വലിയൊരു സൂനാമി! ഇംഗ്ലിഷ് ക്ലബ് ആർസനലിന്റെ പരിശീലകൻ മിക്കൽ അർറ്റേറ്റ യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോളിനെ വിശേഷിപ്പിച്ചതാണിത്. ആർസനൽ ഉൾപ്പെടെ യൂറോപ്പിലെ സമ്പന്ന ക്ലബ്ബുകൾ മാത്രം ഉൾപ്പെടുന്ന ലീഗ് പ്രഖ്യാപിക്കപ്പെട്ടതും ആരാധക പ്രതിഷേധത്തിൽ ക്ലബ്ബുകൾ ഒന്നൊന്നായി പിന്മാറ്റം പ്രഖ്യാപിച്ചതുമെല്ലാം സൂചിപ്പിച്ചാണു സ്പെയിൻകാരനായ അർറ്റേറ്റ ഇങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയൊരു സൂനാമി! ഇംഗ്ലിഷ് ക്ലബ് ആർസനലിന്റെ പരിശീലകൻ മിക്കൽ അർറ്റേറ്റ യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോളിനെ വിശേഷിപ്പിച്ചതാണിത്. ആർസനൽ ഉൾപ്പെടെ യൂറോപ്പിലെ സമ്പന്ന ക്ലബ്ബുകൾ മാത്രം ഉൾപ്പെടുന്ന ലീഗ് പ്രഖ്യാപിക്കപ്പെട്ടതും ആരാധക പ്രതിഷേധത്തിൽ ക്ലബ്ബുകൾ ഒന്നൊന്നായി പിന്മാറ്റം പ്രഖ്യാപിച്ചതുമെല്ലാം സൂചിപ്പിച്ചാണു സ്പെയിൻകാരനായ അർറ്റേറ്റ ഇങ്ങനെ പറഞ്ഞത്. ക്ലബ്ബുകൾ പിന്മാറി; ആർസനൽ ഉടമകൾ ഉൾപ്പെടെയുള്ളവർ മാപ്പു പറഞ്ഞു. പക്ഷേ, ആരാധകരുടെ പ്രതിഷേധം അടങ്ങിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലന മൈതാനം കയ്യേറിയ ഇരുപതോളം ആരാധകർ അവിടെ ബാനർ ഉയർത്തിയ ശേഷമാണു തിരിച്ചുപോയത്. മറുവശത്ത്, സൂപ്പർ ലീഗ് ഉപേക്ഷിച്ചിട്ടില്ലെന്ന വാദവുമായി റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസും രംഗത്തെത്തി. വരും ദിവസങ്ങളിലും സൂപ്പർ ലീഗ് സൂനാമി   ആഞ്ഞടിക്കുമെന്ന് ഇതോടെ ഉറപ്പായി.

യൂറോപ്യൻ സൂപ്പർ ലീഗിനു പിന്നാലെ പോയതിന് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഫെറാൻ സോറിയാനോ ആരാധകസമൂഹത്തോടു മാപ്പുചോദിച്ചു. ‘ഒരു പ്രത്യേക സാഹചര്യത്തിലാണ് അത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നത്. വളരെക്കുറച്ചു സമയത്തേക്കു മാത്രം സംഭവിച്ചുപോയ തെറ്റ്. തീരുമാനങ്ങളെടുക്കും മുൻപു ക്ലബ്ബിന്റെയും ആരാധകരുടെയും താൽപര്യം കൂടി പരിഗണിക്കണമെന്നു മനസ്സിലാക്കുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു’– സോറിയാനോ പറഞ്ഞു. ആരാധക പ്രതിഷേധവും ബ്രിട്ടിഷ് അധികൃതരുടെ എതിർപ്പും ശക്തമായോടെ സൂപ്പർ ലീഗിൽനിന്ന് ആദ്യം പിന്മാറ്റം പ്രഖ്യാപിച്ച ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. പിന്നാലെയാണു മറ്റ് 5 ഇംഗ്ലിഷ് ക്ലബ്ബുകളും നിലപാട് മാറ്റിയത്.

ADVERTISEMENT

ലണ്ടൻ ക്ലബ് ആർസനലിന്റെ ഉടമകളും ചീഫ് എക്സിക്യുട്ടീവും ആരാധകരോടു മാപ്പു ചോദിച്ചു. 

സൂപ്പർ ലീഗ് ഉപേക്ഷിച്ചിട്ടില്ല: റയൽ പ്രസിഡന്റ്

ADVERTISEMENT

മഡ്രിഡ് ∙ യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോൾ എന്ന ആശയം ഇപ്പോഴും സജീവമാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്. പദ്ധതി പ്രഖ്യാപിച്ച 12 ക്ലബ്ബുകളിൽ 6 ഇംഗ്ലിഷ് ക്ലബ്ബുകൾ ഉൾപ്പെടെയുള്ളവ പിൻവാങ്ങിയെങ്കിലും സൂപ്പർ ലീഗ്  ആശയവുമായി മുന്നോട്ടുപോകുമെന്നു പെരസ് പറഞ്ഞു. സൂപ്പർ ലീഗ് പ്രോജക്ടിൽ ശേഷിക്കുന്ന ക്ലബ്ബുകളായ യുവന്റസ്, ബാ‍ർസിലോന, എസി മിലാൻ എന്നിവയുമായി ചർച്ചകൾ തുടരുമെന്നു റയ‍ൽ മഡ്രിഡ് പ്രസിഡന്റ് സൂചിപ്പിച്ചു.

   സൂപ്പർ ലീഗ് എന്ന ആശയത്തിൽനിന്നു പിന്മാറാൻ ഒരുക്കമല്ലെന്നാണു ഒരു റേഡിയോ  അഭിമുഖത്തിൽ പെരസ് വ്യക്തമാക്കിയത്. ‘എല്ലാവർക്കും സ്വീകാര്യമായ രീതിയി‍ൽ പദ്ധതി എങ്ങനെ പുതുക്കിയെടുക്കാമെന്ന ആലോചനയിലാണു ഞങ്ങൾ’– പെരസ് പറഞ്ഞു. 

ADVERTISEMENT

പുതിയ തലവനായി പിഎസ്ജി പ്രസിഡന്റ്

യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതി തുടക്കത്തിലേ പൊളിഞ്ഞതോടെ യൂറോപ്പിലെ ഫുട്ബോൾ ക്ലബ്ബുകളുടെ സംഘടനയായ യൂറോപ്യൻ ക്ലബ് അസോസിയേഷൻ (ഇസിഎ) തലപ്പത്തും അഴിച്ചുപണി. യുവന്റസിന്റെ ആന്ദ്രേ ആഗ്നെല്ലി ഇസിഎ ചെയർമാൻ സ്ഥാനം രാജിവച്ച ഒഴിവിലേക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ പ്രസിഡന്റ് നാസർ അൽ ഖെലെയ്ഫി (47) തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്ഥാപക ചെയർമാനായിരുന്ന ആന്ദ്രേ ആഗ്നെല്ലി യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വവും രാജിവച്ചു.