ഐഎസ്എൽ ഫുട്ബോളിൽ 20 മത്സരങ്ങളിൽ 17 പോയിന്റുമായി 10–ാം സ്ഥാനമെന്ന ഫിനിഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾപോലും പ്രതീക്ഷിച്ചിരിക്കില്ല. മോഹൻ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ കിബു വിക്കൂനയെന്ന പരിശീലകനും ഗാരി ഹൂപ്പർ, വിസെന്റെ ഗോമസ്, കോസ്റ്റ നമോയിനെസു തുടങ്ങിയവരും അണിനിരന്ന ടീമിനു പ്ലേ ഓഫിൽ കുറഞ്ഞൊരു ഫലവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎസ്എൽ ഫുട്ബോളിൽ 20 മത്സരങ്ങളിൽ 17 പോയിന്റുമായി 10–ാം സ്ഥാനമെന്ന ഫിനിഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾപോലും പ്രതീക്ഷിച്ചിരിക്കില്ല. മോഹൻ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ കിബു വിക്കൂനയെന്ന പരിശീലകനും ഗാരി ഹൂപ്പർ, വിസെന്റെ ഗോമസ്, കോസ്റ്റ നമോയിനെസു തുടങ്ങിയവരും അണിനിരന്ന ടീമിനു പ്ലേ ഓഫിൽ കുറഞ്ഞൊരു ഫലവും മതിയാകില്ല. പ്രതിരോധത്തിലെ പിഴവുകളാണു ടീമിനെ വീഴ്ത്തിയത്.

∙ പ്രതിരോധ ദുരന്തം

ADVERTISEMENT

ഏറ്റവും നിരാശ സമ്മാനിച്ചതു കോസ്റ്റ – കോനെ കൂട്ടുകെട്ടുതന്നെ. പരിചയസമ്പന്നരായ ഇരുവരും ചേർന്നു ടീമിന്റെ പ്രതിരോധം മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നായിരുന്നു പ്രതീക്ഷകൾ. പക്ഷേ, പിഴവിന്റെ കാര്യത്തിൽ ഇവർ മുന്നിലായതാണു ടീമിന്റെ വഴിയടച്ചത്. ജയിക്കേണ്ട എത്രയെത്ര മത്സരങ്ങളാണു പ്രതിരോധ വീഴ്ചയിൽ ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചത്?

മിഡ്ഫീൽഡും മുന്നേറ്റനിരയും പ്രശംസ അർഹിക്കുന്നു. മുൻ സീസണുകളെക്കാൾ ഏറെ ഭേദപ്പെട്ട ഒന്നായിരുന്നു ഇക്കുറി മിഡ്ഫീൽഡ്. തുടക്കത്തിലൊന്നു പതറിയെങ്കിലും മുന്നേറ്റനിര ഉഷാറോടെ തിരിച്ചെത്തി. ഇന്ത്യൻ താരങ്ങളായ രാഹുലും സഹലും ജീക്സണും സന്ദീപുമെല്ലാം മികവു തെളിയിച്ചത് ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്ലസ് തന്നെ.

ADVERTISEMENT

∙ മാറ്റമല്ല വേണ്ടത്

കോച്ചിനെ മാറ്റിയതുകൊണ്ടുമാത്രം ജയം വരുമെന്നു പ്രതീക്ഷിക്കരുത്. ഷാട്ടോരിക്കു തുടർച്ച ലഭിച്ചിരുന്നുവെങ്കിൽ പോസിറ്റീവായൊരു മാറ്റം വന്നേനെയെന്നു കരുതുന്നയാളാണു ഞാൻ. വിക്കൂനയെ തുടരാൻ അനുവദിക്കണം. ഐഎസ്എലിൽ തന്നെയുണ്ട് ഉദാഹരണം: വിക്കൂനയുടെ ബ്ലാസ്റ്റേഴ്സിനു സമാനമായി മോശം പ്രതിരോധവും ഉഗ്രൻ മുന്നേറ്റവുമായി ലീഗിൽ അരങ്ങേറിയതാണു ലൊബേറയുടെ ഗോവ. ആ വീഴ്ചകൾ പരിഹരിച്ചു ടീമിനെ കരുത്തുറ്റതാക്കിയതു ലൊബേറയുടെ രണ്ടാമൂഴമാണ്.

ADVERTISEMENT

എല്ലാ വർഷവും ഒന്നിൽനിന്നു തുടങ്ങുന്ന പതിവ് ബ്ലാസ്റ്റേഴ്സ് മാറ്റണം. നവാഗതരായ ഹൈദരാബാദ് ഉൾപ്പെടെയുള്ള മറ്റു ടീമുകൾ സ്വീകരിക്കുന്ന പാത പിന്തുടരണം. ഇനിയും അതിനു വൈകിയാൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന സുന്ദരസ്വപ്നത്തിനാകും ‘ഫൈനൽ വിസിൽ’ ഉയരുക. 100% പ്രഫഷനൽ എന്നു പറയാവുന്ന തലത്തിലേക്കുള്ള മെയ്ക്ക് ഓവറിന്റേതാകട്ടെ ഈ ഇടവേള.

∙ ആരാധകർ കാത്തിരിക്കും

ഐഎസ്എലിലെ ഏറ്റവും നിർഭാഗ്യവാൻമാരായ ആരാധകസമൂഹം മലയാളികളാണെന്ന് എനിക്കു തോന്നുന്നു. ഓരോ വർഷവും എത്ര പ്രതീക്ഷയോടെയാണു നമ്മൾ ലീഗിനായും ബ്ലാസ്റ്റേഴ്സിനായും കാത്തിരിക്കുന്നത്. പക്ഷേ, നിരാശ മാത്രമാണു ബാക്കിയുണ്ടാവുക. ഈ പതിവ് അവസാനിപ്പിക്കാൻ ആത്മാർഥമായൊരു ശ്രമം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്നുണ്ടാകണം. ആരാധകരേ നമുക്കു കാത്തിരിക്കാം, ആശകൾ പൂവണിയുന്നൊരു പുതു സീസണിനായ്...

English Summary: Kerala Blasters perfomance in ISL 2021 - Analysis by IM Vijayan