ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരളാ ബ്ലാസ്റ്റേഴ്സ് ഗോളടി മറന്നിട്ടില്ലെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നൊരു മുഖം; ജോർദാൻ മറി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. ഇതുവരെ 11 മത്സരങ്ങളിൽനിന്ന് ആറു ഗോളുകളാണ് ഈ ഓസ്ട്രേലിയൻ താരത്തിന്റെ സമ്പാദ്യം. ഗോളടിച്ചശേഷം കൈപ്പത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരളാ ബ്ലാസ്റ്റേഴ്സ് ഗോളടി മറന്നിട്ടില്ലെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നൊരു മുഖം; ജോർദാൻ മറി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. ഇതുവരെ 11 മത്സരങ്ങളിൽനിന്ന് ആറു ഗോളുകളാണ് ഈ ഓസ്ട്രേലിയൻ താരത്തിന്റെ സമ്പാദ്യം. ഗോളടിച്ചശേഷം കൈപ്പത്തി മടക്കി പത്തിവിരിച്ചാടുന്ന പാമ്പിന്റെ അടയാളം കാണിക്കുന്ന മറിയുടെ ഗോളാഘോഷവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. പത്തിവിരിച്ചാടുന്ന പാമ്പും ഗോളടിക്കുമ്പോഴുള്ള ആഘോഷവും തമ്മിൽ എന്താണു ബന്ധം? കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടിവീരൻ ജോർദൻ മറി ‘മനോരമ’യോട് മനസ്സു തുറക്കുന്നു:

∙ ‘ഗോൾ ആഘോഷിക്കുമ്പോൾ  കൈപ്പത്തി മടക്കി പത്തിവിരിച്ചാടുന്ന പാമ്പിന്റെ അടയാളം കാണിക്കുന്നതെന്താണെന്നു പലരും ചോദിക്കുന്നുണ്ട്. മുൻപൊന്നും ഇത്തരം ആഹ്ലാദം  പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യയിലെത്തിയശേഷം  രൂപപ്പെട്ടുവന്നതാണ്. ബ്ലാസ്റ്റേഴ്സ് ക്യാംപിൽ ഞങ്ങളൊരു കുടുംബമാണ്. ചിലരോടൊപ്പം കൂടുതൽ സമയം ചെലവിടാറുണ്ട്. ഇന്ത്യയിലെ ഭാഷകൾ പഠിക്കാനും സംസ്കാരത്തെക്കുറിച്ച് അറിയാനും ശ്രമിക്കുന്നു. അങ്ങനെയാണു പാമ്പും പാമ്പാട്ടവും ശ്രദ്ധയിൽവന്നത്.’

ADVERTISEMENT

‘മുറിയിൽ ആയിരിക്കുമ്പോൾ കൂട്ടംചേർന്നു വിഡിയോ ഗെയിം കളിക്കാറുണ്ട്. ഫിഫ ഗെയിമാണു കൂടുതലും. കളിക്കൂട്ടത്തിലൊരാളെ തമാശയ്ക്കു പാമ്പ് എന്നു വിളിച്ചുതുടങ്ങി. അയാളെ കാണുമ്പോൾ മറ്റുള്ളവർ പാമ്പിന്റെ അടയാളം കൈകൊണ്ടു കാണിക്കാനും തുടങ്ങി. അതുപിന്നെ  പതിവായി. ആ പതിവ് ഗോളടിച്ചപ്പോഴും കാണിച്ചു എന്നുമാത്രം. ടീമിൽ അതു വലിയ ആഘോഷമായി. ഇപ്പോൾ അറിയുന്നു, കാണികൾക്കും അത് ആഘോഷമാണെന്ന്. ആ കളിക്കാരന്റെ പേരുമാത്രം പറയാനാവില്ല.’

∙ ‘ജംഷഡ്പൂരിനെതിരായ കളിയിൽ 94 മിനിറ്റിനുശേഷം കോർണർ കൊടിക്കടുത്ത് ഞാനും വിസെന്റെ ഗോമസും തമ്മിൽ പന്തുതട്ടി സമയംനീക്കിയതും ‘വൈറൽ’ ആയി. കളത്തിന്റെ മൂലയ്ക്കു പന്ത് ഒതുക്കി, സമയം മാത്രം മുന്നോട്ടുപോകട്ടെ എന്നു തീരുമാനിച്ചു. ഞങ്ങൾ നടപ്പാക്കുകയും ചെയ്തു. വിസെന്റെ അത്തരം തന്ത്രങ്ങൾക്കു യോജിച്ച  ‘ക്വാളിറ്റി പ്ലയർ’ ആണ്. അതു പ്രാവർത്തികമാക്കാനുള്ള മാനസിക അടുപ്പം ഞങ്ങൾ തമ്മിലുണ്ട്. എതിരാളികൾക്ക് ആക്രമണത്തിന് അവസരം നൽകാതിരിക്കുക എന്നത് ഏറെ പ്രധാനമായിരുന്നു. ഞങ്ങൾക്കു ജയിക്കണമായിരുന്നു.

ADVERTISEMENT

∙ ‘ലീഗിൽ ഏറ്റവുമധികം വികാരഭരിതനാക്കിയ ഗോൾ ജംഷഡ്പൂരിനെതിരായ രണ്ടാം ഗോളാണ്. 10 പേരായി ചുരുങ്ങിയിട്ടും ലീഡെടുത്ത ഗോൾ. എന്റെ രണ്ടാമത്തെ ഗോളിന് ആഘോഷം കൂടുതലായിരുന്നോ? അല്ല, തിളച്ചുനിന്ന വികാരങ്ങളെ അടക്കിയ ഗോളാണത് എന്നാണ് എനിക്കു തോന്നുന്നത്. വിജയം ഉറപ്പിച്ചതിനാലാവാം. ആ ഗോൾ കൂടുതൽ ആത്മവിശ്വാസം തന്നു. ഞങ്ങൾ കഠിനമായി പരിശീലിക്കുന്നുണ്ട്. അതിന്റെ ഫലം കിട്ടുമെന്നുതന്നെ വിശ്വസിക്കുന്നു. ജംഷഡ്പൂരിനെതിരായ വിജയം ഏറെ പ്രധാനമായിരുന്നു. സഹലും ഹൂപ്പറും മധ്യനിരയിൽ തിളങ്ങിയത് അന്നാണ്.

∙ ‘ഇന്ത്യയിലെ സാഹചര്യങ്ങളോടു ഞാൻ ഇണങ്ങിക്കഴിഞ്ഞു. ഓസ്ട്രേലിയയിലും ഇതു ചൂടുകാലമാണ്. കാലാവസ്ഥ എനിക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. സാഹചര്യങ്ങളും...’

ADVERTISEMENT

English Summary: KBFC's Australian Striker Jordan Murray Speaks