ബാർസിലോന ∙ വീട്ടിൽനിന്നു പുറത്തേക്കു കാലെടുത്തു വച്ചപ്പോഴേക്കും ലൂയി സ്വാരെസിന്റെ മനസ്സു മാറി. സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയിൽനിന്ന് ഇറ്റാലിയൻ ക്ലബ് യുവെന്റസിലേക്കുള്ള യുറഗ്വായ് താരത്തിന്റെ ചുവടുമാറ്റം അനിശ്ചിതത്വത്തിൽ. | Luis Suarez | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ വീട്ടിൽനിന്നു പുറത്തേക്കു കാലെടുത്തു വച്ചപ്പോഴേക്കും ലൂയി സ്വാരെസിന്റെ മനസ്സു മാറി. സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയിൽനിന്ന് ഇറ്റാലിയൻ ക്ലബ് യുവെന്റസിലേക്കുള്ള യുറഗ്വായ് താരത്തിന്റെ ചുവടുമാറ്റം അവസാന നിമിഷം അനിശ്ചിതത്വത്തിൽ. താരത്തിന് ഇറ്റാലിയൻ പാസ്പോർട്ടും പൗരത്വവും ലഭിക്കാത്തതാണു കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്വാരെസിനു ബാർസ വിടാൻ മനസ്സില്ലെന്നും സംസാരമുണ്ട്. ഉറ്റ കൂട്ടുകാരൻ ലയണൽ മെസ്സി ബാർസയിൽ തന്നെ തുടരാൻ തീരുമാനിച്ചതാണ് ഒരു കാരണം.

തനിക്കു പകരം ബാർസ പരിഗണിച്ചിരുന്ന ലൗറ്റാരോ മാർട്ടിനെസ്, മെംഫിസ് ഡീപേ എന്നിവരുടെ ട്രാൻസ്ഫർ അനിശ്ചിതത്വത്തിലായതും സ്വാരെസിനെ ബാർസയിൽതന്നെ തുടരാൻ പ്രേരിപ്പിക്കുന്നു.

ADVERTISEMENT

∙ സ്വാരെസിന്റെ പഠനം

ജിരോണയ്ക്കെതിരെ ബുധനാഴ്ച രാത്രി നടന്ന സന്നാഹ മത്സരത്തിലും കോച്ച് കൂമാൻ സ്വാരെസിനെ കളിപ്പിച്ചില്ല. ഈ ദിവസങ്ങളിലെല്ലാം സ്വാരെസ് ഇറ്റാലിയൻ ഭാഷ പഠിക്കുന്ന തിരക്കിലുമായിരുന്നു. പാസ്പോർട്ട് ലഭിക്കണമെങ്കിൽ ഭാഷാ പരീക്ഷ പാസാവണം. ഭാര്യ സോഫിയ ബാൽബിക്ക് ഇറ്റാലിയൻ പൗരത്വമുള്ളതിനാൽ അതു വഴിയാണു സ്വാരെസ് യുറഗ്വായ് പൗരത്വം നിലനിർത്തിക്കൊണ്ടുതന്നെ ഇറ്റലിയിൽ ഇരട്ട പൗരത്വത്തിന് ശ്രമിക്കുന്നത്. യുവെന്റസ് ടീമിലെ നോൺ-യൂറോപ്യൻ ക്വോട്ട (ബ്രസീലിയൻ താരം ആർതുർ, യുഎസ് താരം വെസ്റ്റൺ മക്കെനി) പൂർത്തിയായി എന്നതിനാലാണു സ്വാരെസിന് ഇറ്റാലിയൻ പൗരത്വത്തിന് അപേക്ഷിക്കേണ്ടി വരുന്നത്.

ADVERTISEMENT

എന്നാൽ, ടീം വിടുന്ന അർജന്റീന സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്നു പകരം എത്രയും പെട്ടെന്നു മറ്റൊരാൾ എന്നതാണ് യുവെ കോച്ച് ആന്ദ്രെ പിർലോയുടെ താൽപര്യം. ഒക്ടോബർ 5നു ട്രാൻസ്ഫർ സമയപരിധി അവസാനിക്കും. അതിനു മുൻപു സ്വാരെസിനെ ടീമിലെത്തിക്കാനാവില്ല എന്നാണെങ്കിൽ യുവെ മറ്റു വഴികൾ തേടും.

∙ യുവെന്റസ് പോയാൽ?

ADVERTISEMENT

കോച്ച് റൊണാൾഡ് കൂമാൻ സ്വാരെസിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയെങ്കിലും ബാർസ മാനേജ്മെന്റിനു സ്വാരെസിനെ ഒഴിവാക്കാനാണു താൽപര്യം. സ്വാരെസിനെ മറ്റു കളിക്കാരെപ്പോലെ കാണാൻ താൻ തയാറാണെന്നു ജിരോണയ്ക്കെതിരായ സൗഹൃദമത്സരത്തിനു ശേഷം കൂമാൻ പ്രഖ്യാപിച്ചിരുന്നു. അതേസമയം, അത്‌ലറ്റിക്കോ മഡ്രിഡ്, അയാക്സ് ആംസ്റ്റർഡാം തുടങ്ങിയ ക്ലബ്ബുകൾക്ക് സ്വാരെസിനെ സ്വന്തമാക്കാൻ താൽപര്യമുണ്ട്.

∙ ബാർസിലോനയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരിൽ മൂന്നാമനാണു സ്വാരെസ്- 198 ഗോളുകൾ. ലയണൽ മെസ്സി (634), സെസാർ (232) എന്നിവർ മാത്രമാണു മുന്നിലുള്ളത്.

English Summary: Luis Suarez, Barcelona, Juventus FC