മെസ്സി മകനൊപ്പം വോട്ട് ചെയ്യാൻ വന്നു. അദ്ദേഹം ബാർസിലോനയെ സ്നേഹിക്കുന്നതിനു വേറെന്തു തെളിവു വേണം? സ്പാനിഷ് ക്ലബ് ബാർസിലോനയുടെ പുതിയ പ്രസിഡന്റ് ജോൻ ലാപോർട്ട അടുത്തയിടെ ആരാധകരെ ആവേശം കൊള്ളിച്ച പ്രസംഗത്തിലാണ് ഇങ്ങനെ പറ‍ഞ്ഞത്. മെസ്സിയുമായുള്ള പ്രശ്നങ്ങളിൽ തുടങ്ങി ക്ലബ്ബിനൊന്നാകെ വെറുക്കപ്പെട്ടവനായി

മെസ്സി മകനൊപ്പം വോട്ട് ചെയ്യാൻ വന്നു. അദ്ദേഹം ബാർസിലോനയെ സ്നേഹിക്കുന്നതിനു വേറെന്തു തെളിവു വേണം? സ്പാനിഷ് ക്ലബ് ബാർസിലോനയുടെ പുതിയ പ്രസിഡന്റ് ജോൻ ലാപോർട്ട അടുത്തയിടെ ആരാധകരെ ആവേശം കൊള്ളിച്ച പ്രസംഗത്തിലാണ് ഇങ്ങനെ പറ‍ഞ്ഞത്. മെസ്സിയുമായുള്ള പ്രശ്നങ്ങളിൽ തുടങ്ങി ക്ലബ്ബിനൊന്നാകെ വെറുക്കപ്പെട്ടവനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെസ്സി മകനൊപ്പം വോട്ട് ചെയ്യാൻ വന്നു. അദ്ദേഹം ബാർസിലോനയെ സ്നേഹിക്കുന്നതിനു വേറെന്തു തെളിവു വേണം? സ്പാനിഷ് ക്ലബ് ബാർസിലോനയുടെ പുതിയ പ്രസിഡന്റ് ജോൻ ലാപോർട്ട അടുത്തയിടെ ആരാധകരെ ആവേശം കൊള്ളിച്ച പ്രസംഗത്തിലാണ് ഇങ്ങനെ പറ‍ഞ്ഞത്. മെസ്സിയുമായുള്ള പ്രശ്നങ്ങളിൽ തുടങ്ങി ക്ലബ്ബിനൊന്നാകെ വെറുക്കപ്പെട്ടവനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെസ്സി മകനൊപ്പം വോട്ട് ചെയ്യാൻ വന്നു. അദ്ദേഹം ബാർസിലോനയെ സ്നേഹിക്കുന്നതിനു വേറെന്തു തെളിവു വേണം? സ്പാനിഷ് ക്ലബ് ബാർസിലോനയുടെ പുതിയ പ്രസിഡന്റ് ജോൻ ലാപോർട്ട അടുത്തയിടെ ആരാധകരെ ആവേശം കൊള്ളിച്ച പ്രസംഗത്തിലാണ് ഇങ്ങനെ പറ‍ഞ്ഞത്. മെസ്സിയുമായുള്ള പ്രശ്നങ്ങളിൽ തുടങ്ങി ക്ലബ്ബിനൊന്നാകെ വെറുക്കപ്പെട്ടവനായി കളമൊഴിഞ്ഞ പഴയ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവിനു പകരം ചുമതലയേറ്റ സമയത്തായിരുന്നു ബാർസ തിരഞ്ഞെടുപ്പിനു മെസ്സി വോട്ടു ചെയ്യാൻ വന്നതിനെക്കുറിച്ചു ലാപോർട്ടയുടെ പ്രതികരണം.

മെസ്സിയെ ക്ലബ് വിടാതെ കാക്കുമെന്ന് ആരാധകരെ വിശ്വസിപ്പിച്ച് 54% വോട്ടുകൾ നേടി അധികാരം പിടിച്ച ലാപോർട്ടയ്ക്കു പക്ഷേ വാക്കുപാലിക്കാൻ കഴിഞ്ഞേക്കില്ലെന്നാണു സൂചനകൾ. ഈ സീസൺ കഴിയുന്നതോടെ ബാർസയുമായുള്ള കരാർ കാലാവധി അവസാനിക്കുന്ന സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കു ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ട്. 2 വർഷത്തേക്കു വൻതുകയാണു പിഎസ്ജി മെസ്സിക്കു വാഗ്ദാനം ചെയ്തിരുന്നതെന്ന് മാർസെലോ ബെച്‌ലർ എന്ന സ്പോർട്സ് ലേഖകനാണ് ആദ്യം പുറത്തുപറഞ്ഞത്.

