ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻമാരുടെ ഉരുക്ക് ശരീരങ്ങൾ കണ്ടുതഴമ്പിച്ച ഇംഗ്ലിഷ് ആരാധകർക്ക് പക്ഷേ, സലായുടെ ‘ബോഡി ഷോ’ ഭ്രമിപ്പിക്കുന്ന ഒരാവേശമാണെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ പറയുന്നു. ക്ലബ് കരിയറിൽ 6 തവണ മാത്രം യെലോ കാർഡ് വാങ്ങേണ്ടിവന്ന സലായ്ക്ക് മൂന്ന് തവണയും കാർഡ് കിട്ടാൻ കാരണം ഈ ‘ഷർട്ട്ലസ് സെലിബ്രേഷനാ’യിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻമാരുടെ ഉരുക്ക് ശരീരങ്ങൾ കണ്ടുതഴമ്പിച്ച ഇംഗ്ലിഷ് ആരാധകർക്ക് പക്ഷേ, സലായുടെ ‘ബോഡി ഷോ’ ഭ്രമിപ്പിക്കുന്ന ഒരാവേശമാണെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ പറയുന്നു. ക്ലബ് കരിയറിൽ 6 തവണ മാത്രം യെലോ കാർഡ് വാങ്ങേണ്ടിവന്ന സലായ്ക്ക് മൂന്ന് തവണയും കാർഡ് കിട്ടാൻ കാരണം ഈ ‘ഷർട്ട്ലസ് സെലിബ്രേഷനാ’യിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻമാരുടെ ഉരുക്ക് ശരീരങ്ങൾ കണ്ടുതഴമ്പിച്ച ഇംഗ്ലിഷ് ആരാധകർക്ക് പക്ഷേ, സലായുടെ ‘ബോഡി ഷോ’ ഭ്രമിപ്പിക്കുന്ന ഒരാവേശമാണെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ പറയുന്നു. ക്ലബ് കരിയറിൽ 6 തവണ മാത്രം യെലോ കാർഡ് വാങ്ങേണ്ടിവന്ന സലായ്ക്ക് മൂന്ന് തവണയും കാർഡ് കിട്ടാൻ കാരണം ഈ ‘ഷർട്ട്ലസ് സെലിബ്രേഷനാ’യിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ മൈതാനം പോലെ വിരിഞ്ഞ നെഞ്ച്, മാലാഖയുടെ ചിറകുപോലെ വിടർന്നു നിൽക്കുന്ന വിങ്സ്, തൊട്ടുതൊട്ട് എണ്ണാവുന്ന സിക്സ് പാക്ക് ആബ്സ്; ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ ഗോൾ നേടിയ ശേഷം തന്റെ ജഴ്സിയൂരി ആഘോഷിച്ച ലിവർപൂളിന്റെ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലായുടെ ആകാരഭംഗി ഒരിക്കൽ കൂടി ചർച്ചയാവുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻമാരുടെ ഉരുക്ക് ശരീരങ്ങൾ കണ്ടുതഴമ്പിച്ച ഇംഗ്ലിഷ് ആരാധകർക്ക് പക്ഷേ, സലായുടെ ‘ബോഡി ഷോ’ ഭ്രമിപ്പിക്കുന്ന ഒരാവേശമാണെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ പറയുന്നു. ക്ലബ് കരിയറിൽ 6 തവണ മാത്രം യെലോ കാർഡ് വാങ്ങേണ്ടിവന്ന സലായ്ക്ക് മൂന്ന് തവണയും കാർഡ് കിട്ടാൻ കാരണം ഈ ‘ഷർട്ട്ലസ് സെലിബ്രേഷനാ’യിരുന്നു

ADVERTISEMENT

∙ സലാ വരുന്നു

ഫുട്ബോൾ ലോകത്തെ ഹോട്ട്ഷോട്ടുകളിൽ മുഹമ്മദ് സലാ എന്ന ഈജിപ്ത്തുകാരന്റെ പേരു ചേർക്കപ്പെട്ടിട്ട് അധികം വർഷങ്ങളൊന്നും ആയിട്ടില്ല. 2014ൽ ചെൽസിയിൽ എത്തുമ്പോൾ മറ്റേതൊരു തുടക്കക്കാരൻ ഫുട്ബോളറുടെയും ശരീരഭാഷയായിരുന്നു സലായ്ക്കും. കായികക്ഷമത ആവശ്യത്തിന് ഉണ്ടായിരുന്നെങ്കിലും എടുത്തുപറയത്തക്ക ആകാരഭംഗിയോ സിക്സ് പാക്ക് ബോഡിയോ അന്ന് സലായ്ക്ക് ഉണ്ടായിരുന്നില്ല. എന്നാൽ 7 വർഷത്തിനിപ്പുറം സലാ ‘ സൂപ്പർ സലാ’ ആയിരിക്കുന്നു, കളിയഴകിലും ഉടലഴകിലും.

