മുഖക്കുരുവിൽ പ്രണയകഥകൾ നിഴലിടുമെന്നൊരു സങ്കൽപമുണ്ട്. മുഖക്കുരുവുള്ളവനെ, അല്ലെങ്കിൽ അവളെ ആരോ പ്രണയിക്കുന്നു. അതിന്റെ ലക്ഷണമാണു നാണിച്ചുനിൽക്കുന്ന മുഖക്കുരു. 18–ാം വയസ്സിൽ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ബൂട്ടുകെട്ടി കളത്തിലിറങ്ങിയ പയ്യന്റെ മുഖത്ത് അവിടവിടെ മുഖക്കുരു ഉണ്ടായിരുന്നു. 2003ൽ,

മുഖക്കുരുവിൽ പ്രണയകഥകൾ നിഴലിടുമെന്നൊരു സങ്കൽപമുണ്ട്. മുഖക്കുരുവുള്ളവനെ, അല്ലെങ്കിൽ അവളെ ആരോ പ്രണയിക്കുന്നു. അതിന്റെ ലക്ഷണമാണു നാണിച്ചുനിൽക്കുന്ന മുഖക്കുരു. 18–ാം വയസ്സിൽ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ബൂട്ടുകെട്ടി കളത്തിലിറങ്ങിയ പയ്യന്റെ മുഖത്ത് അവിടവിടെ മുഖക്കുരു ഉണ്ടായിരുന്നു. 2003ൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖക്കുരുവിൽ പ്രണയകഥകൾ നിഴലിടുമെന്നൊരു സങ്കൽപമുണ്ട്. മുഖക്കുരുവുള്ളവനെ, അല്ലെങ്കിൽ അവളെ ആരോ പ്രണയിക്കുന്നു. അതിന്റെ ലക്ഷണമാണു നാണിച്ചുനിൽക്കുന്ന മുഖക്കുരു. 18–ാം വയസ്സിൽ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ബൂട്ടുകെട്ടി കളത്തിലിറങ്ങിയ പയ്യന്റെ മുഖത്ത് അവിടവിടെ മുഖക്കുരു ഉണ്ടായിരുന്നു. 2003ൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖക്കുരുവിൽ പ്രണയകഥകൾ നിഴലിടുമെന്നൊരു സങ്കൽപമുണ്ട്. മുഖക്കുരുവുള്ളവനെ, അല്ലെങ്കിൽ അവളെ ആരോ പ്രണയിക്കുന്നു. അതിന്റെ ലക്ഷണമാണു നാണിച്ചുനിൽക്കുന്ന മുഖക്കുരു. 18–ാം വയസ്സിൽ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ബൂട്ടുകെട്ടി കളത്തിലിറങ്ങിയ പയ്യന്റെ മുഖത്ത് അവിടവിടെ മുഖക്കുരു ഉണ്ടായിരുന്നു. 2003ൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് കുപ്പായത്തിൽ ആദ്യ മത്സരത്തിനു ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പതിനെട്ടുകാരൻ ഇറങ്ങുമ്പോൾ മുഖത്തു മുഖക്കുരുവും കാലിൽ കളിമാജിക്കും ഉണ്ടായിരുന്നു. അതിനപ്പുറം ഒന്നും, ആരും ചിന്തിച്ചുകൂട്ടിയിരുന്നില്ല. ലോകഫുട്ബോളിന്റെ തലപ്പത്ത് ‘ആരാണു കേമൻ’ എന്നൊരു ചർച്ചയ്ക്കും തർക്കങ്ങൾക്കും അവൻ ഇടവരുത്തുമെന്ന് അന്നാരും കരുതിയില്ല.

അരങ്ങേറ്റം കുറിച്ചതു ബോൾട്ടൻ വാണ്ടറേഴ്സിന് എതിരെ ആയിരുന്നു. നാലു വർഷത്തിനുശേഷം വീണ്ടുമൊരിക്കൽ ബോൾട്ടനെ തച്ചുടയ്ക്കാൻ ക്രിസ്റ്റ്യാനോ ഇറങ്ങി. വലതുവിങ് ബാക്ക് ഹെൻറിക് പെഡേഴ്സനെ 28–ാം മിനിറ്റിൽ ബോൾട്ടൻ പിൻവലിച്ചു. വെട്ടുക്കിളി ആക്രമണമെന്നൊക്കെ പറയുന്നതുപോലെ, ക്രിസ്റ്റ്യാനോയുടെ ആക്രമണം തടയാൻ ബുദ്ധിമുട്ടിയപ്പോൾ മറ്റുവഴി ഇല്ലായിരുന്നു. 

