1993 ജൂലൈ 4: ഇക്വഡോറിലെ ഗുവായക്വിൽ മോണുമെന്റെൽ സ്റ്റേഡേയത്തിൽ മെക്സിക്കോയെ കീഴടക്കി 14–ാം കോപ്പ അമേരിക്ക കിരീടം ഉയർത്തിയതിന്റെ ആവേശമാണ് അർജന്റീനയിലാകെ. ഡിയഗോ മറഡോണയുടെ ‘മാന്ത്രിക’ സ്പർശത്താൽ നേടിയെടുത്ത 1986 ലോകകപ്പിനു ശേഷം ബ്യൂണസ് ഐറിസിലെ തെരുവുകളിൽ വീണ്ടുമൊരു ആഘോഷരാവ്!മധ്യനിരയുടെ ഒത്ത നടുവിൽ

1993 ജൂലൈ 4: ഇക്വഡോറിലെ ഗുവായക്വിൽ മോണുമെന്റെൽ സ്റ്റേഡേയത്തിൽ മെക്സിക്കോയെ കീഴടക്കി 14–ാം കോപ്പ അമേരിക്ക കിരീടം ഉയർത്തിയതിന്റെ ആവേശമാണ് അർജന്റീനയിലാകെ. ഡിയഗോ മറഡോണയുടെ ‘മാന്ത്രിക’ സ്പർശത്താൽ നേടിയെടുത്ത 1986 ലോകകപ്പിനു ശേഷം ബ്യൂണസ് ഐറിസിലെ തെരുവുകളിൽ വീണ്ടുമൊരു ആഘോഷരാവ്!മധ്യനിരയുടെ ഒത്ത നടുവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1993 ജൂലൈ 4: ഇക്വഡോറിലെ ഗുവായക്വിൽ മോണുമെന്റെൽ സ്റ്റേഡേയത്തിൽ മെക്സിക്കോയെ കീഴടക്കി 14–ാം കോപ്പ അമേരിക്ക കിരീടം ഉയർത്തിയതിന്റെ ആവേശമാണ് അർജന്റീനയിലാകെ. ഡിയഗോ മറഡോണയുടെ ‘മാന്ത്രിക’ സ്പർശത്താൽ നേടിയെടുത്ത 1986 ലോകകപ്പിനു ശേഷം ബ്യൂണസ് ഐറിസിലെ തെരുവുകളിൽ വീണ്ടുമൊരു ആഘോഷരാവ്!മധ്യനിരയുടെ ഒത്ത നടുവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1993 ജൂലൈ 4: ഇക്വഡോറിലെ ഗുവായക്വിൽ മോണുമെന്റെൽ സ്റ്റേഡിയത്തിൽ മെക്സിക്കോയെ കീഴടക്കി 14–ാം കോപ്പ അമേരിക്ക കിരീടം ഉയർത്തിയതിന്റെ ആവേശമാണ് അർജന്റീനയിലാകെ. ഡിയഗോ മറഡോണയുടെ ‘മാന്ത്രിക’ സ്പർശത്താൽ നേടിയെടുത്ത 1986 ലോകകപ്പിനു ശേഷം ബ്യൂണസ് ഐറിസിലെ തെരുവുകളിൽ വീണ്ടുമൊരു ആഘോഷരാവ്!

മധ്യനിരയുടെ ഒത്ത നടുവിൽ പത്താം നമ്പറിന്റെ തിളക്കത്തിൽ ഡിയഗോ സിമയോണി.. പാറിപ്പറക്കുന്ന ചെമ്പൻ തലമുടിയിൽ ഒളിപ്പിച്ച വശ്യസുന്ദര പുഞ്ചിരിയുമായി മുന്നേറ്റ നിരയിൽ സാക്ഷാൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട. ഇതേ ബാറ്റിസ്റ്റ്യൂട്ടയുടെ ബൂട്ടുകളിൽനിന്നു പിറന്ന ഇരട്ട ഗോളുകളിൽ ഫൈനലിൽ മെക്സിക്കോയെ 2–1നു വീഴ്ത്തി കിരീടം ഉയർത്തുമ്പോൾ ആഘോഷം എങ്ങനെ അതിരു വിടാതിരിക്കും?

