ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണിന് ഇടിവെട്ട് തുടക്കം. ആദ്യദിവസത്തെ സൂപ്പർ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ലിവർപൂളിനെ അവരുടെ തട്ടകത്തിൽ, രണ്ടാം ഡിവിഷനിൽ നിന്ന് പ്രമോഷൻ നേടിയെത്തിയ ലീഡ്സ് യുണൈറ്റഡ് വിറപ്പിച്ചു. 3 തവണ പിന്നിലായ ശേഷം തിരിച്ചടിച്ച മാർസലോ ബിയെൽസയുടെ ടീം ഒടുവിൽ 4-3നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണിന് ഇടിവെട്ട് തുടക്കം. ആദ്യദിവസത്തെ സൂപ്പർ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ലിവർപൂളിനെ അവരുടെ തട്ടകത്തിൽ, രണ്ടാം ഡിവിഷനിൽ നിന്ന് പ്രമോഷൻ നേടിയെത്തിയ ലീഡ്സ് യുണൈറ്റഡ് വിറപ്പിച്ചു. 3 തവണ പിന്നിലായ ശേഷം തിരിച്ചടിച്ച മാർസലോ ബിയെൽസയുടെ ടീം ഒടുവിൽ 4-3നാണു കീഴടങ്ങിയത്.

ആദ്യ അര മണിക്കൂറിൽ തന്നെ 5 ഗോൾ വീണ മത്സരം അത്യന്തം ആവേശകരമായിരുന്നു. 4–ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ പെനൽറ്റി ഗോളിൽ ലിവർപൂൾ മുന്നിലെത്തിയെങ്കിലും 12-ാം മിനിറ്റിൽ ജാക്ക് ഹാരിസന്റെ ഗോളിൽ ലീഡ്സ് തിരിച്ചടിച്ചു. 20-ാം മിനിറ്റിൽ വിർജിൽ വാൻ ദെയ്ക്കിന്റെ ഹെഡറിൽ ലിവർപൂൾ വീണ്ടും മുന്നിൽ. വാൻ ദെയ്ക്കിന്റെ തന്നെ പിഴവു മുതലെടുത്ത് 30-ാം മിനിറ്റിൽ പാട്രിക് ബാംഫോഡിന്റെ തിരിച്ചടി. 33-ാം മിനിറ്റിൽ സലാ വീണ്ടും ലിവർപൂളിനെ മുന്നിലെത്തിച്ചു.

ADVERTISEMENT

എന്നാൽ, 66-ാം മിനിറ്റിൽ മാറ്റിയൂസ് ക്ലിക്കിന്റെ ഗോളിൽ വീണ്ടും ലീഡ്സിന്റെ തിരിച്ചടി. 88-ാം മിനിറ്റിൽ കിട്ടിയ 2–ാം പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് സലാ ഹാട്രിക്കും ലിവർപൂളിന്റെ വിജയവും പൂർത്തിയാക്കി.

∙ ആർസനലിനു ജയം

ADVERTISEMENT

നേരത്തേ, പ്രീമിയർ ലീഗ് സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസനൽ 3-0നു ഫുൾഹാമിനെ തകർത്തപ്പോൾ താരമായത് ഇരുപത്തിരണ്ടുകാരൻ ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേൽ ദോസ് സാന്റോസ് മഗൽഹെയ്സ്. ഫ്രഞ്ച് ക്ലബ് ലില്ലെയിൽനിന്ന് ഈ സീസണിൽ ആർസനലിലെത്തിയ
ഗബ്രിയേൽ അരങ്ങേറ്റ മത്സരത്തിൽതന്നെ ഗോൾ നേടി. അലക്സാന്ദ്രെ ലകാസെറ്റും ക്യാപ്റ്റൻ പിയെ എമെറിക് ഓബമെയാങ്ങുമാണു മറ്റു 2 ഗോളുകൾ നേടിയത്.

ചെൽസി വിട്ട് ഈ സീസണിൽ ക്ലബ്ബിലെത്തിയ വില്ലിയൻ 3 ഗോളുകളിലും പങ്കാളിയായി. എഫ്എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ജയിച്ചെത്തിയ ആർസനലിനു മുന്നിൽ നിസ്സഹായാവസ്ഥയിലായിരുന്നു ഇത്തവണ പ്രീമിയർ ലീഗിലേക്കു പ്രമോഷൻ നേടിയ ഫുൾഹാം. 8-ാം മിനിറ്റിൽ തന്നെ ലകാസെറ്റിന്റെ ക്ലോസ്റേഞ്ച് ഷോട്ട് അവരുടെ വല കുലുക്കി. 49-ാം മിനിറ്റിൽ വില്ലിയന്റെ കോർണറിൽ നിന്നായിരുന്നു ഗബ്രിയേലിന്റെ ഗോൾ. 57-ാം മിനിറ്റിൽ വില്ലിയന്റെ തന്നെ പാസിൽ നിന്ന് ഓബമെയാങ്ങിന്റെ ഗോളും.

ADVERTISEMENT

മറ്റൊരു മത്സരത്തിൽ വിൽഫ്രഡ് സാഹ നേടിയ ഏക ഗോളിൽ സതാംപ്ടണെ മുക്കി ക്രിസ്റ്റൽ പാലസും വിജയത്തോടെ സീസണിന് തുടക്കമിട്ടു. 13–ാം മിനിറ്റിലായിരുന്നു സാഹയുടെ ഗോൾ.

English Premier League: English Premier League 2020-21 - Updates