കൊച്ചി∙ തൃശൂരിന്റെ സ്വന്തം കൊമ്പൻ കാളിദാസൻ ഇനി ‘വേറേ ലെവൽ’. തെലുങ്ക് ചിത്രമായ ബാഹുബലിയിൽ അഭിനയിച്ച് പ്രശസ്തനായ കൊമ്പൻ കാളിദാസന്‍, ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിൽ അഭിനയിച്ചാണ് ‘തലയെടുപ്പ്’ ഉള്ള താരമായത്. ഐഎസ്എല്‍ ഫുട്ബോള്‍ ....Kalidasan, Kerala Blasters, ISL

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃശൂരിന്റെ സ്വന്തം കൊമ്പൻ കാളിദാസൻ ഇനി ‘വേറേ ലെവൽ’. തെലുങ്ക് ചിത്രമായ ബാഹുബലിയിൽ അഭിനയിച്ച് പ്രശസ്തനായ കൊമ്പൻ കാളിദാസന്‍, ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിൽ അഭിനയിച്ചാണ് ‘തലയെടുപ്പ്’ ഉള്ള താരമായത്. ഐഎസ്എല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പരസ്യത്തോടൊപ്പം കാളിദാസന്റെ ചിന്നംവിളിയും ഉയരും.

ക്യാമറയ്ക്കു മുൻ‌പില്‍ കൊമ്പന്‍ കാളിദാസന്‍ ഇത് ആദ്യമായല്ല അഭിനയിക്കുന്നത്. ബാഹുബലിയുടെ രണ്ടാംഭാഗത്തിൽ പ്രഭാസിനൊപ്പമായിരുന്നു കാളിദാസന്റെ രംഗപ്രവേശം. ചിറയ്ക്കല്‍ ദേശക്കാരുടെ കണ്ണിലുണ്ണിയാണ് ശാന്തനായ ഈ കൊമ്പന്‍. കോവിഡ് കാരണം ഉത്സവങ്ങള്‍ക്ക് നിയന്ത്രണം വന്നപ്പോള്‍ കാളിദാസന് വിശ്രമകാലമായിരുന്നു. ഇതിനിടെയാണ്, കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ചത്.

ADVERTISEMENT

സിനിമാ താരങ്ങളുടെ ഫോട്ടോഷൂട്ടിന് പലതവണ കാളിദാസന്‍ അകമ്പടി നിന്നിട്ടുണ്ട്.ശാന്തസ്വഭാവക്കാരൻ ആയതിനാല്‍ ആനയുടെ അടുത്ത് ധൈര്യമായി പോകാം. ഉത്സവങ്ങള്‍ മുടങ്ങിയെങ്കിലും ആനയുടെ ഭക്ഷണം, കുളി തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇപ്പോഴും ചിട്ടയാണ്. പാപ്പാന്‍മാര്‍ ആനയെ ‘കുളിച്ചു കുട്ടപ്പനാക്കിയേ’ ആളുകളെ കാണിക്കൂ.

പലഭാഗങ്ങളില്‍ നിന്നും കാളിദാസനെ കാണാന്‍ ആനപ്രേമികൾ ദിവസേന വരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പലരേയും മടക്കിവിടുകയാണ് പതിവ്. സിനിമയില്‍ അഭിനയിച്ചതോടെ കാളിദാസന്റെ താരപകിട്ട് കൂടിയിട്ടേയുള്ളൂ. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങളിലെല്ലാം കാളിദാസന്റെ സാന്നിധ്യം പൂരപ്രേമികള്‍ക്കു ആവേശമാണ്. കോവിഡ് മാറിയ ശേഷം കാളിദാസന്‍ നെറ്റിപ്പട്ടം കെട്ടി വീണ്ടും പൂരപറമ്പുകളില്‍ തലയുയര്‍ത്തി നടക്കുന്നത് കാണാന്‍ ദേശക്കാര്‍ കാത്തിരിക്കുകയാണ്.

ADVERTISEMENT

English Summary: Elephant Kalidasan in Kerala Blasters Ad