ADVERTISEMENT

അന്നു തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ വാമോസ്.. വാമോസ് എന്ന് അലറി വിളിച്ച അർജന്റീനയുടെ എണ്ണിയാൽ ഒടുങ്ങാത്ത ആരാധക കൂട്ടത്തിലെ ഒരു 7 വയസ്സുകാരൻ പിന്നീട് ഫുട്ബോളിൽ അർജന്റീനയെക്കാൾ വളർന്നു. സ്പാനിഷ് ക്ലബ് ബാർസിലോനയുടെ 10–ാം നമ്പർ ജഴ്സിയിൽ കാൽപ്പന്തു കൊണ്ടു ലോകം കീഴടക്കി. ക്ലബ് ഫുട്ബോളിലെ നേട്ടങ്ങൾ ഒന്നൊഴിയാതെ വെട്ടിപ്പിടിക്കുമ്പോഴും രാജ്യാന്തര ഫുട്ബോളിലെ കിരീടനേട്ടം അകന്നുനിന്നതോടെ വിമർശകർക്ക് അയാൾ ‘കിരീടമില്ലാത്ത രാജാവായി.’

അർജന്റീന ടീം കിരീടവുമായി (കോപ്പ അമേരിക്ക ട്വീറ്റ് ചെയ്ത ചിത്രം)

2014 ലോകപ്പ് ഫൈനലിൽ ജർമനിക്കെതിരെ, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിൽ ചിലെയ്ക്കെതിരെ, 3 വർഷങ്ങൾക്കിടെ മൂന്നു പ്രധാന കിരീടങ്ങൾ കൈപ്പിടിയിൽനിന്നു വഴുതിപ്പോയപ്പോൾ അയാൾ നിസ്സഹായനായി തലതാഴ്ത്തി. പൊട്ടിക്കരഞ്ഞു. രാജ്യാന്തര ഫുട്ബോളിൽനിന്നു ‘വിരമിക്കൽ’ പ്രഖ്യാപനം പോലും നടത്തി.

ഇപ്പോഴിതാ, രാജ്യാന്തര കരിയറിലെ ആദ്യ മേജർ കിരീടവുമായി ലയണൽ മെസ്സി ഹൃദയം നിറഞ്ഞു പുഞ്ചിരിക്കുമ്പോൾ ബ്യൂനസ് ഐറിസും റൊസാരിയോയിലെ തെരുവുകളും വീണ്ടും ആഘോഷത്തിമിർപ്പിലാണ്. 28 വർഷം നീണ്ട കിരീടവരൾച്ച അവസാനിച്ചതിന്റെ ആഘോഷം. സെക്കൻഡുകൾ എണ്ണി കാത്തിരുന്ന മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ലോകം മുഴുവനുള്ള അർജന്റീന ആരാധകർ മനസ്സിൽ ഇങ്ങനെ പറഞ്ഞിരിക്കും, ‘നന്ദി മെസ്സി.. ഈ കിരീടം നേടിത്തന്നതിന്, നന്ദി മെസ്സി ഈ കിരീടം നേടിയെടുത്തതിന്. ഒടുവിൽ താങ്കൾക്ക് ഇതു കഴിഞ്ഞല്ലോ!’

∙ മെസ്സിക്കു ‘കപ്പു’ മുഖ്യം

ADVERTISEMENT

കോപ്പ അമേരിക്ക സെമിയിലെ ആവേശപ്പോരാട്ടത്തിൽ കൊളംബിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയതിനു ശേഷം പല തവണ പറഞ്ഞിട്ടുള്ള കാര്യം മെസ്സി ആവർത്തിച്ചു.‘രാജ്യത്തിനായി ഒരു കിരീടം നേടുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.’ 2014 മുതൽ 16 വരെയുള്ള വർഷങ്ങൾക്കിടെയുള്ള ഫൈനലുകളിലെ തുടർ തോൽവികൾ, 2018 ലോകകപ്പിൽ ക്രൊയേഷ്യയോടും പിന്നെ ഫ്രാൻസിനോടും തോറ്റ ദയനീയ ഫോം. ഇതൊന്നും പോരാതെ ഒത്തിണക്കമില്ലായ്മയുടെ പേരിൽ എന്നും പഴി കേൾക്കുന്ന ടീമുമായി മെസ്സിക്ക് ഇതു കഴിയുമോ എന്ന് അർജന്റീനയുടെ കടുത്ത ആരാധകർ പോലും സംശയിച്ചിരിക്കും.

