ടൂറിൻ∙ എല്ലാം വളരെ പെട്ടെന്നായിരുന്നു; ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണെയോടു തോറ്റതിനു പിന്നാലെ യുവെന്റസ് പരിശീലകൻ മൗറീഷ്യോ സാറിയുടെ കസേര തെറിച്ചു. തൊട്ടുപിന്നാലെ ഇറ്റാലിയൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ ആന്ദ്രെ പിർലോയെ പരിശീലക സ്ഥാനത്ത് നിയമിക്കുകയും ചെയ്തു! മുൻപ് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൂറിൻ∙ എല്ലാം വളരെ പെട്ടെന്നായിരുന്നു; ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണെയോടു തോറ്റതിനു പിന്നാലെ യുവെന്റസ് പരിശീലകൻ മൗറീഷ്യോ സാറിയുടെ കസേര തെറിച്ചു. തൊട്ടുപിന്നാലെ ഇറ്റാലിയൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ ആന്ദ്രെ പിർലോയെ പരിശീലക സ്ഥാനത്ത് നിയമിക്കുകയും ചെയ്തു! മുൻപ് ഒരു പ്രഫഷനൽ ക്ലബ്ബിനെപ്പോലും പരിശീലിപ്പിച്ച് പരിചയമില്ലാതെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘത്തെയും കളി പഠിപ്പിക്കാൻ നാൽപ്പത്തിയൊന്നുകാരനായ പിർലോ എത്തുന്നത്. യുവെന്റസ് അണ്ടർ 23 ടീമിന്റെ പരിശീലകനായി പിർലോയെ നിയമിച്ച് രണ്ടാഴ്ച പൂർത്തിയാകും മുൻപാണ് സീനിയർ ടീമിന്റെ ചുമതലയിലേക്കുള്ള സ്ഥാനക്കയറ്റം.

കഴിഞ്ഞ മാസം 30നാണ് പിർലോയെ അണ്ടർ 23 ടീമിന്റെ പരിശീലകനായി യുവെ മാനേജ്മെന്റ് നിയമിച്ചത്. സാറിയുടെ കസേര തെറിച്ചതോടെ സീനിയർ ടീമിന്റെ ചുമതല ലഭിച്ച പിർലോയ്ക്ക് 2022 ജൂൺ വരെ രണ്ടു വർഷത്തെ കരാറാണുള്ളത്. പിർലോയെ പരിശീലകനായി തിരഞ്ഞെടുത്തത് സ്വാഭാവികവും യുവെന്റസ് ശൈലിയിലുള്ളതുമായ നടപടിയാണെന്ന് ക്ലബ്ബിന്റെ ചീഫ് ഫുട്ബോൾ ഓഫിസർ ഫാബിയോ പറാച്ചിറ്റി വ്യക്തമാക്കി. യുവെയുടെ മുൻ താരം കൂടിയായ പിർലോ, ക്ലബ്ബിലെ എല്ലാ അംഗങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാെന്ന് പറാച്ചിറ്റി ചൂണ്ടിക്കാട്ടി.

ADVERTISEMENT

2011 മുതൽ 2015 വരെയുള്ള കാലയളവിൽ യുവെന്റസിനായി 164 മത്സരങ്ങൾ കളിച്ച താരമാണ് പിർലോ. ഇക്കാലയളവിൽ ടീം നാലു തവണ സെരി എ ചാംപ്യൻമാരായി. അതിനു മുൻപ് ദീർഘകാലം എസി മിലാൻ താരമായിരുന്നു. അവിടെവച്ച് രണ്ടു തവണ ചാംപ്യൻസ് ലീഗ് കിരീടവും രണ്ടു തവണ സെരി എ കിരീടവും നേടി. ഇറ്റലിക്കായി 116 മത്സരങ്ങൾ കളിച്ച പിർലോ 2006ലെ ലോകകപ്പ് വിജയത്തിലും ടീമിന്റെ നെടുന്തൂണായി. രണ്ടു വർഷത്തോളം യുഎസ് മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് സിറ്റി എഫ്‍സിക്കായി കളിച്ച ശേഷം 2017ൽ വിരമിച്ചു. യുവെന്റസിൽ പിർലോയുടെ സഹതാരമായിരുന്ന ഗോൾകീപ്പർ ജിയാൻലൂജി ബുഫൺ ഇപ്പോഴും ടീമിലുണ്ടെന്ന പ്രത്യേകതയുമുണ്ട്. പുതിയ പരിശീലകനേക്കാൾ ഒരു വയസ്സിനു മൂത്തയാളുമാണ് ബുഫൺ.

∙ ‘മിസ്റ്റർ 33’ പുറത്ത്!

ADVERTISEMENT

ക്ലബ്ബിനെ സീരി എ കിരീടത്തിലേക്കു നയിച്ചു രണ്ടാഴ്ച പിന്നിടുമ്പോഴാണ് അറുപത്തിയൊന്നുകാരനായ സാറിക്കു പുറത്തു പോകേണ്ടി വരുന്നത്. ആഭ്യന്തര ലീഗിൽ തുടരെ 9–ാം കിരീടം നേടിയെങ്കിലും 1996നുശേഷം യുവെന്റസ് ചാംപ്യൻസ് ലീഗ് ജേതാക്കളായിട്ടില്ല. ജൂണിൽ കോപ്പ ഇറ്റാലിയ ഫൈനലിൽ യുവെന്റസ് നാപ്പോളിയോടു തോറ്റതും തിരിച്ചടിയായി.

ബാങ്കിങ് കരിയറിനൊപ്പം ഹോബിയായി ഫുട്ബോൾ പരിശീലനം തുടങ്ങിയ സാറി യുവെന്റസും നാപ്പോളിയും ചെൽസിയും ഉൾപ്പെടെ 20 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. തന്റെ പ്രശസ്തമായ പാസിങ് കളിശൈലിയായ ‘സാറി ബോൾ’ യുവെയിൽ വിജയകരമായി നടപ്പിലാക്കാൻ സാറിക്കു കഴി‍ഞ്ഞിരുന്നില്ല. ഫ്രീകിക്കുകൾ എടുക്കാൻ 33 മാർഗങ്ങൾ ആവിഷ്ക്കരിച്ചതിനാൽ ‘മിസ്റ്റർ 33’ എന്നും സാറിക്കു വിളിപ്പേരുണ്ട്.

ADVERTISEMENT

English Summary: Juventus appoint Andrea Pirlo to replace Maurizio Sarri