മുഹമ്മദ് സലാ. ചിത്രം: Paul ELLIS / AFP

∙ എക്ടോമോർഫ് ശരീരം

ശരീരഘടനയെ സാധാരണയായി എക്ടോമോർഫ്, മെസോമോർഫ്, എന്റോമോർഫ് എന്നിങ്ങനെ മൂന്നായി തരംതിരിക്കാറുണ്ട്. ഇതിൽ എക്ടോമോർഫ് ശരീരഘടനയാണ് മുഹമ്മദ് സലായുടേത്. ഈ ശരീരഘടനയുള്ളവർക്ക് പൊതുവേ മെലിഞ്ഞ ശരീരമായിരിക്കും. ഇത്തരക്കാർ എത്രകണ്ടു ഭക്ഷണം കഴിച്ചാലും തടിക്കുക പ്രയാസമാണെന്നു വിദഗ്ധർ പറയുന്നു. കുറച്ചുവർഷം മുൻപുള്ള സലായുടെ ചിത്രങ്ങൾ നോക്കിയാൽ ഈ ശരീരഘടന മനസ്സിലാകും. വണ്ണം തീരെ തോന്നിക്കാത്തതും താരതമ്യേന വലുപ്പം കുറഞ്ഞ പേശികളുമായിരുന്നു സലായുടേത്. അവിടെനിന്നു ഇത്തരത്തിൽ ഒരു ശരീരം ഉണ്ടാക്കിയെടുക്കാൻ സലാ ഒഴുക്കിയ വിയർപ്പ് ചില്ലറയായിരുന്നില്ല.

ADVERTISEMENT

∙ വർഷങ്ങളുടെ പരിശ്രമം

2017ൽ ലിവർപൂളിൽ എത്തിയതു മുതലാണ് സലാ തന്റെ ശരീരത്തെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിച്ചുതുടങ്ങിയത്. സലായ്ക്ക് ലഭിച്ച താരപരിവേഷവും മെച്ചപ്പെട്ട ട്രെയിനിങ് സൗകര്യങ്ങളും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ഭാരോദ്വഹനവും ഭക്ഷണക്രമവും– ഇതിൽ രണ്ടിലുമായിരുന്നു സലാ കൂടുതലായി ശ്രദ്ധിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ആദ്യകാല ട്രെയിനർമാരിൽ ഒരാളായ ഡീൻ ജാമിസൻ പറയുന്നു.

മുഹമ്മദ് സലാ. ചിത്രം: Paul ELLIS / AFP

‘ഇന്ന് ഒരു ഈജിപ്ഷ്യൻ ദൈവപുത്രന്റെ ശരീരഭംഗിയാണ് മുഹമ്മദ് സലായ്ക്ക്. അതയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. സാധാരണ ട്രെയിനിങ്ങിനു പുറമേ ഭാരോദ്വഹനത്തിനായി അയാൾ അധികം സമയം ചെലവഴിച്ചു. ഡെഡ് ലിഫ്റ്റ് ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ഇതിൽ പ്രധാനമാണ്. അതിനൊപ്പം ഭക്ഷണത്തിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ തയാറായി. അങ്ങനെയാണ് ഇന്നത്തെ സലായിലേക്ക് അദ്ദേഹം പരകായ പ്രവേശം നടത്തിയത്’.

∙ ചിട്ടയായ ജീവിതം

ADVERTISEMENT

ഒരു നേർരേഖ പോലെയാണ് സലായുടെ ജീവിതചര്യ. അതിൽ മാറ്റം വരുത്താൻ സലാ തയാറല്ല. ദിവസേന രാവിലെ 2 മണിക്കൂർ ജിമ്മിൽ ചെലവഴിക്കും. അതുകഴിഞ്ഞ് നേരെ പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക്. പരുക്കുകൾ വല്ലതുമുണ്ടെങ്കിൽ തെറപ്പിക്കു പോയ ശേഷമാകും പരിശീലനത്തിന് ഇറങ്ങുക. പരിശീലനം പൂർത്തിയാക്കിയതും തിരിച്ച് വീട്ടിലേക്ക്.