ചിരവൈരികളായ ബ്രസീലാണു മറുവശത്ത്. ഫൈനലിൽ ജയിച്ചു മാത്രം പരിചയമുള്ള ടീം. നാട്ടിലെ ടൂർണമെന്റുകളിൽ വർധിത വീര്യത്തോടെ പന്തു തട്ടിയാണു പാരമ്പര്യം. മുന്നേറ്റനിരയിൽ ആരെയും അതിശയിപ്പിക്കുന്ന ഡ്രിബ്ലിങ് മികവുമായി നെയ്മർ. മധ്യനിരയിൽ ഏതു വമ്പനെയും ഇരട്ടപ്പൂട്ടിട്ടു പൂട്ടാൻ പോന്ന കാസിമെറോ. ഇരുവരും മെസ്സിയുടെ മനസ്സ് അറിയുന്നവർ. ബാർസിലോനയിൽ മെസ്സിക്കൊപ്പം പന്തു തട്ടിയാണു നെയ്മറിനു തഴക്കമെങ്കിൽ എൽ ക്ലാസിക്കോയിൽ മെസ്സിയെ വട്ടം പൂട്ടിയാണു റയൽ മഡ്രിഡ് താരമായ കാസിമറോയ്ക്കു വഴക്കം. എല്ലാറ്റിലുമുപരി പിന്നണിയിൽ തന്ത്രങ്ങളുടെ ആശാനായ ടിറ്റെയും!

സഹതാരങ്ങൾക്കൊപ്പം കിരീടവുമായി മെസ്സി (കോപ്പ അമേരിക്ക ട്വീറ്റ് ചെയ്ത ചിത്രം)

ഇതിനെല്ലാം പുറമേ ഫൈനലിൽ അമിതമായ സമ്മർദത്തിന് അടിപ്പെടുന്ന മെസ്സിയുെട പ്രകൃതം കൂടായാകുമ്പോൾ അർജന്റീനയുടെ വിജയത്തിന് അവിസ്മരണീയമായ ഒരു നിമിഷം അനിവാര്യമായിരുന്നു. 22–ാം മിനിറ്റിലെ ബ്രസീൽ പ്രതിരോധത്തിന്റെ ചെറിയ പിഴവ് അർജന്റീനയ്ക്ക് ധാരാളമായിരുന്നു. റോഡ്രിഗോ ഡി പോൾ നീട്ടിയ പന്തു വലയിലേക്കു കോരിയിട്ട എയ്ഞ്ചൽ ഡി മരിയ അർജന്റീനയുടെ വിജയ മാലാഖയായി. 2005 ഫിഫ അണ്ടർ 20 ലോകകപ്പ്, 2008 ബെയ്ജിങ് ഒളിംപിക്സ് സ്വർണം എന്നീ രാജ്യാന്തര നേട്ടങ്ങൾക്കൊപ്പം മെസ്സിക്ക് ഇനി കോപ്പ അമേരിക്കയും ചേർത്തു വയ്ക്കാം.

∙ വഴിയൊരുക്കി, മടക്കം കപ്പുമായി

ADVERTISEMENT

ഫൈനലിൽ സ്വാഭാവിക മികവിലേക്ക് ഉയരാനായില്ലെങ്കിലും മെസ്സിയുടെ ഉജ്വല ഫോം തന്നെയായിരുന്നു ഈ കോപ്പ ടൂർണമെന്റിന്റെ ഹൈലൈറ്റ്. 7 കളിയിൽ നേടിയതു 4 ഗോൾ, വഴിയൊരുക്കിയത് 5 ഗോളിന്. സെമിയിൽ കൊളംബിയയ്ക്കെതിരായ പെനൽറ്റി ഷൂട്ടൗട്ടിലെ ഒരൊറ്റ കിക്ക് മതി മെസ്സിയുടെ നിശ്ചയദാർഢ്യത്തിന് അടിവരയിടാൻ. അമിത സമ്മർദത്തിന് അടിപ്പെട്ട നായകന്റ ദുർബല ഷോട്ടായിരുന്നില്ല, മറിച്ചു പ്ലെയിസ്മെന്റും കരുത്തും തുലനം ചേർത്ത ഇടംകാലൻ വെടിയുണ്ടയാണു കൊളംബിയൻ പോസ്റ്റിന്റെ ഇടതുമൂലയിൽ പതിച്ചത്.

