സോൾ∙ ടോക്കിയോ ഒളിംപിക്സിന് തിരശീല ഉയരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സൗഹൃദമത്സരത്തിൽ സമനിലയിൽ കുരുങ്ങി അർജന്റീന. സോളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ദക്ഷിണ കൊറിയയാണ് അർജന്റീനയെ സമനിലയിൽ തളച്ചത്. നിശ്ചിത സമയത്ത് 2–1ന് മുന്നിലായിരുന്ന അർജന്റീനയെ, ഇൻജറി ടൈമിൽ നേടിയ ഗോളിലാണ് ദക്ഷിണ കൊറിയ സമനിലയിൽ തളച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ∙ ടോക്കിയോ ഒളിംപിക്സിന് തിരശീല ഉയരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സൗഹൃദമത്സരത്തിൽ സമനിലയിൽ കുരുങ്ങി അർജന്റീന. സോളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ദക്ഷിണ കൊറിയയാണ് അർജന്റീനയെ സമനിലയിൽ തളച്ചത്. നിശ്ചിത സമയത്ത് 2–1ന് മുന്നിലായിരുന്ന അർജന്റീനയെ, ഇൻജറി ടൈമിൽ നേടിയ ഗോളിലാണ് ദക്ഷിണ കൊറിയ സമനിലയിൽ തളച്ചത്. 2012ൽ ലണ്ടനിൽ നടന്ന ഒളിംപിക്സിൽ വെങ്കലം നേടിയ ടീമാണ് ദക്ഷിണ കൊറിയ.

അർജന്റീനയ്ക്കായി അലക്സിസ് മാക് അലിസ്റ്റർ (12), കാർലോസ് വലൻസ്വേല (55) എന്നിവർ ഗോൾ നേടി. ദക്ഷിണ കൊറിയയുടെ ഗോളുകൾ ലീ ഡോങ് ജിയോങ് (35), ഉം വോൻ സാങ് (90+2) എന്നിവർ നേടി.

ADVERTISEMENT

ഒളിംപിക്സിൽ ന്യൂസീലൻഡ്, ഹോണ്ടുറാസ്, റുമാനിയ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ദക്ഷിണ കൊറിയ. ജൂലൈ 22ന് ന്യൂസീലൻഡിന് എതിരെയാണ് ദക്ഷിണ കൊറിയയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ ഈജിപ്ത്, സ്പെയിൻ, ഓസ്ട്രേലിയ എന്നിവർക്കൊപ്പമാണ് അർജന്റീന.  ജൂലൈ 22ന് ഓസ്ട്രേലിയയ്‌ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. ആകെയുള്ള നാലു ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാർ വീതമാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുക.

English Summary: Tokyo-bound South Korea's football team secures 2-2 draw vs Argentina in friendly