കളി കാണാനെത്തിയവർ കാറ്റുകുത്തി വിട്ട പന്തിന്റെ അവസ്ഥയിലാണിപ്പോൾ യൂറോപ്യൻ സൂപ്പർ ലീഗ്. യൂറോപ്പിലെ 12 സമ്പന്ന ഫുട്ബോൾ ക്ലബ്ബുകൾ ചേർന്നു രൂപം നൽകിയ ടൂർണമെന്റ് പ്രഖ്യാപിച്ചു 48 മണിക്കൂറിനകം പദ്ധതി ഉപേക്ഷിച്ചത് 9 ക്ലബ്ബുകൾ. | European Super League | Manorama News

കളി കാണാനെത്തിയവർ കാറ്റുകുത്തി വിട്ട പന്തിന്റെ അവസ്ഥയിലാണിപ്പോൾ യൂറോപ്യൻ സൂപ്പർ ലീഗ്. യൂറോപ്പിലെ 12 സമ്പന്ന ഫുട്ബോൾ ക്ലബ്ബുകൾ ചേർന്നു രൂപം നൽകിയ ടൂർണമെന്റ് പ്രഖ്യാപിച്ചു 48 മണിക്കൂറിനകം പദ്ധതി ഉപേക്ഷിച്ചത് 9 ക്ലബ്ബുകൾ. | European Super League | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളി കാണാനെത്തിയവർ കാറ്റുകുത്തി വിട്ട പന്തിന്റെ അവസ്ഥയിലാണിപ്പോൾ യൂറോപ്യൻ സൂപ്പർ ലീഗ്. യൂറോപ്പിലെ 12 സമ്പന്ന ഫുട്ബോൾ ക്ലബ്ബുകൾ ചേർന്നു രൂപം നൽകിയ ടൂർണമെന്റ് പ്രഖ്യാപിച്ചു 48 മണിക്കൂറിനകം പദ്ധതി ഉപേക്ഷിച്ചത് 9 ക്ലബ്ബുകൾ. | European Super League | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളി കാണാനെത്തിയവർ കാറ്റുകുത്തി വിട്ട പന്തിന്റെ അവസ്ഥയിലാണിപ്പോൾ യൂറോപ്യൻ സൂപ്പർ ലീഗ്. യൂറോപ്പിലെ 12 സമ്പന്ന ഫുട്ബോൾ ക്ലബ്ബുകൾ ചേർന്നു രൂപം നൽകിയ ടൂർണമെന്റ് പ്രഖ്യാപിച്ചു 48 മണിക്കൂറിനകം പദ്ധതി ഉപേക്ഷിച്ചത് 9 ക്ലബ്ബുകൾ. ലീഗ് സ്ഥാപക ചെയർമാൻ ആന്ദ്രേ ആഗ്നെല്ലിയുടെ ക്ലബ്ബായ യുവന്റസും സ്പാനിഷ് വമ്പന്മാരായ ബാർസിലോനയും റയൽ മഡ്രിഡും മാത്രമാണിപ്പോൾ ബാക്കി (ഈ ക്ലബ്ബുകളും ഏതുനിമിഷവും പിൻവാങ്ങിയേക്കാം). പദ്ധതി തൽക്കാലത്തേക്ക് ഉപേക്ഷിച്ചതായി ആന്ദ്രേ ആഗ്നെല്ലി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ആരാധകരുടെ എതിർപ്പു കാരണം ക്ലബ്ബുകൾ പിൻമാറിയെങ്കിലും ഒറ്റരാത്രി കൊണ്ട് അവസാനിക്കുമോ യൂറോപ്യൻ സൂപ്പർ ലീഗ്? പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ ഇതു വീണ്ടും വരുമെന്നാണ് സൂചനകൾ. 

സൂപ്പർ ലീഗ് വീണ്ടും വരുമോ? 