ഒരുപാടു പെനൽറ്റികൾ മുൻപു തുലച്ചിട്ടുണ്ടെങ്കിലും മെസ്സിയുടെ ആ ഷോട്ടു തടയാൻ ലോകത്തെ ഒരു ഗോൾകീപ്പർക്കും കഴിയുമായിരുന്നില്ല. 55–ാം മിനിറ്റിൽ ഫ്രാങ്ക് ഫാബ്രയുടെ പരുക്കൻ ടാക്കിളിൽ പൊട്ടിയ ഉപ്പൂറ്റിയിൽ ബാൻഡേജിട്ടാണു മെസ്സി കളി മുഴുമിച്ചതെന്നും മറക്കരുത്. ഒടുവിൽ കാവ്യനീതി എന്നവണ്ണം നെയ്മറുമായി ടൂർണമെന്റിലെ ഏറ്റലും മികച്ച താരത്തിനുള്ള പുരസ്കാരം പങ്കിട്ടു തല ഉയർത്തി മടക്കം.

കോപ്പ അമേരിക്ക ട്വീറ്റ് ചെയ്ത ചിത്രങ്ങൾ

∙ മറഡോണയുടെ നഷ്ടം, മെസ്സിയുടെ നേട്ടം

ഏറെക്കുറെ ഒറ്റയ്ക്കുതന്നെ അർജന്റീനയ്ക്ക് ഒരു ലോകകപ്പ് നേടിക്കൊടുക്കാൻ കഴി‍ഞ്ഞിട്ടുണ്ടെങ്കിലും കോപ്പ അമേരിക്ക കിരീടം ഡിയഗോ മറഡോണയ്ക്കും എന്നും കിട്ടാക്കനിയായിരുന്നു. 1979 കോപ്പ അമേരിക്കയിൽ മറഡോണ ഒരു ഗോൾ നേടിയെങ്കിലും അർജന്റീനയ്ക്കു ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. അർജന്റീന വീണ്ടും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ 1983ലാകട്ടെ മറഡോണയ്ക്കു പരുക്കേൽക്കുകയും ചെയ്തു. 1987ൽ മറഡോണ 3 ഗോളോടെ തിളങ്ങിയെങ്കിലും സെമിയിൽ യുറഗ്വായോടു തോൽക്കാനായിരുന്നു അർജന്റീനയുടെ യോഗം. രണ്ടു വർഷങ്ങൾക്കു ശേഷം 1989ൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയെങ്കിലും 4 ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ റൗണ്ട് റോബിൻ ഫൈനൽ റൗണ്ടിൽ ബ്രസീലിനോടു കീഴടങ്ങി.

പിന്നീട് അർജന്റീന കപ്പ് ഉയർത്തിയ 1991ലാകട്ടെ, വൈദ്യ പരിശോധനയിൽ പരാജയപ്പെട്ട മറഡോണയ്ക്കു ടീമിൽ ഇടംപിടിക്കാനുമായില്ല. ഇതോടെ ടീമുമായി ഉടക്കിപ്പിരിഞ്ഞ മറഡോണ 1993ൽ അർജന്റീന വീണ്ടു കോപ്പ കിരീടം നേടുമ്പോഴും ടീമിൽ ഉണ്ടായിരുന്നില്ല. കോപ്പയിലെ മറഡോണയുടെ ഈ ദുർവിധിയാണു 2019 വരെ മെസ്സിയെയും പിന്തുടർന്നത്. ഒടുവിൽ ഇതാ, എതിർടീമിലെ അവസാന ഡിഫൻഡറെയും വെട്ടിയൊഴിഞ്ഞു പന്തു പോസ്റ്റിലേക്കു തട്ടിയിടുന്ന അതേ ലാഘവത്തോടെ കോപ്പ കിരീടവും മെസ്സി തട്ടിയെടുത്തിരിക്കുന്നു. അല്ല, നെഞ്ചോടു ചേർത്തിരിക്കുന്നു...

English Summary: Messi ends trophy drought as Argentina beat Brazil to win Copa America