മലയാളക്കരയിലെ ഫുട്ബോൾ പ്രേമികളെയാകെ കൊതിപ്പിച്ചുകൊണ്ടാണ് എഫ്സി കൊച്ചിൻ എന്ന ഫുട്ബോൾ ക്ലബ് 1997ൽ ഉദയം ചെയ്തത്. ഇന്ത്യയിലെ ആദ്യ പ്രഫഷനൽ ക്ലബ്ബായിരുന്ന....Gokulam FC, I League

മലയാളക്കരയിലെ ഫുട്ബോൾ പ്രേമികളെയാകെ കൊതിപ്പിച്ചുകൊണ്ടാണ് എഫ്സി കൊച്ചിൻ എന്ന ഫുട്ബോൾ ക്ലബ് 1997ൽ ഉദയം ചെയ്തത്. ഇന്ത്യയിലെ ആദ്യ പ്രഫഷനൽ ക്ലബ്ബായിരുന്ന....Gokulam FC, I League

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളക്കരയിലെ ഫുട്ബോൾ പ്രേമികളെയാകെ കൊതിപ്പിച്ചുകൊണ്ടാണ് എഫ്സി കൊച്ചിൻ എന്ന ഫുട്ബോൾ ക്ലബ് 1997ൽ ഉദയം ചെയ്തത്. ഇന്ത്യയിലെ ആദ്യ പ്രഫഷനൽ ക്ലബ്ബായിരുന്ന....Gokulam FC, I League

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളക്കരയിലെ ഫുട്ബോൾ പ്രേമികളെയാകെ കൊതിപ്പിച്ചുകൊണ്ടാണ് എഫ്സി കൊച്ചിൻ എന്ന ഫുട്ബോൾ ക്ലബ് 1997ൽ ഉദയം ചെയ്തത്. ഇന്ത്യയിലെ ആദ്യ പ്രഫഷനൽ ക്ലബ്ബായിരുന്ന എഫ്സി കൊച്ചിൻ ഡ്യൂറാൻഡ് കപ്പ് ഉൾപ്പെടെയുള്ളവ നേടി രാജ്യത്തെ ഞെട്ടിച്ചു. കസ്‌റ്റംസ് ഉദ്യോഗസ്ഥനായിരുന്ന പി.വി. പോളിന്റെ തലയിൽ ഉദിച്ച ആശയമായിരുന്നു ക്ലബ്. എന്നാൽ, വെറും ആറു വർഷംകൊണ്ട് ചീട്ടുകൊട്ടാരം പോലെ എഫ്‌സി കൊച്ചിൻ തകർന്നടിയുന്ന കാഴ്‌ചയാണ് കേരളം കണ്ടത്.

സാമ്പത്തികപ്രതിസന്ധിയും മാനേജ്മെന്റിലെ പാളിച്ചകളുമായിരുന്നു കാരണം. പ്രഫഷനൽ ഫുട്ബോൾ ക്ലബ് എന്നത് മുൾക്കിരീടം പോലെയാണെന്ന് അന്നു കേരളം തിരിച്ചറിഞ്ഞതാണ്. അതിനു ശേഷം കേരളത്തിൽനിന്നു രാജ്യത്തെ മികച്ച ക്ലബ്ബുകളിലൊന്നായി വളർന്നിരിക്കുകയാണ് കോഴിക്കോട് ആസ്ഥാനമായ ഗോകുലം കേരള എഫ്സി. ഡ്യൂറാൻഡ് കപ്പും ഐ ലീഗും നേടി എഫ്സി കൊച്ചിനേക്കാൾ ഒരുപടി മുന്നിലാണിപ്പോൾ ഗോകുലം. എന്നാൽ, എഫ്സി കൊച്ചിനും ഗോകുലവും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്.