ADVERTISEMENT

ഈ ബെച്‌ലർ നിസ്സാരകക്ഷിയല്ല. ബ്രസീൽ താരം നെയ്മർ മില്യൺഡോളർ ബേബിയായി ബാർസയിൽ നിറ‍ഞ്ഞു കളിക്കുന്ന കാലത്ത് താരം പിഎസ്ജിയിലേക്കു പോകുമെന്ന് ആദ്യം റിപ്പോർട്ടു ചെയ്തയാളാണ്. ബെച്‌ലറുടെ വാർത്ത വായിച്ചവരിലേറെയും അതു വിശ്വസിച്ചില്ലെന്നു മാത്രമല്ല, ഒരിക്കലും നടക്കില്ലെന്നുറപ്പിക്കുകയും ചെയ്തു. താരതമ്യേന റേറ്റിങ് കുറഞ്ഞ ഫ്രഞ്ച് ലീഗിലേക്ക് ഒന്നാംനിര താരമായ നെയ്മർ പോകില്ലെന്നായിരുന്നു സകലരുടെയും വിചാരം. പക്ഷേ, എല്ലാവരെയും അതിശയിപ്പിച്ച് നെയ്മർ ബാർസ വിട്ടു; പിഎസ്ജി താരമായി തുടരുകയും ചെയ്യുന്നു.

അതേ സ്പോർട്സ് ലേഖകൻ വേറൊരു സ്കൂപ്പുമായി വരുന്നതിന്റെ പ്രാധാന്യം ചില്ലറയല്ല. മെസ്സിക്കു നൽകിയ 2 വർഷത്തെ കരാറിൽ, ആവശ്യമെങ്കിൽ ഒരു വർഷം കൂടി നീട്ടാമെന്ന വ്യവസ്ഥയുമുണ്ടെന്ന് ബെച്‌ലറെ ഉദ്ധരിച്ചു സ്പാനിഷ് മാധ്യമമായ മാർകയും റിപ്പോർട്ട് ചെയ്തു. മറ്റൊരു ക്ലബ്ബിനും നൽകാൻ കഴിയാത്തത്ര ‘വലിയ വാഗ്ദാനം’ പിഎസ്ജി മെസ്സിക്കു നൽകിക്കഴിഞ്ഞത്രേ. എന്നാൽ, ഇപ്പോൾ സ്പാനിഷ് ലാ ലിഗ കിരീടത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന മെസ്സി അതിനു ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. ബാർസിലോന ക്ലബ്ബിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ലെന്നാണു സൂചനകൾ. മെസ്സിയെ പിടിച്ചു നിർത്താൻ എന്തു വാഗ്ദാനമാണു നൽകേണ്ടതെന്ന കാര്യത്തിൽ ബാർസ അധികൃതർക്കും നിശ്ചയമില്ലെന്നു റിപ്പോർട്ട് പറയുന്നു.

ലയണൽ മെസ്സിയും റൊണാൾഡോയും (ഫയൽ ചിത്രം)

ബാർസിലോനയുടെ ഫുട്ബോൾ അക്കാദമിയി‍ൽ ചേരാൻ കുടുംബത്തിനൊപ്പം ലയണൽ മെസ്സി സ്പെയിനിലേക്കു ചേക്കേറിയ കാലം മുതൽ അർജന്റീന താരവുമായി അടുപ്പവും പരിചയവുമുള്ളയാളാണ് ബാർസയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ജോൻ ലാപോർട്ട.  വൻ കടബാധ്യതയും ടീം നേരിടുന്ന മറ്റു പ്രതിസന്ധികളും ഉൾപ്പെടെ അനേകം തലവേദനകളാണു ലാപോർട്ടയ്ക്കു മുന്നിലുള്ളത്. ഇതിനിടെ, ചാംപ്യൻസ് ലീഗിനു ബദലായി യൂറോപ്യൻ സൂപ്പർ ലീഗുമായി (ഇഎസ്എൽ) വന്ന ബാർസ ഉൾപ്പെടെയുള്ള ടീമുകൾക്കു കാലിടറുകയും ചെയ്തു. പക്ഷേ സൂപ്പർ ലീഗിൽനിന്ന് ഇനിയും പിൻവാങ്ങാത്ത ടീമുകളിലൊന്നായി ബാർസ രംഗത്തുള്ളതിനു കാരണം ലാപോർട്ടയുടെ ഭാഷയിൽ ഇതേ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.

