കോഴിക്കോട്∙ നെയ്മർക്ക് കുടിയൊഴിയേണ്ടിവരുമോ ?. ബ്രസീൽ സൂപ്പർതാരം നെയ്മർക്കല്ല, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിനു സമീപത്തുള്ള സത്രം കോളനിയിൽ താമസിക്കുന്ന 14 വയസ്സുകാരൻ എം.നിരഞ്ജൻ നെയ്മർക്കാണു ദുരവസ്ഥ. സത്രം കോളനിയിലെ കുടുംബങ്ങളോട് ഒഴിഞ്ഞുപോകണമെന്നു കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നെയ്മർക്ക് കുടിയൊഴിയേണ്ടിവരുമോ ?. ബ്രസീൽ സൂപ്പർതാരം നെയ്മർക്കല്ല, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിനു സമീപത്തുള്ള സത്രം കോളനിയിൽ താമസിക്കുന്ന 14 വയസ്സുകാരൻ എം.നിരഞ്ജൻ നെയ്മർക്കാണു ദുരവസ്ഥ. സത്രം കോളനിയിലെ കുടുംബങ്ങളോട് ഒഴിഞ്ഞുപോകണമെന്നു കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. വാരിക്കൂട്ടിയ ട്രോഫികളും മെഡലുകളും എടുത്ത് കൂര ഒഴിയേണ്ടിവരുമെന്ന ആശങ്കയിലാണ് നിരഞ്ജൻ.

ബ്രസീൽ സൂപ്പർതാരം നെയ്മറോടുള്ള ആരാധന കാരണം അച്ഛൻ ബ്രിജേഷ് കുമാറാണു നിരഞ്ജന്റെ പേരിനൊപ്പം നെയ്മർ എന്ന് ഔദ്യോഗികമായി കൂട്ടിച്ചേർത്തത്. നിരഞ്ജൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. പേര് പോലെതന്നെ നിരഞ്ജൻ ഫുട്ബോൾ താരമായി മാറി. എറണാകുളം വടുതല ഡോൺ ബോസ്കോ സ്കൂളിന്റെ താരമായി 2019ലെ സുബ്രതോ കപ്പ് വരെ കളിച്ചു.

ADVERTISEMENT

സത്രം കോളനിയിലെ 20ഓളം കുടുംബങ്ങളോട് 30ന് മുൻപ് കുടിയൊഴിയണമെന്നാണ് കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോർപറേഷനിലെ ജോലികൾക്കായി വർഷങ്ങൾക്കു മുൻപ് വിവിധ സ്ഥലങ്ങളിൽ നിന്നു വന്നവരെ കോർപറേഷൻ തന്നെ താമസിപ്പിച്ചിരുന്ന സ്ഥലമാണു സത്രം കോളനി. എന്നാൽ, ജോലിയിൽ നിന്നു വിരമിച്ചിട്ടും ഇവർ ഇവിടെ താമസം തുടർന്നു. ഇവരുടെ പിൻതലമുറയും ഇവിടെ സ്ഥിരതാമസമാണ്. 60 വർഷമായി കോർപറേഷൻ അധികൃതർ ഇവരുടെ കാര്യത്തിൽ ഇടപെട്ടിട്ടില്ല. മിക്കവർക്കും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരാണ്. കോർപറേഷനിൽ നിലവിൽ ജോലി ചെയ്യുന്ന 5 പേരുടെ കുടുംബങ്ങളെ കല്ലുത്താൻകടവ് ഫ്ലാറ്റിലേക്കു പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ളവരോടു സ്ഥലമൊഴിയണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിരഞ്ജന്റെ മുത്തച്ഛന്റെ കാലത്താണ് കുടുംബം സത്രം കോളനിയിൽ എത്തുന്നത്. നിരഞ്ജന്റെ പിതാവ് ബ്രിജേഷ് കുമാർ മുൻ ജില്ലാ ഫുട്ബോൾ ടീമംഗമാണ്. നിലവിൽ വി.പി.സത്യൻ സോക്കർ അക്കാദമിയിലെ പരിശീലകനാണ്. കോർപറേഷൻ ഓഫിസിലെ ജീവനക്കാരനുമാണ് ബ്രിജേഷ് കുമാർ. എന്നാൽ, ഫ്ലാറ്റ് ലഭിച്ചവരുടെ പട്ടികയിൽ തന്റെ പേരില്ലെന്നു ബ്രിജേഷ് പറയുന്നു. ബ്രിജേഷും ഭാര്യയും അമ്മയു 3 മക്കളും ഉൾപ്പെടെ 6 പേരാണ് കോളനിയിലെ 3 മുറി വീട്ടിൽ കഴിയുന്നത്. കോർപറേഷൻ ഉത്തരവ് നടപ്പാക്കിയാൽ തങ്ങൾ തെരുവിലിറങ്ങേണ്ടിവരുമെന്നും കോളനിയിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാരും ജനപ്രതിനിധികളും ഇടപെടണമെന്നുമാണ് നിരഞ്ജന്റെ ആവശ്യം.

ADVERTISEMENT

English Summary: Going to lose my house: Niranjan Neymar