സെലിബ്രിറ്റി കായികതാരങ്ങളും മാർക്കറ്റിങ് തന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുമ്പോൾ ലോകമെമ്പാടുമുള്ള വിദഗ്ധർ പരാമർശിക്കുന്ന ഒരു കഥയുണ്ട്. 1970 ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലും പെറുവും ഏറ്റുമുട്ടുന്നു. കിക്കോഫിനായി താരങ്ങൾ മൈതാനമധ്യത്തിൽ നിൽക്കുമ്പോൾ‌ പെട്ടെന്ന് ബ്രസീലിന്റെ

സെലിബ്രിറ്റി കായികതാരങ്ങളും മാർക്കറ്റിങ് തന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുമ്പോൾ ലോകമെമ്പാടുമുള്ള വിദഗ്ധർ പരാമർശിക്കുന്ന ഒരു കഥയുണ്ട്. 1970 ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലും പെറുവും ഏറ്റുമുട്ടുന്നു. കിക്കോഫിനായി താരങ്ങൾ മൈതാനമധ്യത്തിൽ നിൽക്കുമ്പോൾ‌ പെട്ടെന്ന് ബ്രസീലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റി കായികതാരങ്ങളും മാർക്കറ്റിങ് തന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുമ്പോൾ ലോകമെമ്പാടുമുള്ള വിദഗ്ധർ പരാമർശിക്കുന്ന ഒരു കഥയുണ്ട്. 1970 ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലും പെറുവും ഏറ്റുമുട്ടുന്നു. കിക്കോഫിനായി താരങ്ങൾ മൈതാനമധ്യത്തിൽ നിൽക്കുമ്പോൾ‌ പെട്ടെന്ന് ബ്രസീലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റി കായികതാരങ്ങളും മാർക്കറ്റിങ് തന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുമ്പോൾ ലോകമെമ്പാടുമുള്ള വിദഗ്ധർ പരാമർശിക്കുന്ന ഒരു കഥയുണ്ട്. 1970 ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലും പെറുവും ഏറ്റുമുട്ടുന്നു. കിക്കോഫിനായി താരങ്ങൾ മൈതാനമധ്യത്തിൽ നിൽക്കുമ്പോൾ‌ പെട്ടെന്ന് ബ്രസീലിന്റെ ഇതിഹാസതാരം പെലെ റഫറിയുടെ അനുവാദം വാങ്ങി ബൂട്ടിന്റെ ലെയ്സ് കെട്ടാനായി മുട്ടുകുത്തി. ക്യാമറകൾ മുഴുവൻ പെലെയുടെ ബൂട്ടിലേക്ക്.

അവിടെയതാ, ‘പ്യൂമ’യുടെ ബൂട്ടിന്റെ അഴിഞ്ഞുപോയ ലെയ്സിൽ കൈപിടിച്ച് പെലെ. ഷൂ മുതൽ ടീഷർട്ട് വരെ സർവ സ്പോർട്സ് സാമഗ്രികളുടെയും നിർമാതാക്കളായ അഡിഡാസും പ്യൂമയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന കാലഘട്ടത്തിലാണു സാക്ഷാൽ പെലെയുടെ ഒരു ലെയ്സ് കെട്ടലിലൂടെ പ്യൂമയുടെ കച്ചവടം ഇരച്ചുകയറിയത്. പെലെയും സംഘവും ലോകകപ്പ് ജേതാക്കളായതോടെ പ്യൂമയും പച്ചപിടിച്ചു. ലോക കായികചരിത്രത്തിലെ ഏറ്റവും മികച്ച ‘ബ്രാൻഡിങ് എക്സർസൈസ്’ ആയിട്ടാണ് പ്യൂമയുടെ ഈ നീക്കത്തെ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റുകൾ പിന്നീടു വിശേഷിപ്പിച്ചത്.

ADVERTISEMENT

ബാർബറ സ്മിറ്റ് രചിച്ച ‘പിച്ച് ഇൻവേഷൻ: ത്രീ സ്ട്രൈപ്സ്, ടു ബ്രദേഴ്സ്, വൺ ഫ്യൂഡ് – അഡിഡാസ്, പ്യൂമ ആൻഡ് ദ് മേക്കിങ് ഓഫ് മോഡേൺ സ്പോർട്’ എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്: ‘ഏതാനും സെക്കൻഡ് നേരത്തേ ആ ലെയ്സ് കെട്ടൽ ‘ചടങ്ങിനു’വേണ്ടി പെലെയ്ക്കു പ്യൂമ നൽകിയത് 1.20 ലക്ഷം ഡോളറാണ്. അന്നത്തെക്കാലത്ത് അതൊരു ഭീമമായ സംഖ്യയാണ്.’ പെലെയുടെ പേരിൽ പ്യൂമ പിന്നീടു വമ്പൻ പരസ്യ ക്യാംപെയ്നാണു നടത്തിയത്. ബ്രാൻഡ് രക്ഷപ്പെടാൻ അതു ധാരാളമായിരുന്നു.