ADVERTISEMENT

ഇന്ന്, 36–ാം വയസ്സിൽ ക്രിസ്റ്റ്യാനോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരിക്കുന്നു. പണ്ടത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല ഇന്നുള്ളത്. ഒറ്റയ്ക്ക് എല്ലാ ഡിഫൻഡർമാരെയും കടന്നുകയറിപ്പോകാം എന്ന മനോഭാവം അദ്ദേഹത്തിൽ ഇന്നില്ല. ക്രിസ്റ്റ്യാനോയുടെ കാലിൽ പന്തുകിട്ടുമ്പോൾ തീപാറും എന്ന് ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നു. ആ വിശ്വാസത്തിൽ തെറ്റില്ല താനും. പക്ഷേ അതൊരു കാട്ടുതീയായി മാറുമെന്നും എതിരാളികളെ ചാമ്പലാക്കുമെന്നും ആരാധകർ പണ്ടത്തേപ്പോലെ വിശ്വസിക്കുന്നില്ല.  പക്ഷേ മാൻ യൂവിന് അനുകൂലമായൊരു ഫ്രീകിക്ക് 35 വാരയ്ക്കുള്ളിൽ കിട്ടിയാലോ? ഒരു പെനൽറ്റി കിക്ക് അനുവദിക്കപ്പെട്ടാലോ? അതെ, സെപ്റ്റംബർ 11ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പുകുപ്പായത്തിൽ രണ്ടാംവരവ് അറിയിക്കുമ്പോൾ ന്യൂകാസിൽ യുണൈറ്റഡിന്റെ കോട്ടകൊത്തളങ്ങൾ ഭേദിക്കാൻ അദ്ദേഹം തന്നെയാകും മുഖ്യായുധം. 

എന്താവും അന്നു കളിക്കളത്തിലെ അന്തരീക്ഷം? ആദ്യത്തെ തവണ ആ കാലുകളിൽ പന്തുതൊടുമ്പോൾ എന്തായിരിക്കും ആരവത്തിന്റെ ഇടിമുഴക്കം? ക്രിസ്റ്റ്യാനോ ആരാധകർ അവരുടെ രാജാവിനുവേണ്ടിയാകും ആർപ്പുവിളി മുഴക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോ? സ്വന്തം ടീമിനെ വീണ്ടും ഇംഗ്ലിഷ് ഫുട്ബോളിന്റെ കൊടുമുടിയിൽ അവരോധിക്കാൻ കെൽപുള്ളൊരു സേനാധിപന്റെ സാന്നിധ്യം അറിഞ്ഞുള്ള ആരവമാകില്ലേ? അവർ ആഗ്രഹിക്കുന്നതു സ്വന്തം ടീം വീണ്ടും രാജാക്കൻമാരാകുന്ന നിമിഷമാകും. അങ്ങനെ സംഭവിച്ചാൽ, തീർച്ചയായും അതിനേക്കാൾ നല്ലൊരു കിരീടജയം ഈ പ്രായത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ലഭിക്കാനില്ല. ഒരുപക്ഷേ രാജകീയമായൊരു വിടവാങ്ങലിനും അതു വേദിയായേക്കാം.

