ലയണൽ മെസ്സിയെ ആദ്യം കണ്ടുമുട്ടിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ലിയനാർഡോ ഫാച്ചിയോ എഴുതിയിട്ടുണ്ട്. 2009ലെ അവധിക്കാലത്ത് യുഎസിലെ ഡിസ്നി വേൾഡ് തീം പാർക്കിലെ ആഘോഷം കഴിഞ്ഞ് മെസ്സി ബാർസിലോനയുടെ സിയുറ്റാറ്റ് എസ്പോർട്ടിവ സ്പോർട്സ് കോംപ്ലക്സിൽ...Lionel Messi speech, Lionel Messi manorama news, Lionel Messi Barcelona

ലയണൽ മെസ്സിയെ ആദ്യം കണ്ടുമുട്ടിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ലിയനാർഡോ ഫാച്ചിയോ എഴുതിയിട്ടുണ്ട്. 2009ലെ അവധിക്കാലത്ത് യുഎസിലെ ഡിസ്നി വേൾഡ് തീം പാർക്കിലെ ആഘോഷം കഴിഞ്ഞ് മെസ്സി ബാർസിലോനയുടെ സിയുറ്റാറ്റ് എസ്പോർട്ടിവ സ്പോർട്സ് കോംപ്ലക്സിൽ...Lionel Messi speech, Lionel Messi manorama news, Lionel Messi Barcelona

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലയണൽ മെസ്സിയെ ആദ്യം കണ്ടുമുട്ടിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ലിയനാർഡോ ഫാച്ചിയോ എഴുതിയിട്ടുണ്ട്. 2009ലെ അവധിക്കാലത്ത് യുഎസിലെ ഡിസ്നി വേൾഡ് തീം പാർക്കിലെ ആഘോഷം കഴിഞ്ഞ് മെസ്സി ബാർസിലോനയുടെ സിയുറ്റാറ്റ് എസ്പോർട്ടിവ സ്പോർട്സ് കോംപ്ലക്സിൽ...Lionel Messi speech, Lionel Messi manorama news, Lionel Messi Barcelona

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലയണൽ മെസ്സിയെ ആദ്യം കണ്ടുമുട്ടിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ലിയനാർഡോ ഫാച്ചിയോ എഴുതിയിട്ടുണ്ട്. 2009ലെ അവധിക്കാലത്ത് യുഎസിലെ ഡിസ്നി വേൾഡ് തീം പാർക്കിലെ ആഘോഷം കഴിഞ്ഞ് മെസ്സി ബാർസിലോനയുടെ സിയുറ്റാറ്റ് എസ്പോർട്ടിവ സ്പോർട്സ് കോംപ്ലക്സിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. കുട്ടികളെ ആകർഷിക്കുന്ന റൈഡുകളുള്ള ഡിസ്നി വേൾഡിലേക്കുപോയ മെസ്സിക്കൊപ്പം കുടുംബാംഗങ്ങളും ബന്ധുക്കളുമുണ്ടായിരുന്നു. 22–ാം വയസ്സിലാണോ ഇത്തരമൊരു തീം പാർക്കിലൊക്കെ കളിക്കേണ്ടതെന്നു ചോദിച്ച ഫാച്ചിയോയോടു മെസ്സി പറഞ്ഞു:

എന്റെ കുട്ടിക്കാലത്തെ സ്വപ്നമായിരുന്നു ഇത്. എന്റെ മാത്രമല്ല, സഹോദരങ്ങളുടെയും കസിൻസിന്റെയുമെല്ലാം. ഇപ്പോഴാണതു നടന്നത്! ഇന്നലെ, 22 വർഷക്കാലം താൻ ജീവിച്ച ബാർസിലോനയിലെ അവസാന മാധ്യമസമ്മേളനത്തിൽ വിങ്ങിപ്പൊട്ടാൻ മാത്രം കുട്ടിത്തം ഇപ്പോഴും മെസ്സിയിൽ അവശേഷിക്കുന്നുവെന്നതിനു തെളിവാണിത്.

ADVERTISEMENT

ഹോർമോണുകളുടെ കുറവ് കുട്ടിയുടെ വളർച്ചയെ ബാധിക്കുന്നു എന്നുവീട്ടുകാർ പേടിച്ച കാലത്താണ് 13–ാം വയസ്സിൽ മെസ്സി ബാ‍ർസിലോനയിലെത്തുന്നത്. പിന്നീടുള്ള കാലമത്രയും മെസ്സിയുടെ ശരീരത്തിന്റെ മാത്രമല്ല കരിയറിന്റെയും വളർച്ചാ ഹോർമോണായിരുന്നു ബാർസിലോന. ഇന്നിനി, ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കളിക്കാരൻ എന്ന കിരീടം താഴെവച്ചാണു മെസ്സി പടിയിറങ്ങേണ്ടത്. താനിത്രകാലം ചവിട്ടിനിന്ന മണ്ണു കാൽക്കീഴിൽനിന്നു ചോർന്നു പോകുമ്പോൾ എത്ര മഹാബലനും വിങ്ങിപ്പൊട്ടാതെ തരമില്ലല്ലോ!

ഒരു ദിവസം കൊണ്ടോ, വർഷം കൊണ്ടോ ബാ‍ർസിലോനയുടെ ഐക്കൺ താരമായി വളർന്നതല്ല മെസ്സി. ശരിക്കും ബാർസ മെസ്സിയെ തിരഞ്ഞെടുത്തതല്ല, മെസ്സിയാണ് ഇതാണു തന്റെ ക്ലബ്ബെന്നു തീരുമാനിച്ചത്.

