‘ഞാൻ ഡീഗോ എന്നാണു വിളിച്ചിരുന്നത്. സുലീ എന്ന് എന്നെയും. 60–ാം പിറന്നാളിനു രാത്രി വിഡിയോ കോൾ ചെയ്തപ്പോഴും ഡീഗോ ഏറെ സന്തോഷവാനായിരുന്നു. ഐ മിസ് യു സുലീ എന്നു പറഞ്ഞാണു ഫോൺ വച്ചത്. മരണവിവരം അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മൂത്തമകൾ ജനീനയെ | Diego Maradona | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറഡോണയുടെ ഓർമകളുമായി മുൻ ഡ്രൈവർ മലപ്പുറം സ്വദേശി സുലൈമാൻ

‘ഞാൻ ഡീഗോ എന്നാണു വിളിച്ചിരുന്നത്. സുലീ എന്ന് എന്നെയും. 60–ാം പിറന്നാളിനു രാത്രി വിഡിയോ കോൾ ചെയ്തപ്പോഴും ഡീഗോ ഏറെ സന്തോഷവാനായിരുന്നു. ഐ മിസ് യു സുലീ എന്നു പറഞ്ഞാണു ഫോൺ വച്ചത്. മരണവിവരം അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മൂത്തമകൾ ജനീനയെ (ഫുട്ബോൾ താരം അഗ്യുറോയുടെ ഭാര്യ) വാട്സാപ്പിൽ ബന്ധപ്പെട്ടു സത്യമാണെന്ന് ഉറപ്പിച്ചു. ഇനി ഇതുപോലൊരു മനുഷ്യനെ കാണാൻ കഴിയില്ല. അതുപോലൊരു ജീവിതവും എനിക്കുണ്ടാവില്ല. എന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം ഡീഗോയാണ്. എനിക്കു വീട് വയ്ക്കാനുൾപ്പെടെ സഹായം ചെയ്തത് എങ്ങനെ മറക്കും’- മലപ്പുറം താനൂർ അയ്യായ നെല്ലിശേരി സുലൈമാൻ (36) പറഞ്ഞു. 

ADVERTISEMENT

ഫുട്ബോളിന്റെ ദൈവത്തെ 8 വർഷം സുരക്ഷിതനായി കൊണ്ടുനടന്ന ഡ്രൈവറാണു സുലൈമാൻ. മറഡോണ കോച്ചായിരുന്ന ദുബായ് അൽ വാസൽ ക്ലബ്ബിലെ ഡ്രൈവറായിരുന്നു. ക്ലബ്ബുമായി കരാർ റദ്ദാക്കി മടങ്ങിയ മറഡോണ പിന്നീട് ദുബായ് സ്പോർട്സ് അംബാസഡറായി തിരികെയെത്തിയപ്പോഴും സുലൈമാനെ ഡ്രൈവറായി വേണമെന്ന് ആവശ്യപ്പെട്ടു.

‘‘2011 ഓഗസ്റ്റ് 11നു ഡീഗോയെ ദുബായ് വിമാനത്താവളത്തിൽനിന്നു ഹോട്ടലിൽ എത്തിച്ചതു മുതലാണു ബന്ധം തുടങ്ങിയത്. ആദ്യ ദിവസമൊന്നും കാര്യമായി മിണ്ടിയില്ല. ഹോട്ടലിൽനിന്നു പിന്നീടു വില്ലയിലേക്കു താമസം മാറി. ഡീഗോയ്ക്ക് സ്പാനിഷ് മാത്രമേ അറിയൂ. എനിക്കു മുറി ഇംഗ്ലിഷും. പക്ഷേ, പതിയെ ഞങ്ങൾക്കു പരസ്പരം മനസ്സിലായി. ഈജിപ്തുകാരനായ ദ്വിഭാഷിയെ വലിയ പ്രശ്നങ്ങൾ വരുമ്പോൾ മാത്രം വിളിക്കുമായിരുന്നു. ഒരിക്കൽപോലും ദേഷ്യപ്പെട്ടിട്ടില്ല. കടയിൽനിന്നു വാങ്ങേണ്ട സാധനങ്ങളുടെ പടം ഗൂഗിളിൽ പരതി കാണിച്ചു തരുമായിരുന്നു. ചോക്ലേറ്റ് പ്രിയനായിരുന്നു. ഹവാന ചുരുട്ടും വേണം. യാത്രയിൽ ഇടയ്ക്കിടെ ബീയർ നുണയും. അർജന്റീനയിൽനിന്നു കൊണ്ടുവരുന്ന കോർട്ടഡോ കാപ്പിയായിരുന്നു കുടിച്ചിരുന്നത്. അവിടെ നിന്നു പാചകക്കാരിയും 2 ബോഡിഗാർഡുകളും ഉണ്ടായിരുന്നു. രാവിലെയും വൈകിട്ടും പരിശീലനം നടത്തും. ഒരാഴ്ച വില്ലയ്ക്കുള്ളിൽ പരിശീലിച്ചാൽ അടുത്തയാഴ്ച ഗ്രൗണ്ടിലേക്കു പന്തെടുത്തിറങ്ങും. കൂട്ടുകാരിയുമായി സൗന്ദര്യപ്പിണക്കം ഉണ്ടാകുന്ന ദിവസം മൂഡ് ഓഫാകും.  

ADVERTISEMENT

ഒരിക്കൽ ഫുജൈറ ക്ലബ്ബിൽ പോയി രാത്രി ദുബായിലേക്കു മടങ്ങുമ്പോൾ കാറിന്റെ ടയർ പഞ്ചറായി. ഒട്ടും മടിക്കാതെ അദ്ദേഹം അതു മാറ്റിയിട്ടു. എന്റെ ഉമ്മ ആശുപത്രിയിലായപ്പോൾ ഞാൻ അവധിയെടുത്തു നാട്ടിലേക്കു വന്നു. മൂന്നാം ദിവസം ഡീഗോ എന്നെ വിഡിയോ കോളിൽ വിളിച്ചതും ഉമ്മയോടു സംസാരിച്ചതുമൊന്നും മറക്കാനാവില്ല’’. 

English Summary: Sulaiman remembering Maradona