കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നതിന്റെ ജര്‍മന്‍ പരിഭാഷ എങ്ങനെയാണെന്നറിയില്ല.പക്ഷേ മ്യൂണിക്കില്‍ കൊടുത്തത് 4 ദിവസത്തിനുള്ളില്‍ അവിടെവച്ചുതന്നെ തിരിച്ചെടുത്താണ് ജര്‍മന്‍ ടാങ്കുകള്‍ മടങ്ങിവരവ് അറിയിച്ചത്. ജര്‍മനിയുടെ മാറ്റ്സ് ഹമ്മല്‍സ് ഫ്രാൻസിനു നൽകിയ 'സംഭാവന'യ്ക്ക് ഇരട്ടിയായി തിരിച്ചുകൊടുത്തത്

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നതിന്റെ ജര്‍മന്‍ പരിഭാഷ എങ്ങനെയാണെന്നറിയില്ല.പക്ഷേ മ്യൂണിക്കില്‍ കൊടുത്തത് 4 ദിവസത്തിനുള്ളില്‍ അവിടെവച്ചുതന്നെ തിരിച്ചെടുത്താണ് ജര്‍മന്‍ ടാങ്കുകള്‍ മടങ്ങിവരവ് അറിയിച്ചത്. ജര്‍മനിയുടെ മാറ്റ്സ് ഹമ്മല്‍സ് ഫ്രാൻസിനു നൽകിയ 'സംഭാവന'യ്ക്ക് ഇരട്ടിയായി തിരിച്ചുകൊടുത്തത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നതിന്റെ ജര്‍മന്‍ പരിഭാഷ എങ്ങനെയാണെന്നറിയില്ല.പക്ഷേ മ്യൂണിക്കില്‍ കൊടുത്തത് 4 ദിവസത്തിനുള്ളില്‍ അവിടെവച്ചുതന്നെ തിരിച്ചെടുത്താണ് ജര്‍മന്‍ ടാങ്കുകള്‍ മടങ്ങിവരവ് അറിയിച്ചത്. ജര്‍മനിയുടെ മാറ്റ്സ് ഹമ്മല്‍സ് ഫ്രാൻസിനു നൽകിയ 'സംഭാവന'യ്ക്ക് ഇരട്ടിയായി തിരിച്ചുകൊടുത്തത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നതിന്റെ ജര്‍മന്‍ പരിഭാഷ എങ്ങനെയാണെന്നറിയില്ല.പക്ഷേ മ്യൂണിക്കില്‍ കൊടുത്തത് 4 ദിവസത്തിനുള്ളില്‍ അവിടെവച്ചുതന്നെ തിരിച്ചെടുത്താണ് ജര്‍മന്‍ ടാങ്കുകള്‍ മടങ്ങിവരവ് അറിയിച്ചത്. ജര്‍മനിയുടെ മാറ്റ്സ് ഹമ്മല്‍സ് ഫ്രാൻസിനു നൽകിയ 'സംഭാവന'യ്ക്ക് ഇരട്ടിയായി തിരിച്ചുകൊടുത്തത് പോര്‍ച്ചുഗലിന്റെ റൂബന്‍ ഡയസും റാഫേല്‍ ഗ്വുറെയ്റോയും. ഫ്രാന്‍സിനെതിരെ ഹമ്മല്‍സിന്റെ കാല്‍പ്പിഴ മുന്‍ ലോക ചാംപ്യന്മാരെ തോല്‍പിച്ചപ്പോള്‍ യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ ജര്‍മന്‍കാര്‍ക്ക് വെറുതെ നല്‍കിയത് 2 ഗോളുകളാണ്, ഒപ്പം അസാധാരണ വിജയവും.