ADVERTISEMENT

കോവിഡിന്റെ വരവി‍ൽ ‘പാപ്പരായി’ മാറിയ സമ്പന്ന ക്ലബ്ബുകളുടെ പുതിയ ആശയമല്ല യൂറോപ്യൻ സൂപ്പർ ലീഗ് (ഇഎസ്എൽ). ഇന്ത്യയിലെ ഐഎസ്എൽ ഫുട്ബോളിന്റെ തുടക്കമാതൃകയിൽ യൂറോപ്പിൽ ഇത്തരമൊരു പദ്ധതി 2 പതിറ്റാണ്ടു മുൻപു മുതൽ ആലോചനയിലുണ്ട്. എന്നാൽ, ഫിഫയുടെയും യുവേഫയുടെയും എതിർപ്പുമൂലം പദ്ധതി മുന്നോട്ടുപോയില്ല. കോവിഡ് വന്നതോടെ വൻകിട ക്ലബ്ലുകൾ സാമ്പത്തികമായി തകർന്നതോടെയാണ് പദ്ധതിക്കു വീണ്ടും ജീവൻ വച്ചത്. എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും പ്രാതിനിധ്യമുള്ള ചാംപ്യൻസ് ലീഗ് വിശാലമാക്കാനുള്ള പദ്ധതി യുവേഫ ക്ലബ്ബുകളുമായി ആലോചിച്ചതിനു പിന്നാലെ, ഇനിയും വൈകിയാൽ രക്ഷയില്ലെന്നുറപ്പിച്ചാണ് വളരെപ്പെട്ടെന്ന് ഇഎസ്എൽ പ്രഖ്യാപിക്കപ്പെട്ടത്. 15 ക്ലബ്ബുകൾ സ്ഥിരാംഗങ്ങളും 5 ക്ലബ്ബുകൾ അതതുവർഷം യോഗ്യത നേടിയെത്തുന്നവരും എന്ന തരത്തിലുള്ള ടൂർണമെന്റ് പ്ലാനാണ് അവതരിപ്പിച്ചത്. 

15 ക്ലബ്ബുകൾ സ്ഥിരമായി കളിക്കുന്ന ടൂർണമെന്റ്. ഇവർക്കു തരംതാഴ്ത്തലുകളില്ല. ശേഷിക്കുന്ന 5 ക്ലബ്ബുകൾക്കു യോഗ്യതാ മാനദണ്ഡം പാലിച്ച് (ഇത് എങ്ങനെയെന്നു വ്യക്തമല്ല) ടൂർണമെന്റിൽ പങ്കെടുക്കാം. 15 സ്ഥിരാംഗങ്ങളെ ഉറപ്പിച്ച ശേഷം ലീഗ് പ്രഖ്യാപിക്കാൻ പോലും സംഘാടകർക്കു സാധിച്ചില്ല. ജർമൻ ക്ലബ് ബയൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്മുണ്ട്, ഫ്രഞ്ച് ക്ലബ് പിഎസ്ജി എന്നിവയാണ് ഈ 15ൽനിന്നു മാറിനിന്ന 3 ക്ലബ്ബുകൾ എന്നാണ് വിവരം. പുതിയ രൂപത്തിൽ പദ്ധതി പുനരവതരിപ്പിക്കുമെന്ന സൂചന നൽകിയാണ് സ്ഥാപക ചെയർമാനായ യുവന്റസ് ഉടമ ആന്ദ്രേ ആഗ്നെല്ലി പിൻവാങ്ങൽ സ്ഥിരീകരിച്ചത്. 

എന്തുകൊണ്ട് സൂപ്പർ ലീഗ്? 

ക്ലബ്ബുകൾക്കു കൂടുതൽ പണം എന്നതാണ് ഇഎസ്എലിന്റെ പരസ്യവാചകം. യൂറോപ്പിലെ ബിഗ് 5 ലീഗുകൾ (ഇംഗ്ലണ്ട്, ജർമനി, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്) ആണ് ചാംപ്യൻസ് ലീഗിനു കാഴ്ചക്കാരെ സൃഷ്ടിക്കുന്നതെങ്കിലും വരുമാനത്തിന്റെ വിതരണം ഇതിന് ആനുപാതികമായല്ല. 197 കോടി യൂറോ വരുമാനത്തിന്റെ 74 ശതമാനും ബിഗ് 5 ലീഗുകളുടെ സംഭാവനയാണ്. എന്നാൽ ഈ ലീഗുകൾക്കു തിരികെ കിട്ടുന്നതു വെറും 13 കോടി യൂറോയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.  ഇഎസ്എൽ പങ്കുവയ്ക്കുന്നതു ലാഭകരമായ സാമ്പത്തിക വ്യവസ്ഥയാണ്. ചാംപ്യൻസ് ലീഗിന്റെ അതേ വരുമാനം ഇഎസ്എലിനും കിട്ടുമെന്നു സംഘാടകർ പറയുന്നു. ഈ വരുമാനം 20 ക്ലബ്ബുകൾ ആനുപാതികമായി വീതം വയ്ക്കും. ഫലത്തിൽ, ചാംപ്യൻസ് ലീഗിൽ പങ്കെടുക്കുന്നതിന്റെ പത്തിരട്ടിയിലേറെ സാമ്പത്തികനേട്ടം ഓരോ ക്ലബ്ബിനും ഉറപ്പ്. 