മെസ്സിയെ ക്ലബ്ബി‍ൽ പിടിച്ചുനിർത്താൻ തനിക്കു കഴിയുമെന്നു വാഗ്ദാനം ചെയ്താണ് ലപോർട്ട പ്രചാരണം നടത്തിയത്. ആദ്യമായി പ്രസിഡന്റായപ്പോൾ ലപോ‍ർട്ട മുൻകയ്യെടുത്താണ് വേണ്ടത്ര പരിശീലന പരിചയമില്ലാതിരുന്നിട്ടും മുൻ ഹോളണ്ട് താരം കൂടിയായ ഫ്രാങ്ക് റൈക്കാഡിനെ കോച്ചായി നിയമിച്ചത്. ബ്രസീൽതാരം റൊണാൾഡിഞ്ഞോ, കാമറൂൺ താരം സാമുവൽ ഏറ്റു എന്നിവരെ ക്ലബ്ബിലെത്തിച്ച അദ്ദേഹം ബാർസ നഴ്സറിയിൽനിന്നു കാർലോസ് പുയോൾ, ചാവി ഹെർണാണ്ടസ് തുടങ്ങിയവരെയും കണ്ടെത്തി മികച്ച ടീമിനെ സൃഷ്ടിച്ചു. ഈ ബഹുമതികളെല്ലാമുണ്ടെങ്കിലും അർജന്റീന താരത്തിനു നൽകാൻ മാത്രം പണം ബാർസയുടെ ഖജനാവിൽ നിലവിൽ ഇല്ലെന്നതാണ് ലാപോർട്ടയുടെ തലവേദന. അതേസമയം, വാരിക്കോരി നൽകാൻ പണമുണ്ടെന്നതാണ് പിഎസ്ജിയുടെ പ്ലസ് പോയിന്റും.

Barcelona's Sergino Dest celebrates with Lionel Messi scoring his side's 3rd goal during the Spanish La Liga soccer match between Real Sociedad and FC Barcelona at Reale Arena stadium in San Sebastian, Spain, Sunday, March. 21, 2021. (AP Photo/Alvaro Barrientos)
ADVERTISEMENT

എന്നാൽ, മെസ്സി പിഎസ്ജിയിലേക്കു മാറാൻ തീരുമാനിച്ചാൽ അതു പണം മാത്രം ലക്ഷ്യമാക്കിയാവില്ലെന്നുറപ്പ്. പിഎസ്ജിയിൽ ഇപ്പോഴുള്ള നെയ്മർ തന്നെയാണ് മെസ്സിയെ ആകർഷിക്കുന്ന പ്രധാന ഘടകം. നെയ്മറെ തിരികെയെത്തിക്കാൻ ബാർസ മാനേജ്മെന്റിനോടു മെസ്സി പലവട്ടം ആവശ്യപ്പെട്ടിരുന്നു. നെയ്മറെ കൊണ്ടുവരാമെന്ന വ്യാജവാഗ്ദാനം നൽകിയതാണു മുൻ പ്രസിഡന്റ് ബർതോമ്യുവുമായി മെസ്സി ആദ്യമായി തെറ്റാൻ കാരണവും. പിന്നാലെ, നെയ്മറുടെയും മെസ്സിയുടെയും പങ്കാളിയായിരുന്ന ലൂയി സ്വാരെസിനെ ക്ലബ് ഒഴിവാക്കുകയും ചെയ്തു. ഇവർ മൂവരും ഒരുമിച്ച് ബാർസയിൽ ഉണ്ടായിരുന്ന കാലമായിരുന്നു ക്ലബ്ബിന്റ സുവർണകാലം. എംഎസ്എൻ ത്രയം എന്നു പേരുകേട്ട മുന്നേറ്റനിര നേടിയ ഗോളുകളും കിരീടങ്ങളും ക്ലബ്ബിന്റെ ചരിത്രത്തിലെ റെക്കോർഡുമാണ്.