ADVERTISEMENT

പടിപടിയായാണ് ഗോകുലത്തിന്റെ വളർച്ച. എടുത്തുചാടാതെ ആവശ്യത്തിനു മാത്രം പണം ചെലവഴിച്ച് ശരിയായ മാനേജ്മെന്റ് തീരുമാനങ്ങളോടെ മുന്നോട്ടുപോവുകയാണ് ക്ലബ്. തങ്ങളുടെ മുൻഗാമികൾക്കു സംഭവിച്ച പിഴവുകളുണ്ടാകരുതെന്ന നിശ്ചയദാർഢ്യത്തിലാണു ഗോകുലം മാനേജ്മന്റ്. ക്ലബ് രൂപീകരണത്തെക്കുറിച്ചും മാനേജ്മെന്റിനെക്കുറിച്ചും പ്രസിഡന്റ് വി.സി. പ്രവീൺ സംസാരിക്കുന്നു.

∙ എങ്ങനെയാണ് ഗോകുലം രൂപീകരണത്തിലേക്കെത്തുന്നത്?

ചെറുപ്പം മുതൽ എനിക്കു ഫുട്ബോളെന്നാൽ പാഷനാണ്. വിവ ചെന്നൈ എന്നൊരു ടീമും ഞാൻ നടത്തിയിരുന്നു. ചെയർമാൻ ഗോകുലം ഗോപാലൻ ഇതിനു മുൻപും പ്രഫഷനൽ ഫുട്ബോളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. വിവ കേരള ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ഉദാഹരണം. എന്നാൽ, മിക്കപ്പോഴും അതു വിജയിച്ചില്ല. അങ്ങനെയിരിക്കെയാണ് കേരള സോക്കർ ലീഗിലേക്ക് ടീം ഇറക്കണമെന്നാവശ്യപ്പെട്ടു കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്‍എ) സമീപിക്കുന്നത്. എന്നാൽ, ആ പദ്ധതി നടന്നില്ല.

ടീം രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് കേരള പ്രീമിയർ ലീഗിൽ (കെപിഎൽ) മലബാറിൽനിന്ന് കോഴിക്കോട് ആസ്ഥാനമായി ടീമിനെ ഇറക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് 2017ൽ ഗോകുലം ടീം രൂപീകരിക്കുന്നത്. ബിനോ ജോർജിനെ പരിശീലകനായും കണ്ടെത്തി. ആദ്യ സീസണിൽ മലയാളി താരങ്ങൾ മാത്രമാണുണ്ടായിരുന്നത്.

ADVERTISEMENT

∙ ഐ ലീഗ് പ്രവേശനം ഉടൻ തന്നെയുണ്ടായല്ലോ?

ആദ്യ വർഷം തന്നെ കേരള പ്രീമിയർ ലീഗ് കിരീടം നേടിയത് ടീമിന് വലിയ ഊർജമായി. ഐ ലീഗിൽ പുതിയ ടീമിനെ ക്ഷണിച്ചുകൊണ്ടുള്ള ബിഡിങ് നടന്നതും ആ വർഷം തന്നെയാണ്. എന്തുകൊണ്ട് ഐ ലീഗിലേക്കു ടീമിനെ ഇറക്കിക്കൂടാ എന്ന് ചെയർമാനുമായി ചർച്ച ചെയ്തു. പിന്തിരിപ്പിക്കാൻ ഒട്ടേറെപ്പേരുണ്ടായിരുന്നു.

എഫ്സി കൊച്ചിൻ ഉൾപ്പെടെയുള്ള ക്ലബ്ബുകളുടെ അനുഭവം മിക്കവരും പറഞ്ഞു. വിവ കേരളയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചെയർമാന് അറിയാമായിരുന്നു. താരങ്ങളുടെ ട്രാൻസ്ഫറും മറ്റുമായി ഫുട്ബോൾ ടീം നടത്തിക്കൊണ്ടുപോവുക എന്നത് വലിയ തലവേദനയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എന്നെ വിശ്വസിച്ച് അദ്ദേഹം ഐ ലീഗ് പ്രവേശനത്തിനു സമ്മതം മൂളി. അങ്ങനെയാണ് ഐ ലീഗിലെത്തുന്നത്.

