‘റാംസെ വീണ്ടും ഗോളടിച്ചു, ആപത്തൊന്നും സംഭവിക്കാതിരാക്കാൻ പ്രാർഥിക്കാം!’ - യൂറോ കപ്പിൽ തുർക്കിക്കെതിരെ വെയ്ൽസ് താരം ആരൺ റാംസെ ഗോളടിച്ചതിനു പിന്നാലെ പകുതി കളിയായും പകുതി കാര്യമായും സമൂഹ മാധ്യമങ്ങളിൽ പാറിക്കളിച്ച സന്ദേശങ്ങളിൽ ഒന്നാണിത്. ഗോളിനു പിന്നാലെ ആരാധകർ റാംസെയെ മാത്രം സ്ഥിരമായി ഇങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘റാംസെ വീണ്ടും ഗോളടിച്ചു, ആപത്തൊന്നും സംഭവിക്കാതിരാക്കാൻ പ്രാർഥിക്കാം!’ - യൂറോ കപ്പിൽ തുർക്കിക്കെതിരെ വെയ്ൽസ് താരം ആരൺ റാംസെ ഗോളടിച്ചതിനു പിന്നാലെ പകുതി കളിയായും പകുതി കാര്യമായും സമൂഹ മാധ്യമങ്ങളിൽ പാറിക്കളിച്ച സന്ദേശങ്ങളിൽ ഒന്നാണിത്. ഗോളിനു പിന്നാലെ ആരാധകർ റാംസെയെ മാത്രം സ്ഥിരമായി ഇങ്ങനെ ‘ട്രോളുന്നതിനു’ പിന്നിലെ കാരണം വിചിത്രമാണ്!

റാംസെ ഗോളടിക്കുന്ന അന്നോ, തൊട്ടടുത്ത ദിവസങ്ങളിലോ ഏതെങ്കിലും ഒരു പ്രമുഖ വ്യക്തിയുടെ മരണം സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണെന്നു കായിക പ്രേമികളിൽ ഒരു വിഭാഗം കരുതുന്നു. റാംസെയുടെ 69 കരിയർ ഗോളിൽ 24 തവണയും ഇങ്ങനെ സംഭവിച്ചിട്ടുമുണ്ട്!

ADVERTISEMENT

ഒസാമ ബിൻ ലാദൻ, ഗദ്ദാഫി, സ്റ്റീഫൻ ഹോക്കിങ്, സ്റ്റീവ് ജോബ്സ്... ഇങ്ങനെ നീളുന്നു റാംസെ ഗോളടിച്ചതിനു പിന്നാലെ ജീവൻ നഷ്ടമായ പ്രമുഖരുടെ പട്ടിക. ഈ യാദൃശ്ചികത വർഷങ്ങളായി തുടരുന്നതോടെ ഫുട്ബോളിൽ ‘റാംസെ ശാപം’ എന്ന പ്രയോഗം പോലും പ്രചാരത്തിലായി. ഈജിപ്തിലെ പിരമിഡുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന ‘മമ്മികളെ’ ശല്യപ്പെടുത്തുന്നവരെ വിടാതെ പിന്തുടരുന്ന ‘ഫറവോ ശാപം’ പോലെ.

റാംസെയുടെ ഓരോ ഗോളിനും പിന്നാലെ സംവാദങ്ങളും ചൂടുപിടിക്കും. 2008 മുതൽ 2019 വരെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ആർസനലിന്റെ മധ്യനിര താരമായിരുന്നു റാംസെ. ഈ കാലയളവിലാണ് ഗോളുകൾക്കു പിന്നാലെ പ്രമുഖരുടെ മരണം തുടർക്കഥയായത്. 2019ൽ ടോട്ടനത്തിനെതിരെ റാംസെ ഗോളടിച്ചു 2 ദിവസത്തിനു ശേഷം ഹോളിവുഡ് താരം ലൂക്ക് പെറി മരിച്ചതാണ് ഏറ്റവും ഒടുവിലെ യാദൃശ്ചികത. പക്ഷാഘാതമായിരുന്നു മരണ കാരണം. 2019ൽ ഇറ്റാലിയൻ ക്ലബ് യുവെന്റസിലേക്കു മാറിയതിനു ശേഷം 5 ഗോളടിച്ചെങ്കിലും പിന്നീട് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. ‘റാംസെ ശാപ’ത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വിഡ്ഢിത്തമാണെന്നു വാദിക്കുന്ന വലിയൊരു വിഭാഗവുമുണ്ട്.

