തുടർച്ചയായ 3–ാം ജയത്തോടെ ഐ ലീഗ് ഫുട്ബോളിൽ 2–ാം റൗണ്ട് പ്രവേശനം ഉറപ്പിച്ച് ഗോകുലം കേരള എഫ്‌സി. സുദേവ എഫ്‌സിയെ 1–0നു കീഴടക്കിയ ഗോകുലം 16 പോയിന്റോടെ ലീഗിൽ 2–ാം സ്ഥാനത്തെത്തി. സുവേദ 8–ാമത്. 68–ാം മിനിറ്റിൽ ഘാന സ്‌ട്രൈക്കർ ഫിലിപ് അഡ്ജയാണു...Gokulam FC, Gokulam kerala FC, Gokulam i league

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ തുടർച്ചയായ 3–ാം ജയത്തോടെ ഐ ലീഗ് ഫുട്ബോളിൽ 2–ാം റൗണ്ട് പ്രവേശനം ഉറപ്പിച്ച് ഗോകുലം കേരള എഫ്‌സി. സുദേവ എഫ്‌സിയെ 1–0നു കീഴടക്കിയ ഗോകുലം 16 പോയിന്റോടെ ലീഗിൽ 2–ാം സ്ഥാനത്തെത്തി. സുവേദ 8–ാമത്. 68–ാം മിനിറ്റിൽ ഘാന സ്‌ട്രൈക്കർ ഫിലിപ് അഡ്ജയാണു ഗോകുലത്തിനായി ഗോൾ നേടിയത്. ഒന്നാം റൗണ്ടിലെ ആദ്യ 6 സ്ഥാനക്കാർക്കു മാത്രമേ ഐ ലീഗിലെ പുതിയ മത്സരക്രമപ്രകാരം 2–ാം റൗണ്ടിലേക്കു കടക്കാനാകൂ. 

ഒരു തവണ മാത്രമേ വല കുലുക്കാനായുള്ളൂവെങ്കിലും മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയതു ഗോകുലമാണ്. തുടക്കം മുതൽ ഗോകുലം സ്ട്രൈക്കർമാർ സുദേവയുടെ ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടു. ഗോകുലത്തിന്റെ ഗോളെന്നുറപ്പിച്ച 4 ഷോട്ടുകളെങ്കിലും നേരിയ വ്യത്യാസത്തിൽ വലയിൽ കയറാതെ പോയി. ഒടുവിൽ 68–ാം മിനിറ്റിൽ ഗോൾ വന്നു. ബോക്സിന്റെ വലതുഭാഗത്തുനിന്നു ഡെന്നിസ് അഗ്യാരേ നൽകിയ താഴ്ന്ന ക്രോസ് അഡ്‌ജ അനായാസം വലയിലെത്തിച്ചു. മാർച്ച് ഒന്നിനു ചർച്ചിൽ ബ്രദേഴ്‌സുമായാണു ഗോകുലത്തിന്റെ അടുത്ത മത്സരം. ഒന്നാം റൗണ്ടിലെ അവസാന മത്സരവുമാണത്. 

ADVERTISEMENT

ഐ ലീഗ് സീസണിൽ ഗോകുലത്തിന്റെ തുടർച്ചയായ 3–ാം ജയമാണ് ഇന്നലത്തേത്. ട്രാവു എഫ്സിയെ 3–1നു തോൽപിച്ച ഗോകുലം കഴിഞ്ഞ കളിയിൽ ഇന്ത്യൻ ആരോസിനെ 4–0നു തകർത്തു. ഇന്നലെ സുദേവയെ 1–0നും തോൽപിച്ചു. 

Content Highlights: I League: Gokulam wins

ADVERTISEMENT