പിന്നീട് പൂളിലെ തണുത്തവെള്ളത്തിൽ വിസ്തരിച്ചുള്ള കുളി. 10 മണിക്കു മുൻപായി ഉറങ്ങാൻ ബെഡിലേക്ക്. തന്റെ ശരീരത്തിന്റെയും കളിമികവിന്റെയും രഹസ്യമായി സലാ കരുതുന്നത് ഈ ചിട്ടയായ ജീവിതമാണ്. ഇതിനൊപ്പം ഭക്ഷണ ക്രമീകരണം കൂടി ആകുമ്പോൾ കാര്യങ്ങൾ റെഡി.

∙ സിക്സ് പാക്ക് ഹീറോസ്

ശാരീരിക ക്ഷമത വളരെയധികം ആവശ്യമുള്ള കായികയിനമായതു കൊണ്ടുതന്നെ ഫുട്ബോൾ താരങ്ങളിൽ ഭൂരിഭാഗം പേരും സിക്സ് പാക്കോ മികച്ച ആകാരഭംഗിയോ ഉള്ളവരാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. തന്റെ മുപ്പത്തിയാറാം വയസ്സിലും ഒരു സൂപ്പർ മോഡലിനെപ്പോലെ തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നയാളാണ് റൊണാൾഡോ. അവസരം കിട്ടുമ്പോഴൊക്കെ അത് പ്രദർശിപ്പിക്കാനും അദ്ദേഹം മടിക്കാറില്ല. എഡിസൻ കവാനി, സെർജിയോ റാമോസ്, റോബർട്ട് ലെവൻഡോവ്സ്കി തുടങ്ങി സിക്സ് പാക്ക് താരങ്ങളുടെ പട്ടിക നീളുന്നു.

∙ ക്രിക്കറ്റും മാറുന്നു

ഫുട്ബോളിനെ അപേക്ഷിച്ച് അത്രകണ്ടു ശാരീരിക ക്ഷമത ആവശ്യമില്ലാത്ത കളിയാണ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ ജിമ്മൻമാരും സിക്സ് പാക്ക് താരങ്ങളും ക്രിക്കറ്റിൽ പൊതുവേ വിരളമായിരുന്നു. ഡേവിഡ് ബൂണും അർജുന രണതുംഗയും ഇൻസമാം ഉൾ ഹഖും എല്ലാം ശരീരത്തിലല്ല കാര്യം എന്നു തെളിയിച്ചവരുമാണ്.

എന്നാൽ കാലത്തിനനുസരിച്ച് കോലം മാറുന്ന ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ തങ്ങളുടെ ശരീരഭംഗി മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. അതിനായി മണിക്കൂറുകളോളം ജിമ്മിൽ ചെലവിടാനും ആഹാരം ക്രമീകരിക്കാനും അവർക്കു മടിയില്ല. നിലവിലെ ഇന്ത്യൻ ടീമിൽ മാത്രം പകുതിയിൽ അധികം താരങ്ങൾ സിക്സ് പാക്ക് ഉള്ളവരാണെന്നു പറയുമ്പോൾ തന്നെ ഈ ‘ഫിറ്റ്നസ് മാനിയ’യുടെ വ്യാപ്തി മനസ്സിലാകും. ഈ തരത്തിലേക്ക് ടീമിനെ മാറ്റിയെടുത്തതിൽ പ്രധാനി ക്യാപ്റ്റൻ വിരാട് കോലിയാണ്.

∙ കോലി യുഗം

അണ്ടർ 19ലെ സൂപ്പർതാര പരിവേഷവുമായി ഇന്ത്യൻ ടീമിലേക്കെത്തിയ കോലിക്ക് പക്ഷേ, സീനിയർ ടീമിൽ ഒരു പേരുണ്ടാക്കിയെടുക്കാൻ കുറച്ചധികം കഷ്ടപ്പെടേണ്ടിവന്നു. 2011 ഏകദിന ലോകകപ്പിനു ശേഷം ഫോമില്ലായ്മയുടെ വക്കിൽ നിന്ന കോലി, ടീമിൽ നിന്നു പുറത്താക്കപ്പെടുമെന്ന ഘട്ടത്തിലാണ് സ്വയം മാറാൻ തീരുമാനിക്കുന്നത്. ആ സംഭവത്തെക്കുറിച്ച് കോലി പറയുന്നതിങ്ങനെ–