നെയ്മർ തിരികെ വരില്ലെങ്കിൽ മെസ്സിക്കു മുന്നിൽ പിന്നീടുള്ള പ്രധാന മാർഗം നെയ്മറുള്ളിടത്തേക്കു പോവുകയെന്നതാണ്. അതിനു വലിയ തുക പ്രതിഫലം നൽകാൻ പിഎസ്ജി തയാറാവുക കൂടി ചെയ്യുമ്പോഴോ? ലാ ലിഗ സീസൺ പൂർത്തിയായ ശേഷം മെസ്സി തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ മെസ്സിയുടെ തീരുമാനം പിഎസ്ജിക്ക് അനുകൂലമാകാൻ ഇനിയുമേറെ കാരണങ്ങളുണ്ട്. 

മത്സരശേഷം മെസ്സിയെ ആശ്വസിപ്പിക്കുന്ന അർജന്റീന ടീമിൽ സഹതാരം കൂടിയായ എയ്ഞ്ചൽ ഡി മരിയ (യുസിഎൽ ട്വീറ്റ് ചെയ്ത ചിത്രം)

ബാർസയിൽ പുതിയ തലമുറ കളിക്കാരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കോച്ച് റൊണാൾഡ് കൂമാനൊപ്പം തുടരാൻ മെസ്സിക്കു താൽപര്യം കുറവാണ്. ടീ മാനേജ്മെന്റും മെസ്സി യുഗത്തിനു ശേഷമുള്ള പുതിയൊരു തലമുറയെന്ന ലക്ഷ്യത്തിനാണു പ്രാധാന്യം നൽകുന്നത്. ലൂയി സ്വാരെസിനെ പുറത്താക്കിയതിനു കാരണമായി ക്ലബ് ചൂണ്ടിക്കാട്ടിയതും ഇതായിരുന്നു.

ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ചും മുൻ ബാർസ പരിശീലകനുമായ പെപ് ഗ്വാർഡിയോളയും മെസ്സിക്കായി ആദ്യമൊക്കെ ശ്രമം നടത്തിയിരുന്നു. മെസ്സിയുമായി കരാറെഴുതാൻ ശേഷിയുള്ള മറ്റൊരു ക്ലബ്ബും സിറ്റിയാണ്. എന്നാൽ, യുവതാരം എർലിങ് ഹാലൻഡിനായി വല മുറുക്കുകയാണിപ്പോൾ സിറ്റി. ക്ലബ്ബിൽ മെസ്സിയുടെ അടുത്ത ചങ്ങാതി സെർജിയോ അഗ്യൂറോയുണ്ടെന്നതായിരുന്നു മറ്റൊരു കാരണമായി ഇതുവരെ പറഞ്ഞിരുന്നത്. അഗ്യൂറോ ഈ സീസണോടെ സിറ്റി വിടുകയുമാണ്. അതോടെ മെസ്സിക്കു മുന്നിൽ സിറ്റി വാതിലടച്ചതായാണ് സൂചനകൾ.

ADVERTISEMENT

മെസ്സിയുടെ പ്രായവും ഇനിയുള്ള ലീഗ് ഏതെന്നു തീരുമാനിക്കുന്നതിൽ നിർണായകമാണ്. സ്പാനിഷ് ലാ ലിഗയിൽനിന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ലീഗിലെ യുവന്റസിലേക്കു ചേക്കേറിയത് ഇതിനുദാഹരണം. താരതമ്യേന മത്സരകാഠിന്യം കുറ‍ഞ്ഞ ഒരു ലീഗായിരിക്കും മുപ്പത്തിമൂന്നുകാരനായ മെസ്സി ഇനി തിരഞ്ഞെടുക്കുകയെന്നു വിദഗ്ധർ വിലയിരുത്തുന്നു. അങ്ങനെ ചിന്തിച്ചാലും മെസ്സിക്കു മുന്നിലുള്ള ഉത്തരം ഫ്രഞ്ച് ലീഗാണ്. യുവേഫ ചാംപ്യൻസ് ലീഗ് കിരീടമെന്ന ലക്ഷ്യത്തിനായി വിയർപ്പും പണവും ആവോളമൊഴുക്കുന്ന പിഎസ്ജി മാനേജ്മെന്റിനും അതൊരു സഹായമാകും!

ഇനി ഉത്തരം പറയേണ്ടത് മെസ്സി മാത്രമാണ്: ലാ ലിഗയിൽ ബാർസയ്ക്കു ശേഷിക്കുന്നത് 5 മത്സരങ്ങൾ കൂടി. അതു കഴിയുമ്പോൾ മെസ്സി തന്നെ ആ തീരുമാനം പ്രഖ്യാപിക്കും!

English Summary: PSG offer Barcelona star Lionel Messi an 'unbeatable' contract - Reports