എനിക്കു ടീമംഗങ്ങളെ കാണണം’– യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്‍റ്റ്യൻ എറിക്സൺ ആശുപത്രി വിട്ടശേഷം ആദ്യം ആവശ്യപ്പെട്ടത് ഇതാണ്. എറിക്സന്റെ ആഗ്രഹം പോലെ അതു...UEFA European Football Championship, UEFA EURO 2020, Euro 2020 manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോപ്പൻഹേഗൻ ∙ ‘എനിക്കു ടീമംഗങ്ങളെ കാണണം’– യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്‍റ്റ്യൻ എറിക്സൺ ആശുപത്രി വിട്ടശേഷം ആദ്യം ആവശ്യപ്പെട്ടത് ഇതാണ്. എറിക്സന്റെ ആഗ്രഹം പോലെ അതു യാഥാർഥ്യമായി. ടീം പരിശീലനം നടത്തുമ്പോഴായിരുന്നു പങ്കാളി സബ്രീനയ്ക്കും 2 ആൺമക്കൾക്കുമൊപ്പം എറിക്സന്റെ വരവ്.

എറിക്സൻ ടീമംഗങ്ങളെ കാണാനെത്തിയ വിവരം ഡെൻമാർക്ക് ഫുട്ബോൾ അധികൃതർ തന്നെയാണ് പുറത്തുവിട്ടത്.

ADVERTISEMENT

‘ക്രിസ്റ്റ്യൻ എറിക്സന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അദ്ദേഹത്തെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തു. ഇന്ന് അദ്ദേഹം ടീം ക്യാംപിലെത്തി സഹതാരങ്ങളെ കണ്ടു. ഇനി വീട്ടിലേക്കു മടങ്ങുന്ന അദ്ദേഹം അവിടെ കുടുംബാംഗങ്ങളോടൊപ്പം കുറച്ചുകാലം സമയം ചെലവഴിക്കും’ – ഡെൻമാർക്ക് ഫുട്ബോൾ അസോസിയേഷൻ ട്വീറ്റ് ചെയ്തു.

ഇതിനൊപ്പം ക്രിസ്റ്റ്യൻ എറിക്സന്റെ സന്ദേശവും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്:

ADVERTISEMENT

‘എനിക്ക് ലഭിച്ച ആയിരക്കണക്കിന് ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹം എന്നെ അദ്ഭുതപ്പെടുത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നു. നിലവിൽ ഞാൻ സുഖമായിരിക്കുന്നു. കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിനുശേഷം ടീമംഗങ്ങളെ കണ്ടത് മികച്ചൊരു അനുഭവമായിരുന്നു. തിങ്കളാഴ്ച റഷ്യയ്‌ക്കെതിരായ മത്സരത്തിൽ ടീമിനായി ആർത്തുവിളിക്കാൻ ഞാനുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ’ – ട്വീറ്റിലെ വാചകങ്ങളിങ്ങനെ.

English Summary: Christian Eriksen meets Denmark teammates