ബാർസിലോന ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡ് 2 പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്ത്. കരിം ബെൻസേമയുടെ അതിഗംഭീരമായ ഹീൽ പാസിൽ കസീമീറോ നേടിയ ഗോളിൽ എസ്പന്യോളിനെ 1–0നു റയൽ തോൽപിച്ചു. സെൽറ്റവിഗോയോട് കഴിഞ്ഞ ദിവസം സമനില വഴങ്ങിയ ബാർസിലോന 2 പോയിന്റ് പിന്നിൽ രണ്ടാമതായി. 6 മത്സരങ്ങൾ കൂടി ശേഷിക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡ് 2 പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്ത്. കരിം ബെൻസേമയുടെ അതിഗംഭീരമായ ഹീൽ പാസിൽ കസീമീറോ നേടിയ ഗോളിൽ എസ്പന്യോളിനെ 1–0നു റയൽ തോൽപിച്ചു. സെൽറ്റവിഗോയോട് കഴിഞ്ഞ ദിവസം സമനില വഴങ്ങിയ ബാർസിലോന 2 പോയിന്റ് പിന്നിൽ രണ്ടാമതായി. 6 മത്സരങ്ങൾ കൂടി ശേഷിക്കെ കിരീടപ്പോരാട്ടത്തിൽ റയലിനു നിർണായക മേധാവിത്തം നൽകുന്നതാണ് ഈ മത്സരഫലം.

ഫ്രഞ്ച് താരം ബെൻസേമയുടെ മാന്ത്രികനീക്കമാണു ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം റയലിന് ആധിപത്യം നൽകിയത്. സഹകളിക്കാരന്റെ സ്ഥാനമെവിടെയെന്നു നോക്കുക പോലും ചെയ്യാതെ ബെൻസേമ നൽകിയ പിൻകാൽ പാസ് എസ്പന്യോൾ ഡിഫൻഡർ ബെർണാഡോ എസ്പിനോസയുടെ കാലുകൾക്കിടയിലൂടെ കസീമിറോയ്ക്ക്. ഓടിക്കയറിയ ബ്രസീലുകാരൻ അനായാസം പന്തു വലയിലെത്തിച്ചു. തോൽവിയോടെ എസ്പന്യോൾ അടുത്ത സീസണിൽ തരംതാഴ്ത്തപ്പെടുമെന്നും ഉറപ്പായി. ചാംപ്യൻസ് ലീഗ് സ്ഥാനത്തിനു വേണ്ടി രംഗത്തുള്ള വിയ്യാറയൽ 2–0നു വലെൻസിയയെ തോൽപിച്ചു.