‘ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിച്ചിരുന്ന ആളാണ് ഞാൻ. എന്തും കഴിക്കും. പാർട്ടികളിൽ പോയാൽ മദ്യപിക്കും. വ്യായാമം ചെയ്യാൻ അലസത. അങ്ങനെ ഒഴുക്കൻ മട്ടിൽ ജീവിതം മുന്നോട്ടുപോയി. പക്ഷേ, എന്റെ ഫോം പിന്നോട്ടുപോകുന്നത് ഞാൻ വൈകിയാണ് അറിഞ്ഞത്. ഒരു ദിവസം, പരിശീലനത്തിനുശേഷം ഞാൻ ഹോട്ടൽ മുറിയിലെ കണ്ണാടിയിൽ നോക്കി. ചാടിയ വയറും ഒരു അലസന്റെ ശരീരഘടനയും. എനിക്ക് എന്നോടുതന്നെ വെറുപ്പു തോന്നി. അന്നു ഞാൻ തീരുമാനിച്ചു. ഇനി ഇങ്ങനെ പോയാൽ ശരിയാകില്ല. അന്നത്തോടെ മാംസാഹാരവും മദ്യപാനവും ഞാൻ ഉപേക്ഷിച്ചു. ജിമ്മിൽ കൂടുതൽ സമയം ചെലവഴിച്ചു. പതിയെ എനിക്കെന്റെ ഫോം തിരിച്ചു കിട്ടി. ഒരിക്കൽ സച്ചിൻ പാജി ഒരു പാർട്ടിയിൽ വച്ച് എനിക്കൊരു ഡ്രിങ്ക് ഓഫർ ചെയ്തപ്പോൾ അത് സ്നേഹത്തോടെ നിരസിക്കാൻ എനിക്കു സാധിച്ചു’.

കോലി ക്യാപ്റ്റനായതോടെ ടീമിൽ വരുത്തിയ പ്രധാന മാറ്റങ്ങളിലൊന്ന് താരങ്ങളുടെ കായിക ക്ഷമത കർശനമാക്കിയതായിരുന്നു. അതോടെയാണ് യുവതാരങ്ങളിൽ പലരും കോലിയുടെ വഴിയേ തിരിഞ്ഞത്. ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ദീപക് ചഹർ തുടങ്ങി ഇന്ത്യൻ ടീമിലെ സിക്സ് പാക്ക് താരങ്ങളുടെ പട്ടിക നീളുന്നു.

∙ ടൈഗർ വുഡ് മുതൽ റാഫേൽ നദാൽ വരെ

ക്രിക്കറ്റിലും ഫുട്ബോളിലും മാത്രമല്ല, മറ്റു കായിക ഇനങ്ങളിലും സിക്സ് പാക്കുമായി തിളങ്ങുന്നവർ കുറവല്ല. അത്‌ലറ്റിക്സി‍ൽ ഇതു പുതുമയല്ലെങ്കിലും മറ്റു കായിക മത്സരങ്ങളിൽ‌ സിക്സ് പാക്കിന്റെ വരവ് ശ്രദ്ധേയം തന്നെയാണ്. ഗോൾഫ് താരം ടൈഗർ വുഡാണ് സിക്സ് പാക്കുമായി ഞെട്ടിച്ചവരിൽ പ്രധാനി. പൊതുവേ സൗമ്യൻമാരുടെ കളിയായ ഗോൾഫിൽ തന്റെ സിക്സ് പാക്ക് പ്രദർശിപ്പിക്കാൻ അവസരം ലഭിക്കില്ലെന്ന് വുഡിന് നന്നായി അറിയാം.

അതുകൊണ്ടുതന്നെ ഒരു മാഗസിന്റെ കവർ ചിത്രത്തിലാണ് തന്റെ ശരീരഭംഗി വുഡ് പ്രദർശിപ്പിച്ചത്. ടെന്നിസ് സൂപ്പർ താരം റാഫേൽ നദാലും സിക്സ് പാക്ക് ക്ലബ്ബിൽ അംഗമാണ്. അമേരിക്കൻ ബാസ്കറ്റ് ബോൾ താരം ഡ്വെയ്ൻ വേഡ്, ഫോർമുല വൺ താരം ലൂയി ഹാമിൽട്ടൻ തുടങ്ങി സിക്സ് പാക്ക് താരങ്ങളുടെ പട്ടിക നീളുന്നു.

English Summary: Salah's Shirtless Celebrations and Increasing Fitness Standards of Athletes