കൊൽക്കത്ത ∙ അസം റൈഫിൾസിനെ തകർത്ത് ഗോകുലം കേരള എഫ്സി ഡ്യുറാൻഡ് കപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ 7–2നാണു നിലവിലെ ജേതാക്കളായ ഗോകുലത്തിന്റെ ജയം. ഗോകുലത്തിന്റെ നൈജീരിയൻ സ്ട്രൈക്കർ എൽവിസ് ചികതാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ അസം റൈഫിൾസിനെ തകർത്ത് ഗോകുലം കേരള എഫ്സി ഡ്യുറാൻഡ് കപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ 7–2നാണു നിലവിലെ ജേതാക്കളായ ഗോകുലത്തിന്റെ ജയം. ഗോകുലത്തിന്റെ നൈജീരിയൻ സ്ട്രൈക്കർ എൽവിസ് ചികതാര ഹാട്രിക് നേടി. ബെനസ്റ്റൺ ബാരെറ്റോ 2 ഗോളുകളും റഹീം ഉസ്മാനു, കെ.സൗരവ് എന്നിവർ ഓരോ ഗോൾ വീതവും നേടി. 7 പോയിന്റോടെ ഗ്രൂപ്പ് ഡി ജേതാക്കളായാണു ഗോകുലത്തിന്റെ മുന്നേറ്റം.

ഹൈദരാബാദ് എഫ്സിയെ 2–1നു തോൽപിച്ച ആർമി റെഡും ഗ്രൂപ്പിൽ നിന്നു ക്വാർട്ടറിലെത്തി. 23നു നടക്കുന്ന ക്വാർട്ടറിൽ മുഹമ്മദൻ സ്പോർട്ടിങ്ങാണു ഗോകുലത്തിന്റെ എതിരാളികൾ. 36–ാം സെക്കൻഡിൽ എൽവിസിലൂടെ ഗോകുലം മുന്നിലെത്തി. 2–ാം മിനിറ്റിൽ ബാരെറ്റോയുടെ ഗോൾ. 34–ാം മിനിറ്റിൽ വലതുവിങ്ങിലൂടെയുള്ള നീക്കങ്ങൾക്കൊടുവിൽ പി.പി.റിഷാദ് നൽകിയ ക്രോസ് ഉസ്മാനു ഗോളാക്കി മാറ്റി.

ADVERTISEMENT

റോജർ സിങ്ങിന്റെ ഗോളിലൂടെ അസം കളിയിൽ തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ബാരെറ്റോ ഗോകുലത്തിനായി 4–ാം ഗോൾ നേടി. 2–ാം പകുതിയിൽ 4 മാറ്റങ്ങൾ വരുത്തിയ ഗോകുലം അസമിനോട് ഒരു ദാക്ഷിണ്യവും കാട്ടിയില്ല. 52, 71 മിനിറ്റുകളിൽ ഗോളടിച്ച് എൽവിസ് ഹാട്രിക് തികച്ചു. 61–ാം മിനിറ്റിലായിരുന്നു സൗരവിന്റെ ഗോൾ. 63–ാം മിനിറ്റിൽ സമുജാൽ റാഭയാണു അസമിനായി 2–ാം ഗോൾ നേടിയത്.

English Summary: Durand Cup: Assam Rifles vs Gokulam Kerala FC– Live