ന്യൂകാസിൽ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിക്കഴിഞ്ഞതോടെ ഇനിയൽപം പരീക്ഷണങ്ങളാകാമെന്നു തീരുമാനിച്ച മാ‍ഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയ്ക്കു പിഴച്ചില്ല. ന്യൂകാസിൽ യുണൈറ്റഡിനെതിരെ 4–3 വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 12–ാം എവേ വിജയമാണിത്. | Manchester City | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂകാസിൽ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിക്കഴിഞ്ഞതോടെ ഇനിയൽപം പരീക്ഷണങ്ങളാകാമെന്നു തീരുമാനിച്ച മാ‍ഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയ്ക്കു പിഴച്ചില്ല. ന്യൂകാസിൽ യുണൈറ്റഡിനെതിരെ 4–3 വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 12–ാം എവേ വിജയമാണിത്. 

യുവതാരം ഫെറാൻ ടോറസ് ഹാട്രിക് നേടി കളം നിറഞ്ഞ കളിയിൽ സിറ്റിയുടെ നാലാം ഗോൾ നേടിയതു ജോവ കാൻസെലോ. 42, 64, 66 മിനിറ്റുകളിലായിരുന്നു ഇരുപത്തിയൊന്നുകാരൻ സ്പാനിഷ് വിങ്ങർ ടോറസിന്റെ ഗോളുകൾ. അതിനു മുൻപ് സിറ്റി ഒരുഗോൾ വഴങ്ങിനിൽക്കെയാണ് 39–ാം മിനിറ്റിൽ കാൻസെലോ ഗോൾ നേടി സിറ്റിയെ ഒപ്പമെത്തിച്ചത്. സിറ്റി വായ്പക്കരാറിൽ കൂടെക്കൂട്ടിയ, ടീമിലെ മൂന്നാം ചോയ്സ് ഗോൾകീപ്പറായ മുപ്പത്തിയഞ്ചുകാരൻ സ്കോട്ട് കാർസന് ഉൾപ്പെടെ ഗ്വാർഡിയോള അവസരം നൽകി. സിറ്റി വഴങ്ങേണ്ടി വന്ന 3 ഗോളുകൾക്കു കാരണങ്ങളിലൊന്നും ഇതായിരുന്നു. 18ന് ബ്രൈറ്റൻ, 23ന് എവർട്ടൻ എന്നിവർക്കെതിരെയാണ് ലീഗിൽ സിറ്റിയുടെ ശേഷിക്കുന്ന മത്സരങ്ങൾ.

ADVERTISEMENT

∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവേ ഗ്രൗണ്ടിൽ (എതിർ ടീമിന്റെ ഹോം ഗ്രൗണ്ട്) തുടർച്ചയായി 12 വിജയങ്ങൾ എന്നതു പുതിയ റെക്കോർഡാണ്. പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ മാഞ്ചസ്റ്റർ സിറ്റി 2017ൽ തുടർച്ചയായി 11 വിജയങ്ങൾ വരെയെത്തിയിരുന്നു. 2008ൽ ചെൽസിയും ഇതേനേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 

English Summary: Manchester City wins