ADVERTISEMENT

മാൻ യൂ ടീമിനെ വീണ്ടും ഇംഗ്ലണ്ടിന്റെ രാജാക്കൻമാരാക്കുക – തീർച്ചയായും ക്രിസ്റ്റ്യാനോയുടെ വരും സീസണിലെ ഏറ്റവും വലിയ വെല്ലുവിളി അതുതന്നെയാകും. വ്യക്തിപരമായ നേട്ടങ്ങൾക്കെല്ലാമുപരി അദ്ദേഹം അതിനായി ആഞ്ഞുശ്രമിക്കും. കഴിഞ്ഞ 5 സീസണുകളിലെ കണക്കുകൾ നോക്കിയാൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമായും മാഞ്ചസ്റ്റർ സിറ്റിക്കു പിന്നിലായിപ്പോയിരുന്നു. കരകയറാൻ, അതിനു സഹായിക്കാൻ ക്രിസ്റ്റ്യാനോയ്ക്കു കഴിയില്ലേ? ക്രിസ്റ്റ്യാനോ ഏതു ടീമിനു കളിച്ചാലും സ്വന്തം വ്യക്തിപ്രാഭവത്തിന്റെ മുദ്ര ചാർത്താൻ ഇഷ്ടപ്പെടുന്നയാളാണ്. ഇനിയും അങ്ങനെ തന്നെയാവും. 

പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് വാസത്തിന്റെ ആദ്യ അധ്യായത്തിന്റെ ചില ഓർമകളുടെ അടയാളങ്ങൾ ഈ രണ്ടാം വരവിൽ മായ്ച്ചുകളയാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും. 2008ൽ മാൻ യൂ വിടാനുള്ള തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടത്തിൽ സാധ്യമായ കിരീടങ്ങളെല്ലാം ആ ടീമിനുവേണ്ടി നേടിക്കഴിഞ്ഞിരുന്നു. റയൽ മഡ്രിഡ് അദ്ദേഹത്തിന്റെ മനസ്സിൽ പെരുമ്പറ കൊട്ടിയിട്ടുണ്ടായിരുന്നിരിക്കാം. പണമല്ല, മറ്റു ചില ചക്രവാളങ്ങൾ, ആകാശങ്ങൾ, അവിടെ തെളിയുന്ന ചില കിരീടങ്ങൾ... അവയെല്ലാം അദ്ദേഹത്തെ മോഹിപ്പിച്ചുണ്ടാകും, ഉറപ്പ്.

ADVERTISEMENT

മറ്റൊന്നുകൂടിയുണ്ട്. ബാർ‍സിലോനയുടെ മെസ്സിയെ നേരിടാൻ തങ്ങൾക്കും വേണമൊരു പ്രതിഭാസത്തെയെന്നു റയൽ ചിന്തിക്കുകയും അതിനായി ആസൂത്രണം ചെയ്യുകയുമായിരുന്നു. ആ ചിന്ത അവർ ക്രിസ്റ്റ്യാനോയുടെ മനസ്സിലേക്കു പറിച്ചുനട്ടു. അതുവേരുപിടിച്ചു വന്നപ്പോഴേക്ക് മാൻ യൂ എന്ന വികാരം പോർചുഗീസ് താരത്തിന്റെ മനസ്സിൽനിന്ന് അപ്രത്യക്ഷമായിരുന്നു. ചുവപ്പുപടയുടെ ആരാധകരുടെ മനസ്സിൽ ആദ്യം വിഷമമായും പിന്നീടു വെറുപ്പായും മാറി ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന കളിക്കാരൻ. അതിനൊരു മറുപടി ക്രിസ്റ്റ്യാനോതന്നെ പിൽക്കാലത്തു നൽകി:

ക്രിസ്റ്റ്യാനോ റൊണാൾഡോ

‘എനിക്ക് എന്നെത്തന്നെ തെളിയിക്കണമായിരുന്നു. എനിക്കവിടെ (സ്പെയിനിൽ) പോകണമായിരുന്നു. ഞാൻ വേറെ ‘ലെവൽ’ ആണെന്നു തെളിയിക്കണമായിരുന്നു. ഇതുവരെ ചെയ്തതിൽനിന്നു വ്യത്യസ്തനാണു ഞാൻ. ആദ്യ സീസൺ മുതൽ ഞാനതു തെളിയിച്ചുകൊണ്ടിരിക്കുന്നു.’

