ ഒട്ടേറെയാണ്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമെല്ലാം പുതിയ ചിത്രങ്ങളും വിഡിയോകളും അപ്ഡേറ്റ് ചെയ്തും പുതിയ വിശേഷങ്ങൾ പങ്കുവച്ചും ആളുകൾ കൂട്ടത്തോടെ സജീവമായി. കോവിഡ് വ്യാപനത്തോടെ കളിക്കളങ്ങൾ നിശ്ചലമായ സാഹചര്യത്തിൽ കായികതാരങ്ങളും സമൂഹമാധ്യമങ്ങളിൽ പതിവിലും സജീവമായിരുന്നു. ഏറ്റവും പുതിയ വിശേഷങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അവരും തിരഞ്ഞെടുത്തത് സമൂഹമാധ്യമങ്ങൾ തന്നെ.

ഇതിനിടെ, ലോക്ഡൗൺ കാലത്ത് കായിക താരങ്ങൾ ഇന്‍സ്റ്റഗ്രാമിൽനിന്നു മാത്രം വരുമാനമായി നേടിയ തുക പുറത്തുവിട്ടിരിക്കുകയാണ് ‘അറ്റയ്ൻ’ എന്ന ഓൺലൈൻ പ്രസ്ഥാനം. ഇവരുടെ റിപ്പോർട്ട് പ്രകാരം മാർച്ച് 12 മുതൽ മേയ് 14 വരെയുള്ള കാലഘട്ടത്തിൽ ഇൻസ്റ്റഗ്രാമിൽനിന്ന് കൂടുതൽ വരുമാനം നേടിയ കായിക താരങ്ങളുടെ കൂട്ടത്തിൽ ഒന്നാമൻ ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഈ കാലയളവിൽ ഇൻസ്റ്റഗ്രാമിൽനിന്നു മാത്രം റൊണാൾഡോ സമ്പാദിച്ചത് 1.9 മില്യൻ പൗണ്ടാണ്. അതായത് 18 കോടിയോളം രൂപ!

ADVERTISEMENT

12,99,373 പൗണ്ട് സമ്പാദിച്ച ലയണൽ മെസ്സിയാണ് രണ്ടാമത്. ഇത് ഏതാണ്ട് 12.5 കോടി രൂപയോളം വരും. ബ്രസീൽ സൂപ്പർതാരം നെയ്മർ 11,92,211 പൗണ്ടുമായി മൂന്നാമതുണ്ട്. അതായത് 11.35 കോടിയോളം രൂപ! ഇൻസ്റ്റഗ്രാമിൽനിന്ന് കൂടുതൽ സമ്പാദ്യമുണ്ടാക്കിയ താരങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഇടംപിടിച്ചു. കായിക താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തുള്ള കോലി ഇക്കാലയളവിൽ 3,79,294 പൗണ്ടാണ് വരുമാനം നേടിയത്. അതായത് 3.6 കോടിയോളം രൂപ.

∙ ഇൻസ്റ്റഗ്രാമിൽനിന്ന് കൂടുതൽ സമ്പാദ്യം നേടിയ ആദ്യ പത്തു പേർ ഇതാ:

1) ക്രിസ്റ്റ്യാനോ റൊണാൾഡോ - £1,882,336 

ADVERTISEMENT

ഫോളോവേഴ്സ്:  219,000,000

2) ലയണൽ മെസ്സി - £1,299,373

ADVERTISEMENT

ഫോളോവേഴ്സ്: 151,000,000

3) നെയ്മർ - £11,92,211

ഫോളോവേഴ്സ്: 138,000,000

4) ഷാക്വിൽ ഒനീൽ - £583,628

ഫോളോവേഴ്സ്: 17,000,000

5) ഡേവിഡ് ബെക്കാം - £405,359

ഫോളോവേഴ്സ്: 62,900,000

6) വിരാട് കോലി - £379,294

ഫോളോവേഴ്സ്: 59,000,000

7) സ്ലാട്ടൺ ഇബ്രാഹിമോവിച്ച് - £184,413

ഫോളോവേഴ്സ്: 42,900,000

8) ഡ്വെയിൻ വെയ്ഡ് - £143,146

ഫോളോവേഴ്സ്: 16,600,000

9) ഡാനി ആൽവ്സ് - £133,694

ഫോളോവേഴ്സ്: 31,100,000

10) ആന്തണി ജോഷ്വ - £121,500

ഫോളോവേഴ്സ്: 11,300,000

* മാർച്ച് 12 മുതൽ മേയ് 14 വരെയുള്ള കണക്കുകൾ പ്രകാരം.

English Summary: Cristiano Ronaldo top earning athlete on Instagram during lockdown, Virat Kohli sixth