മലയാളികൾ ഉറക്കമിളച്ചിരുന്നു ലോകകപ്പ് ടിവിയിൽ കണ്ട 1986ൽ പാവ്‌ലോ റോസിയില്ല. അതിനു 4 വർഷം മുൻപ് സ്പെയിനിൽ അരങ്ങേറിയ ലോകകപ്പിൽ റോസിയുണ്ടായിരുന്നു. ഇറ്റലിയെ ഗോളുകളടിച്ചു കപ്പിലേക്കു കൊണ്ടുപോയ താരം. അന്നിവിടെ പത്രങ്ങളിൽ വായിച്ചു നാം ഓളങ്ങളിൽ മുഴുകി. പരസ്പരം ചോദിച്ചു: ‘‘നമ്മളിവിടെ പെൺകുട്ടികൾക്കല്ലേ റോസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾ ഉറക്കമിളച്ചിരുന്നു ലോകകപ്പ് ടിവിയിൽ കണ്ട 1986ൽ പാവ്‌ലോ റോസിയില്ല. അതിനു 4 വർഷം മുൻപ് സ്പെയിനിൽ അരങ്ങേറിയ ലോകകപ്പിൽ റോസിയുണ്ടായിരുന്നു. ഇറ്റലിയെ ഗോളുകളടിച്ചു കപ്പിലേക്കു കൊണ്ടുപോയ താരം. അന്നിവിടെ പത്രങ്ങളിൽ വായിച്ചു നാം ഓളങ്ങളിൽ മുഴുകി. പരസ്പരം ചോദിച്ചു: ‘‘നമ്മളിവിടെ പെൺകുട്ടികൾക്കല്ലേ റോസി എന്നു പേരിടുന്നത്? ഇറ്റലിക്കാർ ആൺകുട്ടികൾക്കും അങ്ങനെ പേരിടുമോ..?’’ റോസി എന്നതു കുടുംബപ്പേരാണ് എന്നു നമ്മൾ അന്നു മനസ്സിലാക്കിയില്ല. താരത്തിന്റെ പേര് പാവ്‌ലോ എന്നായിരുന്നു. 

മറഡോണ ഗോളടിച്ചും എതിരാളികളെ വെല്ലുവിളിച്ചും നമ്മുടെ ഹൃദയത്തിലേക്കു നെഞ്ചുവിരിച്ചു കടന്നുവരുന്നതിനു മുൻപൊരു നാലു വർഷമുണ്ടായിരുന്നു. കേരളത്തിലെ പരിശീലകർ വലിയ ശാരീരിക മികവില്ലാത്ത കളിക്കാരോടു പറയുമായിരുന്നു: ‘‘ഇറ്റലിയുടെ പാവ്‌ലോ റോസിക്കു നിന്റെയത്ര പോലും ഉയരമില്ല. കരുത്തില്ല. കണ്ടില്ലേ, ലോകകപ്പിൽ ഗോളടിച്ചുകൂട്ടിയത്?’’ കണ്ടുപഠിക്കെടാ എന്നു ബ്രായ്ക്കറ്റിൽ. അന്നു പക്ഷേ ടിവിയിൽ ലോകകപ്പില്ല, ഇന്റർനെറ്റില്ല. വായിച്ചറിവു മാത്രം.

ADVERTISEMENT

മുൻ രാജ്യാന്തര താരവും ഏഷ്യൻ ഓൾ സ്റ്റാർ ഇലവനിൽ ഇടംകിട്ടിയ ഏക മലയാളിയുമായ സി.സി. ജേക്കബ് ഓർമിക്കുന്നു: 

‘‘റോസി ഞങ്ങളുടെയെല്ലാം മാതൃകാതാരമായി മാറി. ശാരീരികമായ പോരിൽനിന്നു വെട്ടിമാറി, ഗോളടിക്കാൻ തക്കംപാർത്തു നടക്കുന്ന സ്ട്രൈക്കർ. പ്രതിഭയുള്ള കളിക്കാരൻ. എതിരാളികളിൽനിന്ന് ഒഴിഞ്ഞുമാറി കളിക്കാനുള്ള മിടുക്ക് അപാരമായിരുന്നു.’’