ADVERTISEMENT

എല്ലാവർഷവും ചാംപ്യൻസ് ലീഗിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് ഈ ക്ലബ്ലുകൾക്ക് ഉറപ്പില്ല. ഉദാഹരണത്തിന്, അടുത്ത സീസൺ ചാംപ്യൻസ് ലീഗിൽ ഇംഗ്ലണ്ടിലെ ബിഗ് 6 ക്ലബ്ബുകളിൽ മൂന്നെണ്ണം (ലിവർപൂൾ, ആർസനൽ, ടോട്ടനം) ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ഇഎസ്എലിന് ഈ പ്രതിസന്ധിയില്ല. എല്ലാവർഷവും കളിക്കാം, വരുമാനം നേടാം എന്നതാണ് ക്ലബ്ബുടമകൾ കണ്ട മേന്മ. 

പണക്കിലുക്കം എങ്ങനെ? 

2019 ചാംപ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂൾ പ്രൈസ്മണി ഉൾപ്പെടെ നേടിയത് ഏകദേശം 9 കോടി യൂറോയാണ്. അതേസമയം, ഇഎസ്എലിൽ പങ്കെടുക്കുക മാത്രം ചെയ്താൽ ലിവർപൂളിനു നേടാൻ കഴിയുക 1.5 കോടി യൂറോയാണ്. ജേതാക്കളായാൽ കിട്ടുന്ന പ്രൈസ്മണിയുടെ കണക്ക് വേറെ. ഇഎസ്എലിന്റെ തുടക്കത്തിൽ തന്നെ ക്ലബ്ബുകൾ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റിനായി 350 കോടി യൂറോ പങ്കുവയ്ക്കാമെന്നു ധാരണയായിരുന്നു. ഇതിനു പുറമേ വെൽകം ബോണസ് എന്ന രീതിയിൽ 30 കോടി യൂറോ വീതം ഓരോ ക്ലബ്ബിനും ലഭിക്കും. സംപ്രേഷണാവകാശത്തിനായി ഇഎസ്എൽ ആവശ്യപ്പെട്ടത് പ്രതിവർഷം 400 കോടി യൂറോയാണ്. ചാംപ്യൻസ് ലീഗിനെക്കാൾ 100 കോടി യൂറോ അധികം! 

പണം മാത്രമാണോ ലക്ഷ്യം? 

ADVERTISEMENT

സാമ്പത്തിനേട്ടം മാത്രമല്ല ഇഎസ്എൽ വഴി വൻകിട ക്ലബ്ബുകൾ ലക്ഷ്യമിട്ടത്. യൂറോപ്പിലെ ഏതു ക്ലബ്ബിനും യോഗ്യത നേടാവുന്ന വിധത്തിലാണ് ചാംപ്യൻസ് ലീഗിന്റെ ഘടന. എല്ലാവർക്കും സ്വീകാര്യമായ ഈ ഘടനയിൽ വൻകിട ക്ലബ്ബുകൾക്കു വലിയ പ്രസക്തിയില്ല. കഴിഞ്ഞ വർഷം നോർത്ത് ലണ്ടൻ ക്ലബ്ലുകളായ ടോട്ടനവും ആർസനലും ചാംപ്യൻസ് ലീഗിനു യോഗ്യത നേടുക പോലുമുണ്ടായില്ല. എന്നാൽ, ഓസ്ട്രിയയിൽനിന്ന് ആർബി സാൽസ്ബർഗ്, ഡെന്മാർക്കിൽനിന്ന് മിജുലൻഡ്, ഹംഗറിയിൽനിന്ന് ഫെറെങ്ക്‌വാറോസ് തുടങ്ങിയ ക്ലബ്ബുകൾ കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗ് കളിച്ചു. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ക്ലബ്ബുകളുടെ നിലവാരത്തിന് അരികെ പോലുമെത്താത്ത ക്ലബ്ബുകളാണിവയെന്നു വിമർശനമുയരുകയും ചെയ്തു. യൂറോപ്യൻ ചാംപ്യൻസ് ലീഗിന്റെ നിലവാരം ഈ ടീമുകളുടെ കളിക്കില്ലെന്നും ഇവർക്കു യോഗ്യത നൽകുന്ന സ്ഥാനത്ത് വൻകിട ആരാധകക്കൂട്ടമുള്ള ക്ലബ്ബുകൾക്ക് അവസരം നിഷേധിക്കപ്പെടുകയാണെന്നുമാണ് പരാതി. യൂറോപ്പിലെ ടോപ് 5 ലീഗുകളിൽനിന്നുള്ള ക്ലബ്ബുകൾക്കു മാത്രമേ ചാംപ്യൻസ് ലീഗ് കളിക്കാൻ യോഗ്യതയുള്ളൂവെന്നാണ് വാദം. ഇതിന് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. ഇംഗ്ലണ്ട്, ഇറ്റലി, ജർമനി, സ്പെയൻ, ഫ്രാൻസ് എന്നീ ടോപ് 5 ലീഗുകൾക്കു പുറത്തുനിന്ന് ഈ നൂറ്റാണ്ടിൽ ചാംപ്യൻസ് ലീഗ് നേടിയ ഒരേയൊരു ടീമേയുള്ളൂ; പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോ. 2004ലായിരുന്നു പോർട്ടോ ജേതാക്കളായത്. 

