ശാന്തം. എന്റെ ആദ്യ സിനിമയുടെ പേരാണിത്. ഈസ്റ്റ് ബംഗാളിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനും ഈ വാക്കാണു മനസിൽ വരുന്നത്. കഴിഞ്ഞ 5 മത്സരങ്ങളിലും പരാജയമറിയാതെ വന്ന ഈസ്റ്റ് ബംഗാളിനെ എത്ര ശാന്തമായാണു ബ്ലാസ്റ്റേഴ്സ് എതിരിട്ടത്. സ്കോർ ബോർ‍ഡിൽ 1–1 എന്നു തെളിഞ്ഞ സമയമൊഴികെ ഒരു ഘട്ടത്തിൽ പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തം. എന്റെ ആദ്യ സിനിമയുടെ പേരാണിത്. ഈസ്റ്റ് ബംഗാളിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനും ഈ വാക്കാണു മനസിൽ വരുന്നത്. കഴിഞ്ഞ 5 മത്സരങ്ങളിലും പരാജയമറിയാതെ വന്ന ഈസ്റ്റ് ബംഗാളിനെ എത്ര ശാന്തമായാണു ബ്ലാസ്റ്റേഴ്സ് എതിരിട്ടത്. സ്കോർ ബോർ‍ഡിൽ 1–1 എന്നു തെളിഞ്ഞ സമയമൊഴികെ ഒരു ഘട്ടത്തിൽ പോലും ബ്ലാസ്റ്റേഴ്സിനൊപ്പം നിൽക്കാൻ കൊൽക്കത്തയ്ക്കായില്ല.

പന്ത് ഏറെനേരം കൈവശം വച്ചതിന്റെ ക്രെഡിറ്റ് ഈസ്റ്റ് ബംഗാളിനാകും. പക്ഷേ നീക്കങ്ങളിലും ഗെയിം പ്ലാനിലുമെല്ലാം ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. ജംഷഡ്പുരിനെതിരെ വിദേശതാരങ്ങളുടെ മികവാണു തെളിഞ്ഞതെങ്കിൽ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ താരങ്ങളും അതിനൊപ്പം ചേർന്നു. പ്രത്യേകിച്ചും സഹൽ. ടീമിന്റെ ഗെയിമിനോടും ടീമിലെ അംഗങ്ങളോടും ഇഴുകിച്ചേർന്നു കളിക്കുന്ന സഹലിനെയാണു ഗ്രൗണ്ടിൽ കണ്ടത്. താരത്തിൽ‌ നിന്നു പരിശീലകർ പ്രതീക്ഷിക്കുന്നതും ഇതുതന്നെ.

ADVERTISEMENT

അർഹിക്കുന്ന 3 പോയിന്റ് നേടാനായില്ലെങ്കിലും കിബു വിക്കൂനയുടെ ടീം മെച്ചപ്പെടുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ടു കഴിഞ്ഞ മത്സരം. എങ്കിലും ഒഴിവാക്കേണ്ടിയിരുന്ന ഒരു ഗോളിലാണു ടീമിനു ജയം നഷ്ടമായത്. ബോക്സിൽ അത്ര ഭീഷണിയൊന്നും ഇല്ലാതിരുന്ന നിമിഷത്തിലാണു അനാവശ്യമായൊരു തിടുക്കവും ഇടപെടലും വഴി ഒരു കോർണർ കിക്ക് വഴങ്ങിയത്. 90 മിനിറ്റ് നീണ്ട പ്രയത്നം ഒരു നിമിഷത്തെ അശ്രദ്ധയിൽ നഷ്ടപ്പെടുത്തുന്നതു സങ്കടം തന്നെ. പരിചയക്കുറവിന്റേതു കൂടിയാണീ വീഴ്ചയെന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടം.

Content Highlights: Kerala Blasters vs East bengal - Review by IM Vijayan

ADVERTISEMENT