സെല്‍ഫ് ഗോളുകള്‍ കയറിക്കളിച്ച് വിജയക്കുറി തൊടുന്ന യൂറോ ചാംപ്യന്‍ഷിപ്പില്‍ 10 ദിവസത്തിനുള്ളില്‍ 5 ഓണ്‍ ഗോളുകളാണ് പിറന്നത്, പോളണ്ട് ഗോളിയുടെ പിഴവ് യൂറോയില്‍ ചരിത്രം കുറിക്കുകയും ചെയ്തു. ആദ്യത്തെ വലയനക്കത്തിലൂടെത്തന്നെ സെല്‍ഫ് ഗോളിന്റെ വരവറിയിച്ച ഈ യൂറോ ഇപ്പോള്‍ത്തന്നെ വഴിതെറ്റിവന്ന ഗോളുകളുടെ മേളത്തിലാണ്. ഒരുവര്‍ഷം വൈകിയെത്തിയ യൂറോയുടെ ഉദ്ഘാടനമത്സരത്തിലെ ആദ്യ ഗോള്‍ തന്നെ സെല്‍ഫ് ഗോളിന്റെ രൂപത്തിലെ കല്ലുകടിയായി.

ADVERTISEMENT

ജൂണ്‍ 11ലെ ഇറ്റലി - തുര്‍ക്കി മത്സരത്തിന്റെ 53–ാം മിനിറ്റിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി സെല്‍ഫ് ഗോളെത്തിയത്. തുര്‍ക്കി ഗോള്‍മുഖത്തേക്ക് ഇറ്റലിയുടെ ഡൊമിനിക്കോ നല്‍കിയ ക്രോസ് പ്രതിരോധിക്കുന്നതിനിടെ മെറി ഡെമിറലിന്റെ തലയിലിടിച്ച് പന്ത് പാഞ്ഞത് സ്വന്തം ഗോള്‍പോസ്റ്റിലേക്ക്. പിന്നീട് 2 ഗോള്‍കൂടി നേടി ഇറ്റലി ആദ്യവിജയം നേടി. തുര്‍ക്കി 'മെറി' (സന്തോഷം) അതോടെ വേദനയില്‍ മുങ്ങി. ആദ്യഗോള്‍ സെല്‍ഫ് ഗോളാകുന്നത് യൂറോയില്‍ ആദ്യമാണ്. പിന്നീട് 14നും 15നും 19നും സെല്‍ഫ് ഗോളുകള്‍ വലയെത്തേടിയെത്തി. ഒരൊറ്റ കളിയില്‍ 2 സെല്‍ഫ് ഗോളിന്റെ പിന്‍ബലത്തില്‍ ജര്‍മനി പോര്‍ച്ചുഗലിനെതിരെ 4 - 2 വിജയവും നേടി.

∙ ഗോളിയും ഗോളായി

ADVERTISEMENT

രാജ്യത്തിനുവേണ്ടി കളിക്കാനിറങ്ങുമ്പോള്‍ എന്തുകൊണ്ടോ പോളണ്ട് ഗോളി വോയ്സെച്ച് സെസെസ്‌നിക്ക് പിഴയ്ക്കുന്നു, പ്രത്യേകിച്ച് യൂറോ ചാംപ്യന്‍ഷിപ്പില്‍. 2012ലും 2016ലും ആദ്യ മത്സരത്തോടെ കളത്തിനു പുറത്തേക്കുപോകേണ്ടിവന്ന ഈ താരത്തിന് ഇത്തവണ മൂന്നാം വട്ടമെത്തുമ്പോള്‍ സെല്‍ഫ് ഗോളിന്റെ പഴിയും. 2-1 ന് സ്ലോവാക്യ പോളണ്ടിനെ അട്ടിമറിക്കുമ്പോള്‍ ആദ്യ ഗോള്‍ പോളണ്ട് വഴങ്ങിയത് സെസെസ്നിയുടെ നോട്ടപ്പിശകുകൊണ്ടായിരുന്നു. സ്ലോവാക്യന്‍ താരം റോബര്‍ട്ട് മാക്കിന്റെ ഇടതുവിങ്ങില്‍നിന്നുള്ള ഷോട്ട് പോസ്റ്റില്‍ തട്ടിയശേഷം വീണുകിടന്ന സെസെസ് നിയുടെ ശരീരത്തില്‍ തട്ടി ഗോളാകുകയായിരുന്നു. അപ്രതീക്ഷിത ഗോളില്‍ തകര്‍ന്ന പോളണ്ട് മത്സരം അടിയറവയ്ക്കുകയും ചെയ്തു.

