ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ദയനീയ തോൽവി. വാറ്റ്ഫഡ് 4–1നാണു യുണൈറ്റഡിനെ തകർത്തത്. ജോഷ്വ കിങ്, ഇസ്മൈല സർ എന്നിവരുടെ ഗോളുകളിൽ ആദ്യ പകുതിയിൽ 2–0നു മുന്നിലെത്തിയ വാറ്റ്ഫഡിനായി ഇൻജറി ടൈമിൽ പെദ്രോ, ഇമ്മാനുവൽ ഡെന്നിസ് എന്നിവരും ഗോളടിച്ചു. ഡോണി വാൻ ഡി ബീക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ദയനീയ തോൽവി. വാറ്റ്ഫഡ് 4–1നാണു യുണൈറ്റഡിനെ തകർത്തത്. ജോഷ്വ കിങ്, ഇസ്മൈല സർ എന്നിവരുടെ ഗോളുകളിൽ ആദ്യ പകുതിയിൽ 2–0നു മുന്നിലെത്തിയ വാറ്റ്ഫഡിനായി ഇൻജറി ടൈമിൽ പെദ്രോ, ഇമ്മാനുവൽ ഡെന്നിസ് എന്നിവരും ഗോളടിച്ചു. ഡോണി വാൻ ഡി ബീക്ക് യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി. ചെൽസി 3–0നു ലെസ്റ്റർ സിറ്റിയെ തകർത്ത് ഒന്നാം സ്ഥാനത്തു ലീഡുയർത്തി.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ ആർസനലിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. സാദിയോ മാനെ (39), ഡീഗോ ജോട്ട (52), മുഹമ്മദ് സലാ (73), മിനാമിനോ (77) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്.

ADVERTISEMENT

∙ ബയണിന് തോൽവി

ബർലിൻ ∙ ബുന്ദസ്‍ ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക്കിനു ഞെട്ടിക്കുന്ന തോൽവി. ഓഗ്സ്ബർഗ് 2–1നാണു ബയണിനെ അട്ടിമറിച്ചത്. മാഡ്സ് പെദേഴ്സൻ, ആൻഡ്ർ ഹാൻ എന്നിവർ ഓഗ്സ്ബർഗിനായി സ്കോർ ചെയ്തു. ബയണിന്റെ ഗോൾ റോബർട്ട് ലെവൻഡോവ്സ്കി വക. 3 ഗോളുകളും മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു.

ADVERTISEMENT

English Summary: English premier league; Manchester United lost