ക്യൂബൻ വിപ്ലവകാരി ഏണസ്റ്റോ ചെ ഗവാരയുടെ ജന്മനാടായ അർജന്റീനയിലെ റൊസാരിയോയിൽ സ്റ്റീൽ ഫാക്ടറി മാനേജരായ ജോർജിയുടെയും കാന്തനിർമാണശാലയിലെ ജോലിക്കാരി സീലിയയുടെയും 4 മക്കളിൽ മൂന്നാമനായിരുന്നു മെസ്സി. അർജന്റീനയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ്ബിൽ മെസ്സിയുടെ കളി നേരിൽക്കണ്ട ബാർസയുടെ മുൻതാരവും സ്കൗട്ടുമായിരുന്ന കാർലസ് റെക്സാച്ച് 2000ൽ ഒരു റസ്റ്ററന്റിൽവച്ചു കരാർ ഒപ്പിടാൻ നേരത്തു മുന്നിലുണ്ടായിരുന്നത് അവിടുത്തെ നാപ്കിൻ കടലാസ് മാത്രമായിരുന്നു.

മെസ്സിയുടെ ഹോർമോൺ കുറവ് ചികിത്സിക്കാമെന്നും സ്കൂൾ പഠനത്തിനു സൗകര്യമൊരുക്കാമെന്നുമുള്ള ഉറപ്പിലാണ് 4 മക്കളുള്ള കുടുംബം ആദ്യമായി അർജന്റീന വിട്ടു സ്പെയിനിലെത്തിയത്. പക്ഷേ, ട്രാൻസ്ഫർ അംഗീകരിക്കാൻ പഴയ ക്ലബ് ന്യൂവെൽസ് മടിക്കുകയും ഇടയ്ക്കു പരുക്കേൽക്കുകയും ചെയ്തതോടെ മെസ്സിക്ക് അധികം മത്സരങ്ങൾ കളിക്കാനായില്ല.

ADVERTISEMENT

സാമ്പത്തിക ഞെരുക്കം നേരിട്ട കുടുംബം മെസ്സിയെയും കൂട്ടി അർജന്റീനയിലേക്കു തിരികെപ്പോന്നു. റൊസാരിയോയിൽ തുടർന്നു ജീവിക്കാൻ തീരുമാനിച്ച അവർ മെസ്സിയോടു ഭാവിയെക്കുറിച്ചു ചോദിച്ചു. ബാർസിലോനയിലേക്കു മടങ്ങണമെന്നു 14–ാം വയസ്സിൽ മെസ്സി ഉറപ്പിച്ചു പറഞ്ഞു. അന്ന്, അവിടെ വച്ച് ആ കുടുംബം രണ്ടായി. അമ്മ സീലിയയും 3 സഹോദരങ്ങളും റൊസാരിയോയിൽ. പിതാവ് ജോർജിയും മെസ്സിയും ബാർസിലോനയിൽ.

വളർച്ചാ ഹോർമോൺ പ്രശ്നം പഠിച്ച ബാർസിലോനയിലെ ഡോക്ടർമാർ മെസ്സിക്ക് പിന്നീടുള്ള കുറെ വർഷങ്ങൾ ദിവസവും കുത്തിവയ്പു വേണമെന്നു നിർദേശിച്ചു. പഠനം, പരിശീലനം, കുത്തിവയ്പ്. അധികം സംസാരിക്കാത്ത, ഫുട്ബോൾ കളിക്കാനല്ലാതെ മറ്റൊന്നിനും താൽപര്യമില്ലാത്ത മെസ്സി വേദനകളുടെയും തിരിച്ചടികളുടെയും കാലം കടന്ന് ഇന്നത്തെ മെസ്സിയായത് അങ്ങനെയാണ്.

ഡിസ്നി വേൾഡ് തീം പാർക്കിലെ ഏറ്റവും ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രം ആരാണെന്നു ചോദിച്ച ലിയനാർഡോ ഫാച്ചിയോയോടു മെസ്സി പറഞ്ഞു: ഞാൻ കാർട്ടൂൺ കാണാറില്ല. കളിക്കാൻ മാത്രമാണിഷ്ടം!

അങ്ങനെയൊരു ഇഷ്ടത്തിന്റെ പേരിൽ 13–ാം വയസ്സിൽ അമ്മയെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് പിതാവിനൊപ്പം ജന്മനാടുവിട്ട മെസ്സിയാണ് ഇന്നലെ കണ്ണുനനഞ്ഞ് ആ ക്ലബ്ബിന്റെ പടിയിറങ്ങിയത്. മെസ്സി നടന്നകലുമ്പോൾ ആ വിയർപ്പേറ്റു വളർന്ന കാറ്റലൻ ക്ലബ്ബിന്റെ മണ്ണിൽ ഇനിയൽപം കണ്ണീരിന്റെ ഉപ്പുകൂടിയുണ്ടാവും!

ADVERTISEMENT

∙ മെസ്സി @ ബാർസ

സീനിയർ ടീം അരങ്ങേറ്റം: നവംബർ 16, 2003

മത്സരങ്ങൾ: 778 ഗോളുകൾ: 672

കിരീടങ്ങൾ

ലാ ലിഗ–10

ചാംപ്യൻസ് ലീഗ്–4

കോപ്പ ഡെൽ റെ–7

ക്ലബ് ലോകകപ്പ്–3

യുവേഫ സൂപ്പർകപ്പ്– 3

സ്പാനിഷ് സൂപ്പർ കപ്പ്–8

ലാ ലിഗ ടോപ് സ്കോറർ– 7

ചാംപ്യൻസ് ലീഗ് ടോപ് സ്കോറർ–6

English Summary: Lionel Messi Leaves Barcelona