ഗോകുലം കേരള എഫ്സി പ്രസിഡന്റ് വി.സി.പ്രവീൺ

∙ 4 വർഷം കൊണ്ട് ലീഗ് കിരീടം. വലിയ നേട്ടമാണല്ലോ ?

ADVERTISEMENT

ക്ലബ്ബിന്റെ പിന്നിലുള്ള ഒറ്റക്കെട്ടായുള്ള പ്രവർത്തനം തന്നെയാണ് ഇതിനു പിന്നിൽ. ഫുട്ബോളിനെ സ്നേഹിക്കുന്ന, സാമ്പത്തികം മാത്രം ലക്ഷ്യം വയ്ക്കാത്ത ഒരുപിടി ആളുകളാണ് ഞങ്ങളുടെ കരുത്ത്. ഓരോ സീസണും അവസാനിക്കുന്നതിനു മുൻപു തന്നെ അടുത്ത സീസണിലേക്കു ഞങ്ങൾ പ്ലാനിങ് നടത്തും. വേണ്ട കളിക്കാരെയും മറ്റും കണ്ടെത്തും.

സിഇഒ ഡോ.ബി.അശോക് കുമാർ, മാനേജർ റിസ്വാൻ തുടങ്ങിയവർ ഉൾപ്പെടെ ടോപ് ഒഫിഷ്യലുകളായ 6 പേരോട് നല്ലൊരു ഇലവനെ കണ്ടെത്തിനൽകാൻ ഞാൻ പറയും. നമ്മുടെ ബജറ്റിനനുസരിച്ച്, ലീഗിന്റെ നിലവാരമനുസരിച്ചുള്ള താരങ്ങളെ അവർ കണ്ടെത്തും. വിദേശ താരങ്ങളുൾപ്പെടെ ഇവയിലുണ്ടാകും. ഒടുവിൽ പട്ടികകളെല്ലാം വച്ച് കൂട്ടായി ചർച്ച ചെയ്ത ശേഷമാണ് ടീം രൂപീകരണവുമായി മുന്നോട്ടു പോവുക.

ഇത്തവണ ലോക്ഡൗൺ സമയത്തെല്ലാം ഇത്തരം ചർച്ചകൾ നടത്തിയിരുന്നു. ഓരോ പൊസിഷനു വേണ്ടിയും പ്രത്യേകം താരങ്ങളെ കണ്ടെത്തിയിരുന്നു. കോച്ച് വിഞ്ചെൻസോയുമായി ജൂണിൽ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള ലീഗുകളിലെ കളിക്കാരെ അദ്ദേഹത്തിന് അറിയാം. ഇന്ത്യൻ താരങ്ങളെ വരെ അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ കോച്ചുമായി ചർച്ച ചെയ്ത ശേഷമാണ് ഇത്തവണ താരങ്ങളെ തിരഞ്ഞെടുത്തത്. അതു വിജയം കാണുകയും ചെയ്തു. തുടക്കത്തിൽ ചില തിരിച്ചടികൾ ഞങ്ങൾക്കുണ്ടായെങ്കിലും മനോഹരമായ കളിയായിരുന്നു ടീം കളിച്ചത്. കൊൽക്കത്തയിലെ മൈതാനങ്ങളിൽ കളി കണ്ട എതിർ ടീമുകൾ പോലും ഞങ്ങളെ കളിയെ അഭിനന്ദിച്ചെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഒടുവിൽ വിജയം നേടുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

∙ ലാഭകരമാണോ ക്ലബ്?

ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ ബാർസിലോന പോലും ലാഭത്തിലല്ല പ്രവർത്തിക്കുന്നതെന്നു പറയുമ്പോൾ തന്നെ മറ്റുള്ള ഫുട്ബോൾ ക്ലബ്ബുകളുടെ സ്ഥിതി ഊഹിക്കാമല്ലോ. ആദ്യ സീസണിൽ ഒരു കോടി രൂപയാണ് ചെലവഴിച്ചതെങ്കിൽ ഇത്തവണ 6 കോടിയിലേറെ രൂപ ചെലവഴിച്ചു.