ഇതോടെ യൂറോയില്‍ സെല്‍ഫ് ഗോള്‍ നേടുന്ന ആദ്യ ഗോളിയായി ഈ യുവെന്റസ് താരം മാറി. മുന്‍പ് ആർസനലിന്റെ താരമായിരുന്നപ്പോള്‍ മികച്ച ഫോമിലായിരുന്നു സെസെസ്നി. 2017ല്‍ ആണ് ഇറ്റാലിയന്‍ ക്ലബ്ബായ യുവെന്റസില്‍ ചേര്‍ന്നത്. 2012ലെ യൂറോയില്‍ ആദ്യ മത്സരത്തില്‍ത്തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നു സെസെസ്നിക്ക്. ഗ്രീക്ക് താരം ദിമിത്രിയെ ഫൗള്‍ ചെയ്തതിനായിരുന്നു കാര്‍ഡ് കണ്ടത്. 2016ല്‍ വടക്കന്‍ അയര്‍ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ത്തന്നെ പരുക്കേറ്റതോടെ ചാംപ്യന്‍ഷിപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്ടപ്പെട്ടു. ഇപ്പോഴിതാ ഇങ്ങനെയും.

ADVERTISEMENT

യൂറോയില്‍ മാത്രമല്ല പോളണ്ടിന്റെ ഈ ഒന്നാം നമ്പര്‍ ഗോളിയുടെ കൈത്തെറ്റ്. 2018 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ സെസെസ്നിയുടെ പിഴവില്‍ പോളണ്ട് കളി തോറ്റു. സെനഗലിനു മുന്നില്‍ 2 -1 ന്റെ പരാജയം.

∙ ഹമ്മല്‍സ്, റൂബന്‍, റാഫേല്‍

ഫ്രാന്‍സിനെതിരെയുള്ള ആദ്യ കളി മാറ്റ്സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളില്‍ തോറ്റത് ജര്‍മനി മാത്രമല്ല, ലോകം മുഴുവന്‍ അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്. ഇത്രയും അനുഭവസമ്പന്നനായ പ്രതിരോധനിരക്കാരന്‍ ഹമ്മല്‍സിന്റെ വലംകാല്‍ ഇമ്മാതിരി പിഴവ് വരുത്തുമെന്ന് ആരാണ് കരുതുക..? പക്ഷേ ആ പിഴവിന് പോര്‍ച്ചുഗല്‍ ഇരട്ടിയായി തിരിച്ചുനല്‍കിയപ്പോള്‍ ജര്‍മന്‍ വിജയം കനപ്പെട്ട സ്കോറിലായി, 4 - 2.

2014 ലോകകപ്പില്‍ ജര്‍മനി ബ്രസീലിനെ തോല്‍പ്പിച്ച സ്കോര്‍ ലെവലിലേക്കു കളിമാറുകയാണോയെന്ന് ഒരുവേള തോന്നിപ്പിക്കുകയും ചെയ്തു. ഒരു ഗോള്‍ ലീഡെടുത്തശേഷമാണ് പോര്‍ച്ചുഗീസുകാര്‍ 2 ഗോള്‍ ജര്‍മനിക്ക് സംഭാവന നല്‍കിയത്. പിന്നീട് 2 ഗോള്‍ കൂടി സ്വന്തം നിലയ്ക്കും നേടി എന്താണ് ജര്‍മന്‍ ക്ലാസെന്ന് ജോക്കിം ലോയുടെ താരങ്ങള്‍ ലോകത്തിനു കാട്ടിക്കൊടുത്തു. 

Content Highlights: UEFA EURO 2020, Euro Cup 2020, Self Goals, Own Goals, Portugal Vs Germany, Turkey Vs Italy