ADVERTISEMENT

ഇതേക്കുറിച്ച് ഒരിക്കൽ റാംസെ തന്നെ പ്രതികരിച്ചത് ഇങ്ങനെ, ‘ഞാൻ ഗോളടിച്ചാൽ ആളുകൾ മരിക്കും എന്നത് ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും വലിയ തമാശയാണ്. പക്ഷേ, ഞാൻ ഗോളടിച്ചതിനു പിന്നാലെ ചില വില്ലൻമാർ മരിച്ചു എന്നതും സത്യമാണ്.’

അതേസമയം റാംസെയുടെ ഗോൾനേട്ടത്തിനു ശേഷം ഇത്തരത്തിലുള്ള മരണങ്ങൾ സ,ംഭവിക്കാന്‍ 25 ശതമാനം സാധ്യത ഉണ്ടെന്നാണു കണക്കുകൾ പറയുന്നത്. 2018ൽ എവർട്ടനെതിരെ ഹാട്രിക് നേടിയപ്പോൾ ആരും മരിച്ചില്ല. യൂറോ കപ്പിലെ ഗോൾ നേട്ടവും ഇത്തരത്തിലുള്ളതായിരിക്കുമെന്നു പ്രതീക്ഷിക്കാം!

ADVERTISEMENT

റാംസെയുടെ ഗോൾ നേട്ടത്തിനു പിന്നാലെ ജീവൻ നഷ്ടമായ ചില പ്രമുഖർ

∙ ഒസാമ ബിൻ ലാദൻ (ഭീകര സംഘടന അൽ– ഖായിദ സ്ഥാപകൻ, മേയ്2, 2011)– മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ റാംസെ ഗോളടിച്ചതിന്റെ പിറ്റേന്ന്
∙ സ്റ്റീവ് ജോബ്സ് (യുഎസ് വ്യവസായി, ഒക്ടോബർ 5, 2011)– ടോട്ടനത്തിനെതിരെ ഗോളടിച്ചു 3 ദിവസത്തിനു ശേഷം
∙ ഗദ്ദാഫി (ലിബിയൻ സ്വേച്ഛാധിപതി, ഒക്ടോബർ 20, 2011)– മാർസയ്ക്കെതിരെ ഗോളടിച്ചതിന്റെ പിറ്റേന്ന്
∙ വിറ്റ്നി ഹൂസ്റ്റൻ (ഗായിക, ഫെബ്രുവരി 11, 2012)– സണ്ടർലൻഡിനെതിരെ ഗോളടിച്ചതിന്റെ പിറ്റേന്ന്
∙ പോൾ വാക്കർ (ഹോളിവുഡ് താരം, നവംബർ 30,2013)– കാർഡിഫിനെതിരെ ഗോളടിച്ച ദിവസം
∙ റോബിൻ വില്യംസ് (ഹോളിവുഡ് താരം, ഓഗസ്റ്റ് 11, 2014)– മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോളടിച്ചതിന്റെ പിറ്റേന്ന്
∙ ഗുന്തർ ഗ്രാസ് (നൊബേൽ ജേതാവ്, ഏപ്രിൽ 13, 2015)– ബേൺലിക്കെതിരെ ഗോളടിച്ച ദിവസം
∙ റോജർ മൂർ (ഹോളിവുഡ് നടൻ, മേയ് 23, 2017)– എവർട്ടനെതിരെ ഗോളടിച്ചു 2 ദിവസത്തിനു ശേഷം
∙ സ്റ്റീഫൻ ഹോക്കിങ് (നൊബേൽ ജേതാവ്, മാർച്ച് 14, 2018)– എസി മിലാനെതിരെ ഗോളടിച്ച് 6 ദിവസത്തിനു ശേഷം
∙ലൂക്ക് പെറി (ഹോളിവുഡ് താരം, മാർച്ച് 4, 2019)– ടോട്ടനത്തിനെതിരെ ഗോളടിച്ചു 2 ദിവസങ്ങൾക്കു ശേഷം.

English Summary: Aaron Ramsey scores in Euro cup, will ‘curse’ continue?