ബാർസിലോന ∙ ലയണൽ മെസ്സിയുടെ ഭാവി ഇനിയെന്ത്? സ്പാനിഷ് ക്ലബ് ബാർസിലോനയുമായുള്ള കരാറിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കെ ആകാംക്ഷ ബാക്കി. ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ബാർസ വിടാനൊരുങ്ങിയ മെസ്സി പുതിയ പ്രസിഡന്റ് ജോൻ ലാപോർട്ടയുടെ മിടുക്കിൽ അവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ ലയണൽ മെസ്സിയുടെ ഭാവി ഇനിയെന്ത്? സ്പാനിഷ് ക്ലബ് ബാർസിലോനയുമായുള്ള കരാറിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കെ ആകാംക്ഷ ബാക്കി. ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ബാർസ വിടാനൊരുങ്ങിയ മെസ്സി പുതിയ പ്രസിഡന്റ് ജോൻ ലാപോർട്ടയുടെ മിടുക്കിൽ അവിടെ തുടരുമെന്നാണു സൂചന. എന്നാൽ, ഇപ്പോൾ കോപ്പ അമേരിക്ക ചാംപ്യൻഷിപ് കളിക്കാൻ ബ്രസീലിൽ അർജന്റീന ടീമിനൊപ്പമുള്ള മെസ്സി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

10 വർഷത്തേക്കുള്ള പുതിയൊരു കരാർ മെസ്സിക്കു ബാർസ നൽകിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇതനുസരിച്ച് കുറച്ചു വർഷം കൂടി ബാർസയിൽ കളിച്ച ശേഷം യുഎസിലെ മേജർ സോക്കർ ലീഗിലേക്കു മെസ്സിക്കു പോകാം. ക്ലബ് ഫുട്ബോളിൽനിന്നു വിരമിച്ച ശേഷം ബാർസയുടെ ഭരണസാരഥ്യത്തിലേക്കു തിരികെ വരുന്ന വിധത്തിലാണു കരാർ എന്നാണു സൂചന.

ADVERTISEMENT

മെംഫിസ് ഡീപായ്, എറിക് ഗാർഷ്യ, എമേഴ്സൻ റോയൽ എന്നിവർക്കു പുറമേ മെസ്സിയുടെ ചിരകാലസുഹൃത്തായ മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ കൂടി അടുത്ത സീസണിൽ ബാർസയിൽ കളിക്കാൻ കരാർ ഒപ്പിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 13–ാം വയസ്സിൽ ബാർസയുടെ ഫുട്ബോൾ നഴ്സറിയായ ലാ മാസിയയിൽ കരിയർ തുടങ്ങിയ ലയണൽ മെസ്സി നൂകാംപ് വിട്ടുപോകില്ലെന്നാണ് ആരാധകരുടെ വിശ്വാസം.

English Summary: Lionel Messi will become a free agent on Thursday with his talks over a new Barcelona contract stalling