ADVERTISEMENT

സീക്കോയും സോക്രട്ടീസും ഫൽകാവോയുമെല്ലാം നിറഞ്ഞുകളിച്ച ബ്രസീലിനെ ഹാട്രിക്കടിച്ചു ലോകകപ്പിൽനിന്നു കെട്ടുകെട്ടിച്ചതു റോസിയാണ്. അതോടെയാണു മലയാളികൾ പാവ്‌ലോ റോസിയെന്ന പേരു ചർച്ച ചെയ്യാൻ തുടങ്ങിയത്. 

അന്നത്തെ റോസിയുടെ ഗോളുകൾ പിന്നീട് ഇന്റർനെറ്റിന്റെ വരവോടെ മലയാളികൾ കണ്ടു. ഗോളുകൾ മാത്രമല്ല, ആ താരത്തെയും. കുട്ടികളുടേതു പോലത്തെ മുഖം. മെലിഞ്ഞ ശരീരം. 20–ാം നമ്പർ കുപ്പായം. കൃത്യസമയത്ത്, കൃത്യമായ സ്പോട്ടിൽ ഗോളടിക്കാൻ എത്തുന്ന താരം.

ADVERTISEMENT

 റോസിയെക്കുറിച്ച് ഒരു സിനിമ കാണാനും കളിപ്രേമികൾക്ക് അവസരം ഒരുങ്ങിയതാണ്. അദ്ദേഹത്തിന്റെ ജീവിതപങ്കാളി, പത്രപ്രവർത്തകയായ ഫെഡറിക്ക കാപ്പിയേറ്റി എഴുതിയ സിനിമ 2018ലെ കാൻ ചലച്ചിത്ര മേളയിൽ പ്രഖ്യാപിച്ചതാണ്. പക്ഷേ റോസി രോഗക്കിടക്കയിൽ ആയതിനാൽ ചിത്രം പൂർത്തിയാക്കാനായില്ല. 

സിനിമയെക്കാൾ നാടകീയമായിരുന്നു ആ ജീവിതം. വാതുവയ്പുകാരനെന്നു പറഞ്ഞ് 1980 മുതൽ 82 വരെ പുറത്തിരുന്നയാൾ. ഫുട്ബോൾ ഉപേക്ഷിച്ച്, ഇറ്റലി വിട്ട് മറ്റെവിടെയെങ്കിലും പോയി, ഒളിവിൽ ജീവിക്കണമെന്നു കരുതിയ മനുഷ്യൻ ലോകകപ്പ് ജേതാവായി തിരിച്ചുവന്ന കഥ. 

തീർന്നില്ല: ഏറെ നാളത്തെ സുഹൃത്ത് ഫെഡറിക്കയെ റോസി കല്യാണം കഴിക്കുന്നത് 2010ൽ. 16 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. പത്തും എട്ടും വയസ്സുള്ള രണ്ടു പെൺമക്കൾ. റോസ്സിയുടെ ആദ്യവിവാഹത്തിലെ മകന് 38 വയസ്. എല്ലാവരുംകൂടി ഈ വർഷമാദ്യം മാലദ്വീപിൽവന്ന് 10–ാം വാർഷികാഘോഷവും നടത്തി. 

ഫെഡറിക്ക പറഞ്ഞു: ‘‘ഞാൻ സ്നേഹിച്ചതു കളിക്കാരനായ റോസിയെ അല്ല.  വ്യക്തിയെയാണ്. അയച്ചുതരാത്ത പ്രണയലേഖനങ്ങൾ ഒട്ടേറെ ഉണ്ടായിരുന്നു റോസിയുടെ പക്കൽ. ഒരു ദിവസം അതെല്ലാമെടുത്തു തന്നു; വിവാഹത്തിനുശേഷം. ഇതെല്ലാം എന്റെ സ്നേഹമാണ്. നിനക്കു മാത്രം.’’ 

സിനിമ യാഥാർഥ്യമായില്ലെങ്കിലെന്ത്? ജീവിതത്തെ ചലച്ചിത്രത്തേക്കാൾ വർണാഭമാക്കിയ മനുഷ്യൻ!

Content Highlight: Paolo Rossi