ബാർസിലോന ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീ–ക്വാർട്ടറിൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് കനത്ത തോൽവി.Barcelona,Kylian Mbappe, Paris Saint German, Malayalam News, Manorama Online, Champions League, Sports News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീ–ക്വാർട്ടറിൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് കനത്ത തോൽവി. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കെതിരെ ലീഡു നേടിയ ബാർസ, പിന്നീട് നാലു ഗോളുകൾ വഴങ്ങിയാണ് കനത്ത തോൽവി വഴങ്ങിയത്. ബാർസയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം കിലിയൻ എംബപ്പെയുടെ ഹാട്രിക്കാണ് പിഎസ്ജിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 32, 65, 85 മിനിറ്റുകളിലാണ് എംബപെയുടെ ഗോള്‍നേട്ടം. പരുക്കു മൂലം വിശ്രമിക്കുന്ന ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനെ കൂടാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്.

പിഎസ്ജിയുടെ ശേഷിക്കുന്ന ഗോൾ മോയിസ് കീൻ (70) നേടി. 27–ാം മിനിറ്റിൽ പെനല്‍റ്റിയിലൂടെ സൂപ്പർതാരം ലയണല്‍ മെസിയാണ് ബാർസിലോനയ്ക്കായി ഏക ഗോള്‍ നേടിയത്. പ്രീക്വാർട്ടറിന്റെ രണ്ടാം പാദം മാർച്ച് 20ന് പാരിസിൽ നടക്കും. പരുക്കു മൂലം ആദ്യപാദം നഷ്ടമായ സൂപ്പർതാരം നെയ്മർ, രണ്ടാം പാദത്തിൽ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

ജർമൻ ക്ലബ് ആർബി ലെയ്പ്സിഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ഇംഗ്ലിഷ് വമ്പൻമാരായ ലിവർപൂളും ആദ്യ പാദത്തിൽ വിജയം കുറിച്ചു. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം സൂപ്പർതാരങ്ങളായ മുഹമ്മദ് സലാ (53), സാദിയോ മാനെ (58) എന്നിവർ അഞ്ച് മിനിറ്റിനിടെ നേടിയ ഇരട്ടഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ആദ്യപാദ പോരാട്ടം നടന്നത്. ഇനി രണ്ടാം പാദം ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ മാർച്ച് 10ന് നടക്കും.

English Summary: Magical Mbappe leads PSG to statement win as Barcelona's malaise deepens