റഷ്യൻ ലോകകപ്പിലെ ‘ഭൂതം’ ഇംഗ്ലണ്ടിനെ പിന്തുടരുന്നുവോ? ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ‘വൈരം’ ഉള്ളിൽ പേറുന്ന സ്കോട്‌ലൻഡുമായി യൂറോ കപ്പിൽ ഇംഗ്ലണ്ടിനു ഗോൾരഹിത സമനില... UEFA European Football Championship, UEFA EURO 2020, Euro 2020 manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ റഷ്യൻ ലോകകപ്പിലെ ‘ഭൂതം’ ഇംഗ്ലണ്ടിനെ പിന്തുടരുന്നുവോ? ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ‘വൈരം’ ഉള്ളിൽ പേറുന്ന സ്കോട്‌ലൻഡുമായി യൂറോ കപ്പിൽ ഇംഗ്ലണ്ടിനു ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നതോടെ വിമർശകർ ഉണർന്നു കഴിഞ്ഞു. ഇംഗ്ലണ്ട് നായകനും ഈ സീസൺ ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ ടോപ് സ്കോററുമായ ഹാരി കെയ്നിന്റെ ഫോമില്ലായ്മയാണു ചർച്ചാ വിഷയം. ലോകകപ്പിലും കെയ്ൻ മോശം ഫോമിലായിരുന്നു. 

സ്കോട്‌ലൻഡിനെതിരെ വല്ലപ്പോഴും മാത്രം കാലിൽ പന്തുകൊള്ളിച്ചു പമ്മിക്കളിച്ചിട്ടും ഇംഗ്ലിഷ് കോച്ച് ഗരെത് സൗത്ത്ഗേറ്റ് കെയ്നെ 74–ാം മിനിറ്റുവരെ കളത്തിൽ തുടരാൻ അനുവദിച്ചു. ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായുളള കണക്കെടുത്താൽ 60–ാം മത്സരം കളിച്ച കെയ്ൻ കളിയിൽ കാര്യമായ ഒരു ഇടപെടലുമുണ്ടാക്കാതെ തിരിച്ചുകയറി. പിന്നാലെ ഗോളടിച്ചു കളി ജയിക്കാൻ കഴിയാതെ ഇംഗ്ലണ്ടും! 

ADVERTISEMENT

ക്രൊയേഷ്യയെ തോൽപിച്ചു തുടക്കം ഗംഭീരമാക്കിയ ഇംഗ്ലണ്ടിന് ഈ സമനില വലിയൊരു ‍ഞെട്ടലായി. ഗ്രൂപ്പ് ഡിയിൽ 2 കളിയിൽ 4 പോയിന്റുള്ള ചെക്ക് റിപ്പബ്ലിക്കിനു പിന്നിൽ അതേ പോയിന്റുമായി 2–ാം സ്ഥാനത്താണ് ഇംഗ്ലണ്ട്. യൂറോ പ്രീക്വാർട്ടർ യോഗ്യതയ്ക്ക് തൊട്ടരികിലാണ് ഇംഗ്ലണ്ട്. അടുത്ത മത്സരം തോറ്റാൽപോലും  നോക്കൗട്ടിലെത്താമെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. 

English Summary: England vs Scotland match, UEFA EURO 2020