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു തിരിച്ചെത്തുമ്പോൾ ക്രിസ്റ്റ്യാനോയ്ക്ക് 7–ാം നമ്പർ കുപ്പായം ലഭിക്കുമോയെന്ന് ഉറപ്പില്ല. പണ്ടത്തെപ്പോലെ പരിശീലകക്കാരണവർ അലക്സ് ഫെർഗൂസൻ അവിടെയില്ല. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് അവിടെയുണ്ട്. ക്രിസ്റ്റ്യാനോകൂടി ചേരുന്നു. ക്ലബിന്റെ പ്ലാൻ ‘എ’ തന്നെയാണോ ഈ സൂപ്പർ താരം? അതോ ഒരു പ്ലാൻ ‘ബി’യോ? ഇംഗ്ലിഷ് ഫുട്ബോൾ ഒരു ബിസിനസ്സാണ്. അതിൽ കാവ്യാത്മകമോ പ്രണയഭരിതമോ ആയ ഘടകങ്ങൾ കുറവാണ്. അവിടെ വികാരനിർഭര നിമിഷങ്ങൾക്കപ്പുറം പ്ലാനുകൾ മാത്രമേയുള്ളൂ. അതിനു പറ്റിയ ആളാണു ക്രിസ്റ്റ്യാനോ. കിക്കുകളും ഫ്ലിക്കുകളും ട്രിക്കുകളുമെല്ലാം ഇന്ത്യയിലെ ആരാധക മനസ്സുകൾക്കു റൊമാന്റിക്കാവാം. പക്ഷേ ഇംഗ്ലിഷ് ഫുട്ബോൾ മാനേജർമാരുടെ മനസ്സിൽ അതു പ്ലാനുകളുടെ ഭാഗങ്ങൾ മാത്രം. 

ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തേതു ടീമിലാണെങ്കിലും ഞാൻ എന്റെ റോൾ കണിശമായും കൃത്യമായും ചെയ്യുമെന്നു ക്രിസ്റ്റ്യാനോയുടെ മനസ്സു പറയുന്നതുകൂടി നമ്മൾ കേൾക്കണം. കളിക്കളത്തിലെ വെറുമൊരു ശരാശരി മുപ്പത്താറുകാരനല്ല ഇദ്ദേഹം. ലോകോത്തര അത്‌ലീറ്റാണ്. വികാരങ്ങളേക്കാൾ വിചാരത്തിനും ലക്ഷ്യങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നയാൾ. എന്നാൽ പണ്ടു മാൻ യൂവിൽ കളിച്ച ആളുമല്ല. ഇതു ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാമനാണ്. രണ്ടാം വരവാണ്. ഈ രണ്ടാം വരവിൽ പലവിധ വിചാരങ്ങൾക്ക് അടിപ്പെടുന്നൊരാളുണ്ട്. ഓലെ ഗുണ്ണാർ സോൾഷ്യർ. ആദ്യ ഇലവനിൽ ആരെയെല്ലാം നിയോഗിക്കും? അതു കോച്ചിന്റെ തലവേദനയെന്നതു തന്നെയാവും ക്രിസ്റ്റ്യാനോയുടെ മനോഭാവം.

എന്തായാലും ഇക്കഴിഞ്ഞ വ്യാഴം രാത്രി മാഞ്ചസ്റ്റർ സിറ്റിയെക്കുറിച്ച് ഓർത്തിരുന്ന ക്രിസ്റ്റ്യാനോ 24 മണിക്കൂറിനകം ചിന്തകൾ മാറ്റിപ്പിടിച്ചു. അതിനൊരു കാരണക്കാരൻ സോൾഷ്യർ തന്നെയാണ്. അദ്ദേഹത്തിന്റെ മനസ്സിലുണ്ട് പദ്ധതികൾ. സോൾഷ്യർ 4 വർഷത്തോളം,  റൊണാൾഡോയ്ക്കൊപ്പം കളിച്ചയാളാണ്. ക്രിസ്റ്റ്യാനോ ലോകഫുട്ബോളിൽ സ്വന്തം വഴികൾ തെളിച്ചെടുത്തതും സ്വയം തെളിയിച്ചതും അടുത്തുനിന്നു കണ്ടയാളാണ്. അദ്ദേഹത്തിനറിയാം, എങ്ങനെ ഈ താരത്തെ ഉപയോഗിക്കണമെന്ന്.

English Summary: Christiano Ronaldo Returns to Manchester United FC