പ്രശസ്തമായ കാലാംഗൂട്ട് ബീച്ചിനടുത്തുള്ള ഐബിസ് ഹോട്ടലിലാണു ഞങ്ങൾ 8 മലയാളികൾ. ഞാനും രതീഷ് കുമാറും മാച്ച് കമ്മിഷണർമാർ. ഷാജി കുര്യൻ റഫറീസ് അസസ്സർ. എം.ബി.സന്തോഷ് കുമാ‍ർ റഫറി. അരുൺ പിള്ള, നാസർ, സുനിൽ, ആന്റണി ഏബ്രഹാം എന്നിവർ അസി. റഫറിമാർ. | Indian Super League | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎസ്എൽ മാച്ച് കമ്മിഷണർ കൊച്ചി സ്വദേശി മൈക്കൽ ആൻഡ്രൂസ് എഴുതുന്നു...

പ്രശസ്തമായ കാലാംഗൂട്ട് ബീച്ചിനടുത്തുള്ള ഐബിസ് ഹോട്ടലിലാണു ഞങ്ങൾ 8 മലയാളികൾ. ഞാനും രതീഷ് കുമാറും മാച്ച് കമ്മിഷണർമാർ. ഷാജി കുര്യൻ റഫറീസ് അസസ്സർ. എം.ബി.സന്തോഷ് കുമാ‍ർ റഫറി. അരുൺ പിള്ള, നാസർ, സുനിൽ, ആന്റണി ഏബ്രഹാം എന്നിവർ അസി. റഫറിമാർ. ഞങ്ങൾ ഗോവയിൽ അടിച്ചുപൊളിക്കുകയാണെന്നു വിചാരിക്കരുത്. ബയോ സെക്യുർ ബബ്‌ൾ എന്നറിയപ്പെടുന്ന കർശന ആരോഗ്യ സുരക്ഷാ മേഖലയിലാണ്. പുറത്തിറങ്ങാനോ ഷോപ്പിങ് നടത്താനോ അനുവാദമില്ല.

ADVERTISEMENT

ഇക്കഴിഞ്ഞ ദിവസമാണു ക്വാറന്റീൻ തീർന്നത്. അതുവരെ ഓരോരുത്തരും മുറികളിൽ ഒറ്റയ്ക്കായിരുന്നു. ശരീര താപനില ഉൾപ്പെടെയുള്ള വിവരങ്ങൾ ദിവസവും രേഖപ്പെടുത്തണം. 72 മണിക്കൂർ ഇടവിട്ട് കോവിഡ് ടെസ്റ്റ്. തിങ്കളാഴ്ചവരെ രാവിലെയും വൈകിട്ടും ഓൺലൈൻ ക്ലാസ് ഉണ്ടായിരുന്നു. കളി നടത്തിപ്പുതന്നെ വിഷയം. പിന്നെ ഒരു മണിക്കൂർ മുറിക്കുള്ളിൽ വ്യായാമം.

ഇപ്പോൾ റഫറിമാർ സ്റ്റേഡിയത്തിൽ പോയി പരിശീലനം നടത്തുന്നുണ്ട്. മാച്ച് കമ്മിഷണർമാർക്കു ഭരണപരമായ പരിശീലനം തുടരുന്നു. ഹോട്ടലിൽനിന്നു സ്റ്റേഡിയം, തിരികെ ഹോട്ടൽ; മറ്റെങ്ങും പോകാനാവില്ല. ഹോട്ടലിൽ ഞങ്ങൾക്കു പ്രത്യേകം ജിമ്മും ഭക്ഷണശാലയും സജ്ജമാക്കിയിട്ടുണ്ട്. ആകെ 12 റഫറിമാരും 14 അസി. റഫറിമാരുമാണുള്ളത്. വിദേശ റഫറിമാർ ഇക്കുറി ഉണ്ടെന്നു തോന്നുന്നില്ല. ഇന്നു ബ്ലാസ്റ്റേഴ്സ് കളിക്കുന്നതിനാൽ കേരള റഫറിമാർക്കു ഡ്യൂട്ടിയില്ല.

ADVERTISEMENT

English Summary: ISL referees