∙ റൊണാൾഡോ എപ്പിസോഡ്

ഈ സംഭവം ഇപ്പോൾ പറയാൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. യൂറോ കപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ തന്റെ മുന്നിൽ വച്ചിരുന്ന കോക്ക കോള കുപ്പികൾ പോർച്ചുഗൽ സൂപ്പർ താരം നീക്കിവയ്ക്കുകയും ‘ഇനി വെള്ളം മതി’യെന്നു താരം പറയുകയും ചെയ്യുന്നതിന്റെ വിഡിയോ അതിവേഗമാണു വൈറലായത്.

പിന്നാലെ, കോക്ക കോളയുടെ വിപണി മൂല്യത്തിൽ 29,335 കോടി രൂപയുടെ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ വന്നു. സൂപ്പർ താരത്തിന്റെ അപ്രതീക്ഷിത പ്രവൃത്തിയുടെ കയ്പറഞ്ഞ കോക്ക കോള പത്രക്കുറിപ്പിറക്കിയതു കരുതലോടെയാണ്: ‘എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്; രുചികളും...’

ADVERTISEMENT

∙ പോഗ്ബ, അംല, മൊയീൻ

റൊണാൾഡോയുടെ കോക്ക കോള മാറ്റിവയ്ക്കലിനു പിന്നാലെ ഫ്രാൻസ് താരം പോൾ പോഗ്ബയും വാർത്തകളിൽ നിറഞ്ഞു. പത്രസമ്മേളനത്തിനെത്തിയ പോഗ്ബ തന്റെ മുന്നിലിരുന്ന ഹെയ്നെകൻ ബീയർ ബോട്ടിലുകളാണ് എടുത്തു മാറ്റിയത്. ഇസ്‍ലാം മതവിശ്വാസിയായതിനാലാണു പോഗ്ബ ബീയർ കുപ്പികൾ മാറ്റിയതെന്നാണു വിശദീകരണം. മദ്യക്കമ്പനി ഉൽപന്നങ്ങൾക്കു ബ്രാൻഡ് അംബാസഡറാകാൻ തന്നെ കിട്ടില്ലെന്നു താരം നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംലയും ഇംഗ്ലിഷ് ക്രിക്കറ്റർ മൊയീൻ അലിയും ഇത്തരത്തിൽ ‘മദ്യവർജന’ നയം പുലർത്തിയവരാണ്. ബീയർ ബ്രാൻഡിന്റെ പടം പതിച്ച ജഴ്സിയണിഞ്ഞു കളത്തിലിറങ്ങില്ലെന്ന് അംല പറഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പുതിയ ജഴ്സിയടിച്ച് താരത്തിനു കൊടുത്തു. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ മൊയീനും മദ്യക്കമ്പനിയുടെ പരസ്യം പതിച്ച ജഴ്സിയിടുന്നതിനു വിസ്സമ്മതം പ്രകടിപ്പിച്ചപ്പോൾ സിഎസ്കെ മാനേജ്മെന്റ് അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിച്ചു.

∙ ധീരാ, വീരാ റൊണാൾഡോ

ADVERTISEMENT

റൊണാൾഡോയുടെ നടപടിയെ ധീരമെന്നാണ് ഇപ്പോൾ ലോകം വാഴ്ത്തുന്നത്. ആരോഗ്യത്തിനു ഹാനികരമാണെന്ന് ആരോപിക്കപ്പെടുന്ന കാർബണേറ്റഡ് ഡ്രിങ്കുകൾക്കെതിരെയുടെ റൊണാൾഡോയുടെ പോരാട്ടം ലോകമാകെയുള്ള കുട്ടികൾക്കു വേണ്ടിയാണെന്നാണ് ഒരുവിഭാഗമാളുകൾ ശക്തമായി വാദിക്കുന്നത്. യൂറോ പോലെയൊരു വലിയ വേദിയിൽ ടൂർണമെന്റിന്റെ ഔദ്യോഗിക സ്പോൺസറെ ‘തട്ടിമാറ്റാൻ’ കാണിച്ച ധൈര്യത്തിനു മുൻ മാതൃകകൾ കുറവാണെന്നും റൊണാൾഡോ അനുകൂലികൾ ചൂണ്ടിക്കാണിക്കുന്നു.

