കളിയുടെ ഏഴഴക് മാത്രമല്ല, ഏഴു ഭാഷകളുമറിയാം മിക്കൽ അർറ്റേറ്റയ്ക്ക്. കളിക്കാലത്ത് ക്രിയേറ്റീവ് മിഡ്ഫീൽഡറായിരുന്നു, ഇപ്പോൾ ശരാശരിക്കാരെപ്പോലും സൂപ്പർ താരങ്ങളാക്കി മാറ്റാൻ കഴിവുള്ള ക്രിയേറ്റീവ് പരിശീലകൻ. കോച്ചായി ചുമതലയേറ്റ് 28–ാം മത്സരത്തിൽ | Mikel Arteta | Football | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളിയുടെ ഏഴഴക് മാത്രമല്ല, ഏഴു ഭാഷകളുമറിയാം മിക്കൽ അർറ്റേറ്റയ്ക്ക്. കളിക്കാലത്ത് ക്രിയേറ്റീവ് മിഡ്ഫീൽഡറായിരുന്നു, ഇപ്പോൾ ശരാശരിക്കാരെപ്പോലും സൂപ്പർ താരങ്ങളാക്കി മാറ്റാൻ കഴിവുള്ള ക്രിയേറ്റീവ് പരിശീലകൻ. കോച്ചായി ചുമതലയേറ്റ് 28–ാം മത്സരത്തിൽ അർറ്റേറ്റയുടെ കയ്യിലിരിക്കുന്നത് ഇംഗ്ലണ്ടിലെ ഏറ്റവും പുരാതനവും പ്രൗഢവുമായ എഫ്എ കപ്പ് ട്രോഫിയാണ്. 6 വർഷം കളിക്കാരനായും പിന്നെ ക്യാപ്റ്റനായും ജീവിച്ച ‌ആർസനലിലേക്ക് അർറ്റേറ്റ കഴിഞ്ഞ ഡിസംബറിൽ തിരികെയെത്തിയപ്പോൾ മുതൽ സകലരും കാത്തിരുന്ന നിമിഷം. ഈ കിരീടവിജയത്തിന് മറ്റൊരു മധുരം കൂടിയുണ്ട്. കോവിഡ് പോസിറ്റീവായ ശേഷം തിരിച്ചു വന്നാണ് ആർസനലിനൊപ്പം അർറ്റേറ്റയുടെ ഈ നേട്ടം. കോവിഡ് നെഗറ്റീവ് ആയി കളി തുടർന്നപ്പോൾ കിരീടം പോസിറ്റീവ്!

സ്പാനിഷ്, ബാസ്ക്, കാറ്റലൻ, ഇംഗ്ലിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, പോർച്ചുഗീസ് എന്നീ ഭാഷകൾ അർറ്റേറ്റ അനായാസം സംസാരിക്കും. ആർസനലിന്റെ ക്യാപ്റ്റനും ഗാബോൺ താരവുമായ ഓബമെയാങ്ങിനോടു ഫ്രഞ്ചിലും ബ്രസീലുകാരൻ ഡേവിഡ് ലൂയിസിനോടു പോർച്ചുഗീസിലും അർജന്റീനക്കാരൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനോടു സ്പാനിഷിലും സംസാരിക്കാനുള്ള അർറ്റേറ്റയുടെ കഴിവാണ് ആർസനലിനെ പഴയ പ്രതാപത്തിലേക്കു തിരികെക്കൊണ്ടുവന്നത്.

ADVERTISEMENT

ഉനായ് എമിറിയിൽനിന്ന് മുപ്പത്തിയെട്ടുകാരൻ അർറ്റേറ്റ പരിശീലകച്ചുമതല സ്വീകരിക്കുമ്പോൾ കുത്തഴിഞ്ഞ പുസ്തകമായിരുന്നു ആർസനൽ.  ചുമതലയേറ്റ് പിറ്റേദിവസം അദ്ഭുതം സൃഷ്ടിച്ചില്ല അർറ്റേറ്റ. പകരം, പതിയെപ്പതിയെ കളിക്കാരെ സംഘബോധമുള്ളവരാക്കി. ഈ ടീമിൽ പ്രതീക്ഷ വയ്ക്കാമെന്ന് പീരങ്കിപ്പടയുടെ ആരാധകരെ ബോധ്യപ്പെടുത്തി. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഇത്തവണ എട്ടാം സ്ഥാനത്തായിട്ടും ആരാധകർ ക്ലബ്ബിനെ കൈവിട്ടില്ല.

സ്പാനിഷ് ക്ലബ് ബാ‍ർസിലോനയുടെ യൂത്ത് അക്കാദമിയിലാണ് അർറ്റേറ്റ കളി പഠിച്ചത്. അക്കാലത്ത് ബാർസ സീനിയർ ടീമംഗമായിരുന്ന പെപ് ഗ്വാർഡിയോളയുടെ പിൻഗാമിയായി അർറ്റേറ്റ കളം വാഴുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, വായ്പക്കരാറിൽ ഫ്രാൻസിലേക്കു പോയ അർറ്റേറ്റ ബാർസയിലേക്കു പിന്നീടൊരിക്കലും മടങ്ങിവന്നില്ല. ഒടുവിലെത്തിയത് ആർസനലിന്റെ ആവനാഴിയിൽ. 2016ൽ ക്യാപ്റ്റനായി വിരമിക്കുന്ന കാലത്ത് ആർസനൽ കോച്ച് ആർസീൻ വെംഗറുടെ കീഴിൽ യൂത്ത് അക്കാദമി ഡയറക്ടറാകാൻ ക്ലബ് വിളിച്ചതാണ്. 

ADVERTISEMENT

പക്ഷേ, അർറ്റേറ്റ പോയതു പഴയ സുഹൃത്ത് ഗ്വാർഡിയോളയുടെ അരികിലേക്കാണ്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ ഗ്വാർഡിയോളയുടെ അസിസ്റ്റന്റായി 2 വർഷങ്ങൾ. തിരികെവന്ന് ആർസനലിന്റെ പരിശീലകനായി; ഈ എഫ്എ കപ്പിന്റെ സെമിയിൽ ഗ്വാർഡിയോളയുടെ ടീമിനെ തന്നെ തോൽപിച്ച് തന്ത്രങ്ങളി‍ൽ ആശാനെയും അട്ടിമറിച്ചു!

ആർസനൽ കളിക്കാരനായിരുന്ന കാലത്ത്, പരുക്കേറ്റ് സീസണിന്റെ ഭൂരിഭാഗം സമയം പുറത്തിരുന്നിട്ടു പോലും, ആരാധകരുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അർറ്റേറ്റ. കാണികൾക്ക് ഇഷ്ടമുള്ളത് എന്തെന്നു മനസ്സിലാക്കി കളത്തിൽ നടപ്പാക്കുന്ന കളിക്കാരനായിരുന്നു അദ്ദേഹം. പരിശീലകന്റെ കുപ്പായത്തിലും അർറ്റേറ്റ ചെയ്യുന്നത് അതാണ്. ആരാധകർക്കു വേണ്ടിയാണ്‌ അർറ്റേറ്റ കളി മെനയുന്നത്; അതിനാൽ, പോരാട്ടങ്ങളേറെ ഇനിയും ബാക്കിയുണ്ട്!

ADVERTISEMENT

English summary: Arsenal FC Head coach Mikel Arteta