കൊച്ചി ∙ ഗോൾവേട്ടക്കാരൻ ബർത്‌ലോമിയോ ഓഗ്ബെച്ചെ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. മുംബൈ സിറ്റി എഫ്സിയുമായി അവസാനവട്ട ചർച്ചകളിലേക്ക്. പ്രതിഫലം സംബന്ധിച്ചു തീരുമാനം ആവാത്തതിനാൽ പിരിയാമെന്ന ധാരണയിൽ ബ്ലാസ്റ്റേഴ്സും ഓഗ്ബെച്ചെയും എത്തുകയായിരു | Kerala Blasters FC | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലോക ഫുട്ബോളിലെ തന്നെ അതിശക്തരായ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ തണലിലേക്ക് മാറിയതോടെ മുംബൈ സിറ്റി എഫ്‍സി ഇന്ത്യൻ സൂപ്പർ ലീഗിനെത്തന്നെ (ഐഎസ്എൽ) മാറ്റിമറിക്കുമോ? നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച ലക്ഷണമൊത്ത സ്ട്രൈക്കറായിരുന്ന മുൻ പിഎസ്ജി താരം ബർത്തലോമിയോ ഓഗ്‌ബെച്ചെയും മുംബൈ സിറ്റി എഫ്‍സിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. മുംബൈയുമായി അവസാനവട്ട ചർച്ചകളിലാണ് താരം. പ്രതിഫലം സംബന്ധിച്ചു തീരുമാനം ആവാത്തതിനാൽ പിരിയാമെന്ന ധാരണയിൽ ബ്ലാസ്റ്റേഴ്സും ഓഗ്ബെച്ചെയും എത്തുകയായിരുന്നു. വേതനം കുറയ്ക്കണമെന്നു ക്ലബ് ഓഗ്ബെച്ചെയോട് ആവശ്യപ്പെട്ടിരുന്നു.

അന്തിമ തീരുമാനമായിട്ടില്ലെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ മികച്ച ഓഫർ നൽകുന്ന മുംബൈ സിറ്റിയെ ഓഗ്‍ബെച്ചെ കൈവിടാൻ സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ. ഓഗ്ബെച്ചെയുടെ കൂടുമാറ്റത്തിന്റെ പ്രാഥമികഫലങ്ങൾ ഇവയാണ്: ബ്ലാസ്റ്റേഴ്സിനു പുതിയൊരു ആക്രമണനിര. അഹമ്മദ് ജാഹൂ നയിക്കുന്ന മുംബൈ സിറ്റിയുടെ മധ്യനിരയ്ക്കും ആക്രമണോത്സുകനായ കോച്ച് സെർജിയോ ലൊബേറയ്ക്കും ഏറ്റവും മികച്ച മുൻനിര ആയുധം ലഭിക്കുന്നു. മന്ദർറാവു ദേശായി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും മുംബൈയ്ക്കായി അടുത്ത സീസണിൽ കളിക്കുമെന്നാണ് സൂചന.

ADVERTISEMENT

ഇതോടെ, പുതിയൊരു സ്ട്രൈക്കറെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിന്റെ ചുമലിലായി. ഓഗ്ബെച്ചെയ്ക്കു പകരക്കാരനെ കണ്ടെത്താൻ സ്കിൻകിസും കോച്ച് കിബു വിക്കൂനയും പലവട്ടം ചർച്ചകൾ നടത്തിയെന്നാണു സൂചന. ഭീമമായ പ്രതിഫലം നൽകാതെയൊരു വിദേശ സ്ട്രൈക്കറെയാണു തേടുന്നത്.

English Summary: Mumbai City making the right moves, as shown by Bartholomew Ogbeche move