ഗോകുലം ഗ്രൂപ്പ് നടത്തുന്ന എല്ലാ സംരഭങ്ങളും ലാഭകരമല്ല. അങ്ങനെയാകും എന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല. കാരണം ലാഭം മാത്രം ലക്ഷ്യമിട്ടല്ല ചില സംരംഭങ്ങൾ ആരംഭിക്കുന്നത്. കേരളത്തിലെ കായികമേഖലയോടുള്ള ചെയർമാന്റെ സ്നേഹമാണ് ഗോകുലം ക്ലബ് വഴി കാണാൻ സാധിക്കുന്നത്.

∙ ഐഎസ്എല്ലിലേക്ക് ഉണ്ടോ?

ഗോകുലം ഐഎസ്എല്ലിൽ നേരിട്ടു പ്രവേശനം ആഗ്രഹിക്കുന്നില്ല. കളിച്ചു ജയിച്ച് ഐഎസ്എൽ എൻട്രി നേടാനാണ് ആഗ്രഹിക്കുന്നത്. 2022–23 വർഷത്തെ ഐ ലീഗ് ചാംപ്യന്മാർ ഐഎസ്എല്ലിൽ കളിക്കുമെന്നു പറയുന്നു. ഇതിൽ മാറ്റം വരുമോ എന്നും ഇപ്പോൾ അറിയില്ല.

വ്യക്തിപരമായി ഐഎസ്എല്ലിനോട് എനിക്ക് അത്ര താൽപര്യമില്ല. ഐഎസ്എൽ ക്ലബ്ബുകളുടെ പത്തിലൊന്നു മാത്രമാണ് ഐ ലീഗിലെ ക്ലബ്ബുകൾ ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ഐഎസ്എൽ ക്ലബ്ബുകളുടെ സാമ്പത്തികനഷ്ടവും വലുതാണ്. നഷ്ടം വന്നാലും സാരമില്ല, ലീഗിൽ വളരെ മോശം പെർഫോമൻസ് കൂടിയാണ് കാഴ്ചവയ്ക്കുന്നതെങ്കിലോ?

ഐ ലീഗ് കിരീടവുമായി ക്ലബ് ചെയർമാൻ ഗോകുലം ഗോപാലൻ

ഐഎസ്എലിലെ മിക്ക ക്ലബ്ബുകളുടെയും അവസ്ഥ ഇതാണ്. മാത്രമല്ല, ക്ലബ്ബുകൾ ഇത്ര തുക ചെലവഴിക്കണമെന്നും ഐഎസ്എല്ലിൽ നിബന്ധനയുണ്ട്. അങ്ങനെ നിർബന്ധിക്കുന്ന മറ്റൊരു ഫുട്ബോൾ ലീഗുകളും ലോകത്തില്ല.

∙ ഫുട്ബോൾ പ്രേമികളോട് പറയാനുള്ളത്?

കേരളത്തിന്റെ ഫുട്ബോൾ കമ്പമാണ് ഞങ്ങളുടെ ആവേശം. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫുട്ബോൾ ക്ലബ്ബുകളുടെ പ്രതിനിധികൾ ഐ ലീഗ് അവസാന മത്സരത്തിനു മുൻപ് വിളിച്ചിരുന്നു. കിരീടം നേടണമെന്നും അതു കേരളത്തിലെ ഫുട്ബോളിനു വലിയ ഊർജമാകുമെന്നും അവർ പറഞ്ഞു. അതു ഞങ്ങൾക്കു വലിയ ഊർജമാണു നൽകിയത്. ഞങ്ങളുടെ വിജയം അവരുടേതു കൂടിയാണ്. കാരണം കേരളത്തിലെ വിവിധ ക്ലബ്ബുകളിൽ നിന്നാണ് മികച്ച താരങ്ങളെ ഞങ്ങൾക്കു ലഭിക്കുന്നത്.

English Summary: Gokulm FC President VC Praveen Interview