ജങ്ക് ഫൂഡിനോടുള്ള എതിർപ്പ് താരം മുൻപും പരസ്യമാക്കിയിട്ടുണ്ട്. ചിപ്സ് ഉൾപ്പെടെയുള്ള പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ തന്റെ മകനു വാങ്ങിക്കൊടുക്കില്ലെന്നു താരം പറഞ്ഞിട്ടുള്ളതാണ്.

∙ ബ്രാൻഡ് സിആർ7

എന്നാൽ, റൊണാൾഡോയെ എതിർത്തും രംഗത്തിറങ്ങിയവരുണ്ട്. മുൻകാലത്തു കോക്ക കോളയുടെയും കെഎഫ്ശിയുടെയുമൊക്കെ പരസ്യ ചിത്രങ്ങളിൽ സൂപ്പർ താരം വേഷം കെട്ടിയതിന്റെ വിഡിയോകളും പ്രചരിച്ചു. ഒരുകാലത്തു പണത്തിനുവേണ്ടി ഈ ബ്രാൻഡുകളെ കൂട്ടുപിടിച്ചയാൾ ഇപ്പോൾ അതിനെ തള്ളിപ്പറയുന്നതിനു പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണു വാദം. അതിലൊരു ഗൂഢസിദ്ധാന്തം ഇങ്ങനെയാണ്: സിആർ7 എന്ന സ്വന്തം ബ്രാൻഡിൽ പല ഉൽപന്നങ്ങളും ഇപ്പോൾ റൊണാൾഡോ പുറത്തിറക്കുന്നുണ്ട്. ആരോഗ്യ ആപ് മുതൽ ഹോട്ടലുകളും പെർഫ്യൂമുകളും തുടങ്ങി വലിയൊരു ശൃംഖലയായി സിആർ7 മാറിക്കൊണ്ടിരിക്കുകയാണ്.

ഭാവിയിലെ തന്റെ ബ്രാൻഡിന്റെ പ്രമോഷൻ മുന്നിൽക്കണ്ട് റൊണാൾഡോ നടത്തുന്ന ഗിമ്മിക്കുകളാണ് ‘കോക്ക കോള സംഭവം’ പോലുള്ളവയെന്നാണ് അവരുടെ ആരോപണം. ഇനി റൊണാൾഡോയുടെ കമ്പനി ‘സിആർ7 ഡ്രിങ്ക്സ്’ പുറത്തിറക്കിയാൽ അതു വാങ്ങിക്കുടിക്കാനും ആളുകൾ പോകില്ലേ? ദ് ടെലിഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തിൽ   ഒലിവർ ബ്രൗൺ ചോദിക്കുന്നു.

∙ റോണോയും ഇൻസ്റ്റയും

റൊണാൾഡോ മുന്നോട്ടുവയ്ക്കുന്ന ആശയം പ്രകടിപ്പിക്കാനും നടപ്പാക്കാനും അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ടെങ്കിലും കോക്ക കോള പോലെയൊരു ബ്രാൻഡ് സ്പോൺസർ ചെയ്യുന്ന വേദിയിലിരുന്നുകൊണ്ടുതന്നെ അവർക്കു ക്ഷീണമുണ്ടാക്കുന്ന നടപടിക്കു താരം മുതിർന്നതിനെ വിമർശനബുദ്ധിയോടെ നോക്കിക്കാണുന്നവരുമുണ്ട്. ടിക് ടോക്, ഹെയ്നെകൻ, കോക്ക കോള എന്നിവയൊക്കെ ഈ യൂറോയുടെ സ്പോൺസർമാരാണ്.

താരത്തിനു തന്റെ കോക്ക കോള വിരോധം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രകടിപ്പിക്കാം. ആരും എതിരു പറയില്ല. ഇൻസ്റ്റഗ്രാമിൽ ഓരോ സ്പോൺസേഡ് പോസ്റ്റിനും കോടികൾ പ്രതിഫലം വാങ്ങിക്കുന്ന റൊണാൾഡോ എന്തുകൊണ്ട് അതിനു തയാറായില്ലെന്ന ചോദ്യവുമുയരുന്നു.