ഇഎസ്എൽ ഇനിയെന്ത്? 

ഒൻപതു ക്ലബ്ബുകൾ പിന്മാറിയതോടെ ഇഎസ്എൽ ഫലത്തിൽ അപ്രസക്തമായെങ്കിലും അതു സൃഷ്ടിച്ച പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സിഇഒ: എഡ് വുഡ്‌വാർഡ് രാജിവച്ചു. ചെൽസി ആരാധകർ കൂട്ടത്തോടെയെത്തി സ്റ്റാംഫഡ്ബ്രിജ് സ്റ്റേഡിയത്തിനു പുറത്ത് നടത്തിയ പ്രതിഷേധത്തിൽ ആവശ്യപ്പെട്ടത് ചെയർമാൻ ബ്രൂസ് ബക്കും സിഇഒ: ഗുയ് ലോറൻസും ക്ലബ് വിടണമെന്നാണ്. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി ആരാധകരും സിഇഒമാർക്കെതിരെ കടുത്ത പ്രതിഷേധമാണുയർത്തിയത്. മാഞ്ചസ്റ്റർ സിറ്റി ഉടമ ജോയൽ ഗ്ലേസർ ക്ഷമാപണം നടത്തിയെങ്കിലും ആരാധകരോഷം ശമിച്ചിട്ടില്ല. ലിവർപൂൾ ഉടമ ജോൺ ഹെൻറി വിഡിയോ സന്ദേശത്തിൽ മാപ്പുപറയേണ്ടി വന്നു. ചെൽസി ഉടമയും റഷ്യൻ എണ്ണക്കോടീശ്വരനുമായ റോമൻ അബ്രാഹിമോവിച്ചിനും കൈകഴുകേണ്ടി വന്നു. ഇംഗ്ലണ്ടിന്റെ ദേശീയ കായികവിനോദം സംരക്ഷിക്കാൻ പോരാട്ടം തുടരുകയെന്ന സന്ദേശമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നൽകിയത്. ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളും ഇഎസ്എലിനെതിരെ പരസ്യമായി രംഗത്തുവന്നു. 

പക്ഷേ, പണത്തിനു മീതെ പരുന്തും പറക്കില്ലെന്നതാണല്ലോ യാഥാർഥ്യം. 1998ലാണ് ആദ്യമായി യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം ഉടലെടുത്തത്. അന്നുമുതൽ ഇതേക്കുറിച്ചു ചർച്ചകളും നടക്കുന്നുണ്ട്. അതിന്റെ ആകെത്തുകയായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ലീഗ്. വളരെപ്പെട്ടെന്നു പ്രഖ്യാപിക്കുകയും അതിനെക്കാൾ വേഗത്തിൽ പിൻവലിക്കപ്പെടുകയും ചെയ്തെങ്കിലും, പുതിയ രൂപത്തിലും ഭാവത്തിലും ഇഎസ്എൽ വീണ്ടും വരുമെന്ന് ഉറപ്പാണ്. യുവന്റസ് ചെയർമാൻ ആന്ദ്രേ ആഗ്നെല്ലി പറഞ്ഞതിൽ എല്ലാമുണ്ട്: ‘ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇഎസ്എൽ ഉടൻ യാഥാർഥ്യമാവില്ല. പക്ഷേ, ഈ പ്രോജക്ട് രൂപമാറ്റം നടത്തി അവതരിപ്പിക്കാൻ കഴിയും. യൂറോപ്പിലെ എലീറ്റ് ക്ലബ്ബുകൾ അതിനു ശ്രമിക്കും.’