പനജി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി– ഹൈദരാബാദ് എഫ്സി പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളിനായി ഇരു ടീമുകളും പരിശ്രമിച്ചെങ്കിലും

പനജി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി– ഹൈദരാബാദ് എഫ്സി പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളിനായി ഇരു ടീമുകളും പരിശ്രമിച്ചെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ തുടർച്ചയായ 2–ാം മത്സരത്തിലും ബെംഗളൂരു എഫ്സിക്കു സമനില. 2 ഗോളിനു മുന്നിൽ നിന്നിട്ടും ആദ്യ മത്സരത്തിൽ ഗോവയോടു സമനില വഴങ്ങിയ സുനിൽ ഛേത്രിയുടെ ടീമിനെ ഇന്നലെ 2–ാം മത്സരത്തിൽ ഹൈദരാബാദ് ഗോൾരഹിത സമനിലയിൽ തളച്ചു. 

ഗോൾ ലക്ഷ്യമാക്കി ഒരു ഷോട്ടുപോലും നേടാൻ പറ്റാത്ത വിധത്തിൽ ബെംഗളൂരുവിനെ ഹൈദരാബാദ് പൂട്ടിയിട്ടു. 23–ാം മിനിറ്റിൽ അരിഡെയ്ൻ സന്റാന പോസ്റ്റിലേക്കു തിരിച്ചുവിട്ട തകർപ്പൻ ഹെഡർ മാറ്റിനിർത്തിയാൽ ഹൈദരാബാദിന്റെ ഭാഗത്തുനിന്നും കാര്യമായ ശ്രമങ്ങളുണ്ടായില്ല.കളിക്കിടെ പരുക്കേറ്റ്, വിദേശതാരങ്ങളായ ജോയൽ ചിയാനെസിനും ലൂയിസ് സാസ്ട്രെയ്ക്കും കളം വിടേണ്ടി വന്നതു ഹൈദരാബാദിനു തിരിച്ചടിയായി. 

ADVERTISEMENT

പകരക്കാരനായി ഇറങ്ങിയ ലിസ്റ്റൻ കൊളാസോ അവസാന മിനിറ്റുകളിൽ പറന്നു കളിച്ചു ബെംഗളൂരുവിനെ വിറപ്പിച്ചെങ്കിലും ഹൈദരാബാദിന്റെ ഭാഗ്യം തെളിഞ്ഞില്ല. മറുവശത്ത്, ആക്രമണത്തിൽ ഉശിരു കാട്ടാതിരുന്ന ബെംഗളൂരുവിന് ആശ്വാസം പ്രതിരോധനിരയുടെ പ്രകടനം മാത്രം.

English Summary: ISL, Bengaluru FC VS Hyderabad FC