∙ കായികരംഗം തകരും

റൊണാ‍ൾഡോയെ അനുകരിച്ച് കൂടുതൽ താരങ്ങൾ രംഗത്തിറങ്ങിയാൽ കായികമത്സരങ്ങളുടെ നടത്തിപ്പിനെത്തന്നെ അതു ദോഷകരമായി ബാധിക്കുമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്നവർ അഭിപ്രായപ്പെടുന്നു. കായികമത്സരങ്ങളെ തങ്ങളുടെ ബ്രാൻഡുകളുടെ മാർക്കറ്റിങ്ങിനായുള്ള വലിയ വേദികളായിട്ടാണു ലോകത്തിലെ ഭൂരിഭാഗം കമ്പനികളും കണക്കാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒളിംപിക്സും ഫുട്ബോൾ, ക്രിക്കറ്റ് ലോകകപ്പും ഗ്രാൻസ്‍ലാം ടെന്നിസ് ടൂർണമെന്റുകളുമൊക്കെ പകിട്ടിൽ നടത്താൻ കഴിയുന്നത്.

‘സ്പോൺസർമാർ പിൻമാറിയാൽ എന്താകും അവസ്ഥയെന്നു ചിന്തിക്കാൻ പോലും കഴിയില്ല. വലിയ ചെലവു വരുന്ന ചാംപ്യൻഷിപ്പുകളുടെ സംഘാടനം പ്രതിസന്ധിയിലാകും. മത്സരങ്ങൾ മുടങ്ങും. കായികതാരങ്ങൾക്ക് അവസരം നഷ്ടപ്പെടും. ടീമുകൾക്കു പ്രതിഫലം കിട്ടാതെ വരും. വരുമാനം കുറയുന്നതോടെ ആരും കായികരംഗത്തേക്കു വരാതാകും. കായികമേഖല തകർന്നടിയും. സ്പോൺസർമാരെ കിട്ടാതെ തട്ടിക്കൂട്ടുന്ന നാട്ടിൻപുറത്തെ ടൂർണമെന്റുകളുടെ അവസ്ഥയിലേക്കു രാജ്യാന്തര കായികരംഗം വന്നാലത്തെ അവസ്ഥ എത്ര സങ്കടകരമാണെന്ന് ആലോചിക്കാവുന്നതേയുള്ളൂ’ – ആലപ്പുഴയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ആർ. ഇന്ദുലേഖ, തിരുവനന്തപുരത്തെ സ്പോർട്സ് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി.ടി.സിജിൻ എന്നിവർ പറയുന്നു.

∙ ഒരുമയുണ്ടെങ്കിൽ 

ലോകത്തിനു മാനസികോല്ലാസം പ്രദാനം ചെയ്യുന്ന വിനോദോപാധികളിൽ പ്രധാനപ്പെട്ടതാണു കായികമത്സരങ്ങൾ. ഈ കായികമത്സരങ്ങളാണു പ്രതിഭയുള്ള താരങ്ങളെ സൂപ്പർ സ്റ്റാറുകളാക്കി മാറ്റുന്നതും ലോകമെമ്പാടും അവർക്ക് ആരാധകരെ ഉണ്ടാക്കിക്കൊടുക്കുന്നതും. ഇവരിലൂടെ ജനമനസ്സിലേക്കു കയറിപ്പറ്റാമെന്ന ചിന്തയിലാണു രാജ്യാന്തര ബ്രാൻഡുകൾ കായികമത്സരങ്ങളിൽ പണം നിക്ഷേപിക്കുന്നത്. അതിലൂടെ അവർക്കു വരുമാനനേട്ടവും ഉണ്ടാകുന്നു.

ഈയൊരു സൈക്കിളിലാണു കായികമേഖല കറങ്ങുന്നത്. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടാകാം. ആവേശം നിറയ്ക്കുന്ന ഒരു ഫുട്ബോൾ മത്സരം കാഴ്ചക്കാരനു സമ്മാനിക്കുന്ന ആനന്ദം പോലെ ബ്രാൻഡ് – താര സഹവർത്തിത്വം  കായികരംഗത്തിന്റെ വളർച്ചയ്ക്കും കുതിപ്പിനും വളമാകട്ടെ.

English Summary: Why Didi Cristiano Ronaldo remove Coca Cola bottles at Press Conference?